For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: റിഷഭ് ക്യാപ്റ്റന്‍, ആറ് ഇന്ത്യക്കാര്‍! പരിക്കേറ്റ് പുറത്തുള്ളവരുടെ ബെസ്റ്റ് 11 ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും അഞ്ച് ദിവസം മാത്രം. 31ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയും തമ്മില്‍ ഏറ്റുമുട്ടും. കോവിഡിന്റെ പ്രശ്‌നങ്ങള്‍ക്ക് ശേഷം ഐപിഎല്‍ അതിന്റെ പൂര്‍ണ്ണതയില്‍ നടത്തപ്പെടുന്ന ആദ്യത്തെ സീസണാണ് ഇത്തവണത്തേത്. അതുകൊണ്ട് തന്നെ ഇത്തവണ ആവേശകരമായ പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

1

എന്നാല്‍ ഇത്തവണത്തെ സീസണിന്റെ ആവേശം അല്‍പ്പമെങ്കിലും കുറക്കുന്നത് സൂപ്പര്‍ താരങ്ങളുടെ പരിക്കാണ്. പല പ്രമുഖരും പരിക്കിനെത്തുടര്‍ന്ന് ഇത്തവണത്തെ സീസണില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇത് പല ടീമുകള്‍ക്കും വലിയ തലവേദനയായിട്ടുണ്ട്. നിലവില്‍ പരിക്കിനെത്തുടര്‍ന്ന് പുറത്തുള്ള താരങ്ങളെ പരിഗണിച്ച് മികച്ചൊരു പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? എല്ലാ വമ്പന്മാരെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള ശക്തമായൊരു പ്ലേയിങ് 11 ഇതാ.

ജോണി ബെയര്‍സ്‌റ്റോയും റിഷഭ് പന്തുമാണ് ഈ പ്ലേയിങ് 11ന്റെ ഓപ്പണര്‍മാര്‍. രണ്ട് പേരും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണ്. ബെയര്‍‌സ്റ്റോയും റിഷഭും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരാണ്. ബെയര്‍‌സ്റ്റോ പഞ്ചാബ് കിങ്‌സിന്റെ താരവു റിഷഭ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനുമാണ്. രണ്ട് പേരുടെയും അഭാവം ടീമുകളെ നന്നായി തളര്‍ത്തുന്നുമുണ്ട്. റിഷഭിന്റെ അസാന്നിധ്യം ടീമിന് വലിയ തിരിച്ചടിയാണെന്ന് പരിശീലകന്‍ റിക്കി പോണ്ടിങ് തന്നെ പറഞ്ഞിട്ടുണ്ട്.

1

മൂന്നാം നമ്പറില്‍ കെകെആര്‍ നായകനും ഇന്ത്യക്കാരനുമായ ശ്രേയസ് അയ്യരാണ്. ഇത്തവണ വലിയ പ്രതീക്ഷയിലായിരുന്നു കെകെആറെങ്കിലും ശ്രേയസിന്റെ പരിക്ക് അവരെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. പുറം വേദനയെത്തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാവാന്‍ ഒരുങ്ങുന്ന ശ്രേയസിന് ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുമടക്കം നഷ്ടമാവാനുള്ള സാധ്യതയാണുള്ളത്. നാലാം നമ്പറില്‍ കെകെആറിന്റെ തന്നെ നിധീഷ് റാണക്കാണ് അവസരം.

ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ പരിക്കിനെത്തുടര്‍ന്ന് ഇത്തവണത്തെ സീസണില്‍ ഉണ്ടായേക്കില്ല. മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് നിധീഷ്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ നിധീഷിന് കഴിവുണ്ട്. അഞ്ചാം നമ്പറില്‍ സര്‍ഫറാസ് ഖാനാണ് അവസരം. അണ്‍ക്യാപ്പഡ് ഇന്ത്യന്‍ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന താരങ്ങളിലൊരാളാണ് സര്‍ഫറാസ് ഖാന്‍.

ആറാം നമ്പറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓള്‍റൗണ്ടര്‍ വില്‍ ജാക്കാണുള്ളത്. പരിക്കേറ്റ താരം പുറത്തായതോടെ ആര്‍സിബി മിച്ചല്‍ ബ്രാസ്വെല്ലിനെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഴാം നമ്പറില്‍ ടോം കറാനും പരിക്കേറ്റ് പുറത്താണ്. പേസറെയും പുറം വേദനയാണ് തളര്‍ത്തുന്നത്. എട്ടാം നമ്പറില്‍ സിഎസ്‌കെ ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമിസനാണ്. സിഎസ്‌കെ വളരെ പ്രതീക്ഷവെച്ചിരുന്ന താരമാണ് കെയ്ല്‍ ജാമിസന്‍. എന്നാല്‍ അപ്രതീക്ഷിതമായി താരവും പരിക്കിന്റെ പിടിയിലായതോടെ സീസണ്‍ നഷ്ടമാവുകയായിരുന്നു.

1

ഒമ്പതാം നമ്പറില്‍ പേസര്‍ ജസ്പ്രീത് ബുംറക്കാണ് അവസരം. മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസറും പരിക്കിനെത്തുടര്‍ന്ന് ഇത്തവണയും ടീമിന് പുറത്താണ്. ഏറെ നാളുകളായി പരിക്ക് വേട്ടയാടുന്ന താരത്തിന് മടങ്ങിവരവ് എളുപ്പമാവില്ല. ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ് ബുംറ. ജോഫ്രാ ആര്‍ച്ചര്‍-ജസ്പ്രീത് ബുംറ കൂട്ടുകെട്ടിനെ ഇത്തവണ കളത്തിലിറക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു മുംബൈ. എന്നാല്‍ പരിക്ക് തിരിച്ചടി നല്‍കിയതോടെ ബുംറക്ക് 16ാം സീസണ്‍ നഷ്ടമായിരിക്കുകയാണ്.

10ാം നമ്പറില്‍ കേശവ് മഹാരാജിനാണ് അവസരം. ദക്ഷിണാഫ്രിക്കന്‍ സ്പിന്നറെയും പരിക്ക് വേട്ടയാടുന്നു. 11ാമനായി പേസര്‍ പ്രസിദ്ധ് കൃഷ്ണയാണുള്ളത്. രാജസ്ഥാന്‍ റോയല്‍സ് പേസറെയും ഇത്തവണ പരിക്ക് പിടികൂടിയിരിക്കുകയാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് വലിയ തിരിച്ചടിയാണ് പ്രസിദ്ധിന്റെ അഭാവം. താരത്തിന്റെ പകരക്കാരനെയും രാജസ്ഥാന്‍ പ്രഖ്യാപിച്ചിട്ടില്ല.

Story first published: Sunday, March 26, 2023, 8:14 [IST]
Other articles published on Mar 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+