For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇന്ത്യന്‍ ടീമിന് പുറത്തായി, സിഎസ്‌കെയിലെത്തിയതോടെ തലവര മാറി- അഞ്ച് പേരിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അഞ്ച് തവണ ചാമ്പ്യന്മാരായ ധോണിയും സംഘവും ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ്. യുവ പ്രതിഭകളെ കണ്ടെത്താനും വളര്‍ത്താനും വലിയ മിടുക്കുകാട്ടുന്ന ടീമാണ് സിഎസ്‌കെ. ഇവരോടൊപ്പം കളിച്ച് ഇന്ത്യന്‍ ടീമിലേക്കെത്തിയവരുമേറെയാണ്. സിഎസ്‌കെയിലെത്തിയതോടെ തലവര മാറിയ പല താരങ്ങളേയും കാണാനാവും.

ഒന്നോ രണ്ടോ മോശം പ്രകടനങ്ങള്‍ക്കൊണ്ട് താരങ്ങളെ തള്ളിക്കളയാത്ത ടീമാണ് സിഎസ്‌കെ. അതുകൊണ്ട് തന്നെ സിഎസ്‌കെയില്‍ കളിക്കാന്‍ ഒട്ടുമിക്ക താരങ്ങളും ആഗ്രഹിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിന് പുറത്താവുകയും സിഎസ്‌കെയിലേക്കെത്തിയതോടെ കരിയര്‍ വീണ്ടെടുക്കുകയും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുകയും ചെയ്ത ചില താരങ്ങളുണ്ട്. അങ്ങനെയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ravindra jadeja

മുന്‍ ഇന്ത്യന്‍ പേസറും നിലവിലെ ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനുമായ ആശിഷ് നെഹ്‌റ ഇത്തരത്തില്‍ സിഎസ്‌കെയ്ക്കായി കളിച്ച് തിരിച്ചുവരവ് നടത്തിയ താരമാണ്. 2014-2015ല്‍ ഇടം കൈയന്‍ പേസര്‍ സിഎസ്‌കെയുടെ ഭാഗമായിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരിക്കലും നെഹ്‌റ തിരിച്ചുവരില്ലെന്ന് കരുതിയിടത്തുനിന്ന് അദ്ദേഹം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഇന്ത്യക്കൊപ്പം ടി20 കളിക്കുകയും വിരമിക്കല്‍ മത്സരം കളിക്കുകയും ചെയ്യാന്‍ നെഹ്‌റക്ക് സാധിച്ചിരുന്നു.

ഇത് സിഎസ്‌കെയുടെ ഭാഗമായി കളിച്ചതുകൊണ്ട് മാത്രമാണ് നെഹ്‌റക്ക് സാധിച്ചതെന്ന് പറയാം. മറ്റൊരു താരം രവീന്ദ്ര ജഡേജയാണ്. ഇന്ന് മൂന്ന് ഫോര്‍മാറ്റിലും ജഡേജ ഇന്ത്യയുടെ നട്ടെല്ലാണ്. ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരിലെ ഒന്നാമനാണ് ജഡേജ. 2017ല്‍ കുല്‍ദീപ് യാദവ്-യുസ് വേന്ദ്ര ചഹാല്‍ കൂട്ടുകെട്ട് വളര്‍ന്നതോടെ അശ്വിന്‍-ജഡേജ കൂട്ടുകെട്ട് പൊളിഞ്ഞു. അശ്വിനും ജഡേജക്കും അവസരം കുറയുന്ന സാഹചര്യം ഉണ്ടായി.

ഇതിന് ശേഷം സിഎസ്‌കെയ്ക്കായി കളിച്ചാണ് ജഡേജ ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും സ്ഥിര സാന്നിധ്യമായി മാറാന്‍ ജഡേജക്ക് സാധിച്ചു. ഇത്തവണ സിഎസ്‌കെ ഐപിഎല്‍ കിരീടം നേടിയത് ജഡേജയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ്. അവസാന രണ്ട് പന്ത് സിക്‌സും ഫോറും പറത്തിയാണ് ജഡേജ അത്ഭുത ജയം സിഎസ്‌കെയ്ക്ക് നേടിക്കൊടുത്തത്.

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ ശര്‍ദുല്‍ ഠാക്കൂറിന്റെയും ഇന്ത്യന്‍ ടീമിലേക്കുള്ള വളര്‍ച്ചയില്‍ സിഎസ്‌കെയുടെ പങ്ക് വളരെ വലുതായിരുന്നു. 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിച്ചെങ്കിലും പിന്നീടങ്ങോട്ട് അവസരം കുറഞ്ഞു. എന്നാല്‍ സിഎസ്‌കെയിലേക്കെത്തിയതോടെ അദ്ദേഹത്തിന്റെ കരിയര്‍ മാറി. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലേക്കും പരിഗണിക്കപ്പെടുന്ന താരമായി മാറാന്‍ ശര്‍ദുലിനായി. ലോര്‍ഡ് ശര്‍ദുലെന്നാണ് ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

ambati rayudu

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള വളര്‍ച്ചക്ക് പിന്നിലും സിഎസ്‌കെയുടെ സ്വാധീനം വളരെ വലുതാണ്. തമിഴ്‌നാടുകാരനായ താരം ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചാണ് കരിയര്‍ അവസാനിപ്പിച്ചത്. ടെസ്റ്റിലടക്കം ഇന്ത്യയുടെ പ്രധാന ഓപ്പണര്‍മാരിലൊരാളായി മാറാന്‍ മുരളിക്കായി. ഇന്ത്യയുടെ ടി20 ടീമിന് പുറത്തായിരുന്ന മുരളി 2015ല്‍ തിരിച്ചുവരവ് നടത്തിയത് സിഎസ്‌കെയ്ക്കായി നടത്തിയ തകര്‍പ്പന്‍ പ്രകടനത്തെത്തുടര്‍ന്നാണ്.

ഇന്ത്യക്കായി നാലാം നമ്പറില്‍ തിളങ്ങിയിട്ടുള്ള താരമാണ് അമ്പാട്ടി റായിഡു. ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചെങ്കിലും സ്ഥിരമായി അവസരം ലഭിക്കാതെ തഴയപ്പെട്ടു. ടീമിനുപുറത്താവുകയും ചെയ്തു. 2018ല്‍ ഇന്ത്യന്‍ ടീമിലേക്ക് സജീവമായി തിരിച്ചെത്തിയ റായിഡു 2019ലെ ഏകദിന ലോകകപ്പ് കളിക്കേണ്ടതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാലാണ് അന്ന് തഴയപ്പെട്ടത്.

ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് റായിഡു തിരിച്ചെത്തിയത് സിഎസ്‌കെയിലൂടെയാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പം ഏറെ നാള്‍ കളിച്ചിരുന്ന റായിഡു പിന്നീട് സിഎസ്‌കെയിലേക്കെത്തിയതോടെയാണ് കരിയര്‍ മാറിയത്. 16ാം സീസണിലൂടെ അദ്ദേഹം ക്രിക്കറ്റിനോട് വിടപറഞ്ഞിരിക്കുകയാണ്. ഇനി കമന്റേറ്റര്‍ റോളില്‍ റായിഡുവിനെ പ്രതീക്ഷിക്കാം.

Story first published: Sunday, June 4, 2023, 7:55 [IST]
Other articles published on Jun 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+