For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇവര്‍ ദുരന്തങ്ങള്‍! പ്രകടനം നിരാശപ്പെടുത്തി- ഗ്രൂപ്പുഘട്ടത്തിലെ ഫ്‌ളോപ്പ് 11 ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ പ്ലേ ഓഫിലേക്ക് കടക്കുകയാണ്. ആവേശം നിറഞ്ഞ ഗ്രൂപ്പുഘട്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ ഗുജറാത്ത് ടൈറ്റന്‍സ്, സിഎസ്‌കെ, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് ഇത്തവണ പ്ലേ ഓഫില്‍ ഇടം നേടിയത്. പ്രതീക്ഷ നല്‍കിയ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമെല്ലാം പ്ലേ ഓഫ് കാണാതെ പുറത്തായി.

ഇത്തവണ വലിയ പ്രതീക്ഷ നല്‍കിയ പല താരങ്ങളും നിരാശപ്പെടുത്തിയതാണ് പല ടീമുകള്‍ക്കും തിരിച്ചടിയായത്. ഗ്രൂപ്പുഘട്ടം അവസാനിച്ച് പ്ലേ ഓഫിലേക്കെത്തവെ ഗ്രൂപ്പുഘട്ടത്തിലെ ഫ്‌ളോപ്പ് 11 ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം. പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമാണ് ഓപ്പണര്‍മാര്‍. രണ്ട് പേരും വലിയ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടവരാണെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞു.

prithvi shaw

ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണറായ പൃഥ്വി ഷായാണ് ഈ പ്ലേയിങ് 11ന്റെ നായകന്‍. എട്ട് മത്സരത്തില്‍ നിന്ന് 106 റണ്‍സാണ് ആകെ നേടിയത്. 12.25 ശരാശരിയും 124 സ്‌ട്രൈക്കറേറ്റും. ഒരു ഫിഫ്റ്റി നേടിയത് മാത്രമാണ് പറയാനാവുന്ന ഏക കാര്യം. മായങ്ക് അഗര്‍വാള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണറായിരുന്നു. 10 മത്സരത്തില്‍ നിന്ന് നേടിയത് 270 റണ്‍സ്. മുംബൈ ഇന്ത്യന്‍സിനെതിരേ അവസാന മത്സരത്തില്‍ 83 റണ്‍സ് നേടിയത് മാറ്റിനിര്‍ത്തിയാല്‍ മായങ്ക് ദുരന്തമായിരുന്നു.

8.25 കോടി പ്രതിഫലം വാങ്ങിയിട്ടും നന്ദി കാട്ടാന്‍ മായങ്കിന് സാധിച്ചില്ല. മൂന്നാം നമ്പറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ രാഹുല്‍ ത്രിപാഠിക്കാണ് അവസരം. ഇന്ത്യന്‍ ടീമിലേക്കടക്കം വിളിയെത്തിയ രാഹുല്‍ ത്രിപാഠി ഇത്തവണ ഗംഭീര പ്രകടനം നടത്താതെ നിരാശപ്പെടുത്തി. 13 മത്സരത്തില്‍ നിന്ന് 273 റണ്‍സാണ് അദ്ദേഹത്തിന് ആകെ നേടാനായത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിനുള്ള വാതിലടക്കുന്ന പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചതെന്ന് പറയാം.

നാലാം നമ്പറില്‍ ഹാരി ബ്രൂക്കിനാണ് അവസരം. ഇത്തവണ എല്ലാവരും സൂപ്പര്‍ പ്രകടനം നടത്തുമെന്ന് വിലയിരുത്തപ്പെട്ട താരമാണ് സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന്റെ ഹാരി ബ്രൂക്ക്. 13.25 കോടി പ്രതിഫലം വാങ്ങിയാണ് ബ്രൂക്ക് ഹൈദരാബാദിലേക്കെത്തിയത്. ഒരു സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ താരം ദുരന്തമായി മാറി. 11 മത്സരത്തില്‍ നിന്ന് നേടിയത് 190 റണ്‍സ് മാത്രം.

