മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഓരോ സീസണിന് ശേഷവും മികവ് കാട്ടി നിരവധി യുവ പ്രതിഭകളാണ് ഉയര്‍ന്നുവരുന്നത്. അന്താരാഷ്ട്ര താരങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന ചില പ്രകടനങ്ങള്‍ ഒട്ടുമിക്ക സീസണുകളിലും കാണാനാവും. ഇത്തവണ റിങ്കു സിങ്ങിന്റെ പ്രകടനമെല്ലാം അത്തരത്തിലുള്ളതായിരുന്നുവെന്ന് പറയാം. ഇത്തവണ ചെറിയ പ്രതിഫലത്തില്‍ കളിക്കുകയും ഗംഭീര പ്രകടനത്തോടെ എല്ലാവരെയും വിറപ്പിക്കുകയും ചെയ്യാന്‍ ചില താരങ്ങള്‍ക്കായിട്ടുണ്ട്.
ഇവരില്‍ പലരുടെയും നിലവിലെ പ്രതിഫലം ഒരു കോടിക്ക് താഴെയാണ്. എന്നാല്‍ അടുത്ത ലേലത്തില്‍ ഇവരെല്ലാം കോടികള്‍ പ്രതിഫലം വാങ്ങിക്കാന്‍ സാധ്യതയുള്ളവരാണ്. ഇത്തരത്തില്‍ അടുത്ത ലേലത്തില്‍ പ്രതിഫലത്തില്‍ വലിയ വര്‍ധനവുണ്ടാക്കാന്‍ സാധിക്കുന്ന അഞ്ച് പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം കെകെആറിന്റെ റിങ്കു സിങ്ങാണ്.

വെടിക്കെട്ട് ഫിനിഷര്‍ ഇത്തവണ അത്ഭുത പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ നിലവിലെ പ്രതിഫലം 55 ലക്ഷമാണ്. എന്നാല്‍ ഒരോവറില്‍ അഞ്ച് പന്തുകള്‍ സിക്‌സര്‍ പറത്തി കെകെആറിന് ജയം നേടിക്കൊടുത്ത താരമാണ് റിങ്കു സിങ്. ഭയമില്ലാതെ റണ്‍സുയര്‍ത്തുകയും സ്പിന്നിനെയും പേസിനെയും ഒരുപോലെ പ്രഹരിക്കുകയും ചെയ്യുന്ന റിങ്കു സിങ് അധികം വൈകാതെ ഇന്ത്യക്കായും കളിക്കും. താരത്തിന്റെ നിലവിലെ പ്രകടനത്തോടെ എല്ലാവരുടെയും നോട്ടപ്പുള്ളിയായിക്കഴിഞ്ഞു.
റിങ്കുവിനെ കെകെആര്‍ ഒഴിവാക്കാന്‍ സാധ്യത കുറവാണ്. നിലനിര്‍ത്താന്‍ കുറഞ്ഞത് ആറ് കോടി രൂപയെങ്കിലും നല്‍കുമെന്നുറപ്പ്. ലേലത്തിലേക്കെത്തിപ്പെട്ടാല്‍ 10 കോടിയിലധികം പ്രതിഫലത്തിലേക്ക് റിങ്കു ഉയരാനുള്ള സാധ്യതയും കൂടുതലാണ്. റിങ്കുവിനെപ്പോലൊരു ഫിനിഷറെ ലഭിക്കാന്‍ ഏതൊരു ടീമും ആഗ്രഹിക്കുന്നുണ്ടാവുമെന്നുറുപ്പാണ്. അതുകൊണ്ട് തന്നെ റിങ്കുവിന് കോടികള്‍ പ്രതിഫലമുറപ്പ്.
പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ജിതേഷ് ശര്‍മ. 20 ലക്ഷമാണ് ജിതേഷിന്റെ നിലവിലെ പ്രതിഫലം. ഫിനിഷര്‍ റോളിലും മധ്യനിരയിലും കസറാന്‍ കഴിവുള്ള ജിതേഷ് ഇതിനോടകം എല്ലാവരുടെയും ശ്രദ്ധ നേടിക്കഴിഞ്ഞു. അടുത്ത ലേലത്തിന് മുമ്പ് പഞ്ചാബ് നിലനിര്‍ത്താന്‍ സാധ്യതയുള്ള താരമാണ് ജിതേഷ്. അതുകൊണ്ട് തന്നെ അഞ്ച് കോടിയിലധികം അദ്ദേഹത്തിന് പ്രതീക്ഷിക്കാം.
