For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇപ്പോള്‍ വമ്പന്‍ പ്രതിഫലം, അടുത്ത ലേലത്തില്‍ 3 കോടി പോലും കിട്ടില്ല- അഞ്ച് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി അവസാനിച്ചിരിക്കുകയാണ്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കിരീടം നേടിയത്. സിഎസ്‌കെയുടെ അഞ്ചാം കിരീടമായിരുന്നു ഇത്. ഈ സീസണിലെ ഏറ്റവും സവിശേഷത മികച്ച ബാറ്റിങ് പ്രകടനങ്ങളായിരുന്നു. 12 സെഞ്ച്വറികള്‍ പിറന്ന ആദ്യ ഐപിഎല്‍ സീസണെന്ന പ്രത്യേകതയും ഇത്തവണത്തെ സീസണിനുണ്ട്.

അണ്‍ക്യാപ്പഡ് താരങ്ങളുടെ അത്ഭുത പ്രകടനങ്ങളും ഈ സീസണില്‍ കാണാനായി. ചെറിയ പ്രതിഫലം വാങ്ങി മികച്ച പ്രകടനത്തോടെ കൈയടി നേടാന്‍ ചിലര്‍ക്കായി. ഇവരില്‍ പലര്‍ക്കും അടുത്ത സീസണില്‍ കോടികള്‍ പ്രതിഫലം ലഭിച്ചേക്കും. എന്നാല്‍ ഈ സീസണില്‍ അഞ്ച് കോടിയിലധികം പ്രതിഫലം വാങ്ങുകയും പ്രകടനം നിരാശപ്പെടുത്തുകയും ചെയ്ത ചില താരങ്ങളുണ്ട്. ഇവരില്‍ മിക്കവര്‍ക്കും അടുത്ത ലേലത്തില്‍ പ്രതിഫലത്തില്‍ വലിയ ഇടിവ് നേരിടാനും സാധ്യതയുണ്ട്.

prithvi shaw

ഇത്തരത്തില്‍ അടുത്ത ലേലത്തില്‍ പ്രതിഫലത്തില്‍ വലിയ കുറവ് നേരിടാന്‍ സാധ്യതയുള്ള പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹാരി ബ്രൂക്കാണ് ഇതിലൊരാള്‍. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരത്തെ 13.25 കോടിക്കാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. സീസണില്‍ ഒരു സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ ബ്രൂക്ക് തീര്‍ത്തും നിരാശപ്പെടുത്തി. 11 മത്സരത്തില്‍ നിന്ന് 190 റണ്‍സാണ് അദ്ദേഹം നേടിയത്.

അതുകൊണ്ട് തന്നെ അടുത്ത ലേലത്തില്‍ ബ്രൂക്കിന്റെ പ്രതിഫലം കുറയുമെന്നുറപ്പ്. മായങ്ക് അഗര്‍വാളാണ് മറ്റൊരു താരം. ഇന്ത്യന്‍ ഓപ്പണറെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 8.25 കോടിക്കാണ് സ്വന്തമാക്കിയത്. മുന്‍ പഞ്ചാബ് കിങ്‌സ് നായകനായ മായങ്ക് അഗര്‍വാള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചത്. 10 മത്സരത്തില്‍ നിന്ന് 270 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതുകൊണ്ട് തന്നെ മായങ്കിന്റെ പ്രതിഫലത്തില്‍ വലിയ ഇടിവ് നേരിടാനുള്ള സാധ്യതയുണ്ട്.

ഇത്തവണയും കെകെആര്‍ നിലനിര്‍ത്തിയ താരമാണ് ആന്‍ഡ്രേ റസല്‍. 16 കോടിയാണ് നിലവില്‍ താരത്തിന്റെ പ്രതിഫലം. എന്നാല്‍ പ്രകടനം നിരാശപ്പെടുത്തുന്നതിനാല്‍ത്തന്നെ റസലിനെ കെകെആര്‍ ഒഴിവാക്കാനാണ് സാധ്യത കൂടുതല്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടാത്ത താരത്തിനെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ റസലിന്റെ പ്രതിഫലത്തില്‍ വലിയ കുറവ് അടുത്ത സീസണിലുണ്ടായേക്കുമെന്നുറപ്പ്.