ഈ സീസണോടെ ബ്രൂക്കിനെ ഹൈദരാബാദ് ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍. അടുത്ത സീസണില്‍ വലിയ പ്രതിഫലം ബ്രൂക്ക് പ്രതീക്ഷിക്കേണ്ട. അഞ്ചാം നമ്പറില്‍ മനീഷ് പാണ്ഡെക്കാണ് സ്ഥാനം. ഡല്‍ഹി ക്യാപിറ്റല്‍സ് അവസരം നല്‍കിയെങ്കിലും തിളങ്ങാന്‍ താരത്തിനായിട്ടില്ല. 10 മത്സരത്തില്‍ നിന്ന് 160 റണ്‍സാണ് മനീഷ് ആകെ നേടിയത്. ഈ സീസണോടെ മനീഷിന്റെ ഐപിഎല്‍ കരിയര്‍ അവസാനിക്കാനാണ് സാധ്യത കൂടുതല്‍.

harry brook

മോയിന്‍ അലിയാണ് ആറാം സ്ഥാനത്താണ്. സിഎസ്‌കെയുടെ ഇടം കൈയന്‍ ഓപ്പണര്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും വലിയ പ്രകടനം നടത്തിയിട്ടുള്ള താരമാണ്. എന്നാല്‍ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 13 മത്സരത്തില്‍ നിന്ന് 115 റണ്‍സാണ് നേടാനായത്. ബൗളിങ്ങില്‍ തല്ലുകൊള്ളിയായി മാറുകയും ചെയ്തു. ഏഴാം നമ്പറില്‍ വിക്കറ്റ് കീപ്പറായി ഡല്‍ഹിയുടെ സര്‍ഫറാസ് ഖാനാണ് അവസരം.

നാല് മത്സരം കളിച്ച് 53 റണ്‍സാണ് താരം ആകെ നേടിയത്. 13 മത്സരത്തില്‍ നിന്ന് 140 റണ്‍സ് നേടിയ ദിനേഷ് കാര്‍ത്തികിനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കാം. ഇത്തവണത്തോടെ ഐപിഎല്ലില്‍ കൂടുതല്‍ ഡെക്കായ താരമെന്ന റെക്കോഡ് കാര്‍ത്തികിന്റെ പേരിലായി. എട്ടാം നമ്പറില്‍ പേസറായി ജോഫ്രാ ആര്‍ച്ചര്‍ക്കാണ് സ്ഥാനം. മുംബൈ ഇന്ത്യന്‍സ് വലിയ പ്രതീക്ഷയോടെ കൊണ്ടുവന്ന താരം ദുരന്തമായി. തുടര്‍ച്ചയായി പരിക്ക് വേട്ടയാടിയതോടെ പാതി വഴിയില്‍ താരം മടങ്ങി.

അടുത്ത സീസണില്‍ മുംബൈ ആര്‍ച്ചറെ ഒഴിവാക്കിയേക്കും. ഒമ്പതാം നമ്പറില്‍ ഉമേഷ് യാദവിനാണ് അവസരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ സീനിയര്‍ ഇന്ത്യന്‍ പേസര്‍ക്ക് ഈ സീസണില്‍ കാര്യമായൊന്നും ചെയ്യാനായില്ല. 8 മത്സരത്തില്‍ നിന്ന് ഒരു വിക്കറ്റാണ് ആകെ നേടിയത്. 10ാമനായി സിഎസ്‌കെ സ്പിന്നര്‍ മഹേഷ് തീക്ഷണക്കാണ് അവസരം. ഇത്തവണ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ താരത്തിനായില്ല. 11 മത്സരത്തില്‍ നിന്ന് 9 വിക്കറ്റ് മാത്രമാണ് തീക്ഷണ നേടിയത്.

11ാമനായി ഉമ്രാന്‍ മാലിക്കിനാണ് അവസരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ക്ക് ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. വളരെ കുറച്ച് അവസരമാണ് ലഭിച്ചത്. ഇതിലെല്ലാം താരം ഫ്‌ളോപ്പാവുകയും തല്ലുകൊള്ളി ബൗളറാവുകയും ചെയ്തു.

Story first published: Tuesday, May 23, 2023, 15:38 [IST]
Other articles published on May 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+