ലേലത്തിലേക്കെത്തിയാലും നിലവിലെ ലക്ഷം പ്രതിഫലത്തില്‍ നിന്ന് കോടികള്‍ പ്രതിഫലത്തിലേക്കുയരാന്‍ ജിതേഷിന് സാധിച്ചേക്കും. പ്രതിഭാശാലിയായ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് താരം. മൂന്നാമത്തെ താരം നിഹാല്‍ വധേരയാണ്. നിലവില്‍ മുംബൈ ഇന്ത്യന്‍സ് താരമായ വധേരയെ ലേലത്തിന് മുമ്പ് മുംബൈ ഒഴിവാക്കിയേക്കും. ലേലത്തിലേക്കെത്തിയാല്‍ കോടികള്‍ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് വധേര. മധ്യനിരയില്‍ തകര്‍ത്തടിക്കാന്‍ വധേരക്ക് കഴിവുണ്ട്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ യുവതാരം സായ് സുദര്‍ശനാണ് മൂന്നാമത്തെ താരം. നിലവില്‍ 20 ലക്ഷമാണ് താരത്തിന്റെ പ്രതിഫലം. ഇടം കൈയന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍ ഫൈനലിലടക്കം ഗംഭീര പ്രകടനമാണ് നടത്തിയത്. അടുത്ത മെഗാലേലത്തിന് മുമ്പ് സായിയെ നിലനിര്‍ത്താന്‍ ഗുജറാത്തിന് സാധിച്ചേക്കില്ല. അതുകൊണ്ട് തന്നെ താരം ലേലത്തിലേക്കെത്തിയേക്കും. അങ്ങനെ വന്നാല്‍ കോടികള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നത് സായിയുടെ മൂല്യം ഉയര്‍ത്തുന്നു.
നാലാമത്തെ താരം പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ പ്രഭ്‌സിംറാന്‍ സിങ്ങാണ്. 60 ലക്ഷമാണ് അദ്ദേഹത്തിന്റെ പ്രതിഫലം. പഞ്ചാബ് കിങ്‌സിനൊപ്പം സെഞ്ച്വറിയടക്കം നേടിയ താരം ലേലത്തിലേക്കെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. വലിയ പ്രതിഫലം പ്രതീക്ഷിക്കാനാവില്ലെങ്കിലും ഒരുകോടിയിലധികം പ്രതിഫലത്തിലേക്കെത്താന്‍ സാധ്യതയുള്ള താരമാണ് പ്രഭ്‌സിംറാന്‍. പല താരങ്ങള്‍ക്കും മികച്ച ഇന്ത്യന്‍ ഓപ്പണര്‍മാരെ വേണമെന്നതിനാല്‍ പ്രഭ്‌സിംറാന് ഒരു കോടിയിലധികം പ്രതിഫലം ലഭിച്ചേക്കും.
ഗുജറാത്തിന്റെ നൂര്‍ അഹമ്മദാണ് മറ്റൊരു താരം. നിലവില്‍ 30 ലക്ഷം രൂപയാണ് അഫ്ഗാന്‍ താരത്തിന്റെ പ്രതിഫലം. ഇത്തവണ ഗംഭീര പ്രകടനത്തോടെ എല്ലാവരുടെയും ശ്രദ്ധ നേടാന്‍ നൂറിനായിട്ടുണ്ട്. ലേലത്തിലേക്കെത്താന്‍ സാധ്യത കൂടുതലുള്ള താരമാണ് നൂര്‍. റാഷിദ് ഖാനെപ്പോലെ മികവ് കാട്ടുന്ന സൂപ്പര്‍ സ്പിന്നര്‍ക്ക് വലിയ പ്രതിഫലം തന്നെ ലഭിക്കാന്‍ സാധ്യതയുണ്ട്.