For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: കോടികള്‍ നല്‍കി ടീമിലെത്തിച്ചു, ആദ്യ മത്സരത്തില്‍ വന്‍ 'ഫ്‌ളോപ്പ്'! ഇവര്‍ ദുരന്തമാകുമോ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യ മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ്, ആര്‍സിബി, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് തുടങ്ങിയവരെല്ലാം ജയിച്ചപ്പോള്‍ കെകെആര്‍, സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരെല്ലാം തോല്‍വിയോടെ തുടങ്ങിയിരിക്കുകയാണ്.

ഇത്തവണ വലിയ പ്രതീക്ഷയോടെ കോടികള്‍ മുടക്കി ടീമിലെത്തിച്ച പല താരങ്ങളും ഈ സീസണിലെ ആദ്യ മത്സരത്തില്‍ വന്‍ ഫ്‌ളോപ്പാവുന്നതാണ് കാണാനായത്. വമ്പന്‍ തുടക്കം നല്‍കുമെന്ന് തോന്നിച്ച പലരും ഇത്തവണ നിരാശപ്പെടുത്തി. അതുകൊണ്ട് തന്നെ പല ടീമുകളും വലിയ ആശങ്കയിലാണുള്ളത്. കോടികള്‍ പ്രതിഫലം വാങ്ങി ടീമിലെത്തി ആദ്യ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ben stokes

സിഎസ്‌കെയുടെ ബെന്‍ സ്‌റ്റോക്‌സാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന താരങ്ങളിലൊരാള്‍. ഇത്തവണത്തെ മിനി താരലേലത്തില്‍ 16.25 കോടിക്കാണ് സിഎസ്‌കെ ബെന്‍ സ്‌റ്റോക്‌സിനെ ടീമിലെത്തിച്ചത്. ഓള്‍റൗണ്ടറാണെങ്കിലും ആഷസ് ടെസ്റ്റ് വരാനിരിക്കെ പരിക്കിന്റെ സാധ്യത കുറക്കാന്‍ സ്റ്റോക്‌സ് ഇത്തവണ ബാറ്റ്‌സ്മാനായി മാത്രമാണ് സിഎസ്‌കെയ്‌ക്കെതിരേ കളിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ മത്സരത്തില്‍ സ്‌റ്റോക്‌സ് തീര്‍ത്തും നിരാശപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെയ്ക്കായി നാലാമനായാണ് സ്റ്റോക്‌സ് ബാറ്റിങ്ങിനിറങ്ങിയത്. 6 പന്തില്‍ 7 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഇതില്‍ ഒരു ബൗണ്ടറിയും ഉള്‍പ്പെടും. കോടികള്‍ പ്രതിഫലം വാങ്ങുന്നതിനോട് നീതികാട്ടാന്‍ സ്‌റ്റോക്‌സിന് സാധിച്ചില്ലെന്നതാണ് വാസ്തവം. ഇതുവരെയുള്ള ഐപിഎല്‍ ലേല റെക്കോഡുകളെല്ലാം തകര്‍ത്താണ് സാം കറെനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. 18.50 കോടിയെന്ന വമ്പന്‍ പ്രതിഫലം നല്‍കിയിട്ടും കറെന്‍ ആദ്യ മത്സരത്തില്‍ ശരാശരി പ്രകടനമാണ് കാഴ്ചവെച്ചത്.

sam curran

17 പന്തില്‍ 26 റണ്‍സുമായി ബാറ്റിങ്ങില്‍ ഭേദപ്പെട്ട് നില്‍ക്കാന്‍ കറെനായി. എന്നാല്‍ ബൗളിങ്ങില്‍ തല്ലുകൊണ്ടു. മൂന്ന് ഓവറില്‍ 38 റണ്‍സാണ് വഴങ്ങിയത്. ആന്‍ഡ്രേ റസലിന്റെ വിക്കറ്റ് നേടി മത്സരത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് സൃഷ്ടിച്ചെങ്കിലും ഇത്രയും വലിയ പ്രതിഫലത്തിനോട് നീതികാട്ടുന്ന പ്രകടനം കാട്ടാനായില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹാരി ബ്രൂക്കും ആദ്യ മത്സരത്തില്‍ ഫ്‌ളോപ്പായിരുന്നു.

13.25 കോടിക്കാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെ ഹൈദരാബാദ് ടീമിലെത്തിച്ചത്. എന്നാല്‍ വെടിക്കെട്ട് നടത്തേണ്ട ടി20യില്‍ ടെസ്റ്റ് ഇന്നിങ്‌സാണ് ബ്രൂക്ക് കാഴ്ചവെച്ചത്. 21 പന്തില്‍ 13 റണ്‍സാണ് ബ്രൂക്ക് നേടിയത്. ഇതില്‍ ഒരു ഫോറും ഉള്‍പ്പെടും. രാജസ്ഥാന്‍ റോയല്‍സിനെതിരേ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ബ്രൂക്ക് നടത്തിയത്. വാങ്ങിക്കുന്ന പണത്തിനോട് കൂറുകാട്ടാന്‍ അദ്ദേഹത്തിനായില്ലെന്നതാണ് വസ്തുത. വരുന്ന മത്സരങ്ങളില്‍ താരം ഫോമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.

jofra archer

ഫ്‌ളോപ്പായ മറ്റൊരു താരമാണ് മുംബൈ ഇന്ത്യന്‍സിന്റെ കാമറൂണ്‍ ഗ്രീന്‍. 16.5 കോടിക്കാണ് മിനി ലേലത്തില്‍ ഗ്രീനിനെ മുംബൈ സ്വന്തമാക്കിയത്. എന്നാല്‍ വാങ്ങിച്ച പണത്തിന്റെ പണിയെടുക്കാന്‍ ഗ്രീനിന് സാധിച്ചിട്ടില്ല. നാല് പന്തില്‍ അഞ്ച് റണ്‍സാണ് ഗ്രീന് നേടാനായത്. ബൗളിങ്ങില്‍ രണ്ട് ഓവറില്‍ വഴങ്ങിയത് 30 റണ്‍സും. ഒരു വിക്കറ്റ് നേടിയെങ്കിലും അതുകൊണ്ട് യാതൊരു ഉപകാരവുമുണ്ടായില്ല. അവസാന മിനിലേലത്തില്‍ കോടികള്‍ വാങ്ങിയവരെല്ലാം ആദ്യ മത്സരത്തില്‍ ഫ്‌ളോപ്പാണെന്നതാണ് സത്യം.

മുംബൈ ഇന്ത്യന്‍സില്‍ 15.25 കോടി പ്രതിഫലം വാങ്ങുന്ന ഇഷാന്‍ കിഷനും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് ആദ്യ മത്സരത്തില്‍ കാഴ്ചവെച്ചത്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും ഫ്‌ളോപ്പായി. എട്ട് കോടിക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ച ജോഫ്രാ ആര്‍ച്ചര്‍ ആദ്യ മത്സരത്തില്‍ വിക്കറ്റൊന്നും നേടാതെ നിരാശപ്പെടുത്തി. ഇവരെല്ലാം പ്രതിഭാശാലികളായ താരങ്ങളാണ്. അതുകൊണ്ട് തന്നെ വരുന്ന മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവും പ്രതീക്ഷിക്കുന്നു.

Story first published: Monday, April 3, 2023, 17:26 [IST]
Other articles published on Apr 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+