പഞ്ചാബ് കിങ്‌സ് ഫിനിഷര്‍ റോളില്‍ പ്രതീക്ഷവെച്ച താരമാണ് ഷാരൂഖ് ഖാന്‍. തമിഴ്‌നാടുകാരനായ ഷാരൂഖിന് 9 കോടിയാണ് പ്രതിഫലമായി നല്‍കിയിരുന്നത്. 14 മത്സരത്തില്‍ നിന്ന് 156 റണ്‍സാണ് ഷാരൂഖ് നേടിയത്. സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മാനാണെന്ന് മാത്രമല്ല ഫിനിഷര്‍ റോളില്‍ ഇനിയുമേറെ മെച്ചപ്പെടാനുമുണ്ട്. അടുത്ത ലേലത്തിന് മുമ്പ് പഞ്ചാബ് ഷാരൂഖിനെ കൈവിട്ടേക്കും. ഇതോടെ അദ്ദേഹത്തിന്റെ പ്രതിഫലത്തില്‍ വലിയ കുറവുമുണ്ടായേക്കും.

mayank agarwal

ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറായ ശര്‍ദുല്‍ ഠാക്കൂറിന്റെ പ്രതിഫലത്തിലും വലിയ കുറവുണ്ടായേക്കും. കെകെആറിന്റെ ഭാഗമായ ശര്‍ദുലിന്റെ പ്രതിഫലം 10.75 കോടിയാണ്. ഒരു വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ ശര്‍ദുല്‍ തീര്‍ത്തും നിരാശപ്പെടുത്തി. ബൗളിങ്ങിലും തിളങ്ങാനായില്ല. അതുകൊണ്ട് തന്നെ അടുത്ത സീസണില്‍ ശര്‍ദുലിന്റെ പ്രതിഫലത്തില്‍ വലിയ കുറവുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വെടിക്കെട്ട് ഓപ്പണറാണ് പൃഥ്വി ഷാ. കടന്നാക്രമിക്കുന്ന താരത്തിന് എട്ട് കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്. എന്നാല്‍ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് പൃഥ്വി കാഴ്ചവെച്ചത്. എട്ട് മത്സരത്തില്‍ നിന്ന് 106 റണ്‍സ് നേടിയ പൃഥ്വിക്ക് ആശ്വസിക്കാന്‍ ഒരു ഫിഫ്റ്റി മാത്രമാണുള്ളത്. പൃഥ്വിയെ ഡല്‍ഹി ഒഴിവാക്കാനുള്ള സാധ്യതയുണ്ട്. ലേലത്തിലേക്കെത്തിയാല്‍ പൃഥ്വിയുടെ പ്രതിഫലം കുറഞ്ഞേക്കും.

കെകെആര്‍ എട്ട് കോടി പ്രതിഫലം നല്‍കുന്ന വെങ്കടേഷ് അയ്യര്‍, ഹൈദരാബാദ് 8.50 കോടി നല്‍കുന്ന രാഹുല്‍ ത്രിപാഠി, രാജസ്ഥാന്‍ റോയല്‍സ് 7.75 കോടി നല്‍കുന്ന ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെയെല്ലാം പ്രതിഫലത്തില്‍ വലിയ കുറവുണ്ടായേക്കും. ഇവരെല്ലാം സ്ഥിരതയില്ലാത്തവരും പ്രതീക്ഷക്കൊത്തുയരാത്തവരുമാണ്.

Story first published: Saturday, June 3, 2023, 21:14 [IST]
Other articles published on Jun 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+