For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇവര്‍ക്ക് ലാസ്റ്റ് ചാന്‍സ്! ഈ സീസണോടെ ക്യാപ്റ്റന്‍സി തെറിച്ചേക്കും- നാല് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ 31ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ ആവേശകരമായ സീസണ്‍ തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 10 ടീമുകള്‍ ഇത്തവണയും ടൂര്‍ണമെന്റിനുണ്ട്. ഇടവേളക്ക് ശേഷം ഹോം ഗ്രൗണ്ട് അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന ഐപിഎല്‍ സീസണ്‍ കൂടിയാണിത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയും തമ്മിലാണ് ഉദ്ഘാടന മത്സരം. പല ടീമുകള്‍ക്കും താരങ്ങള്‍ക്കും ഇത്തവണത്തെ സീസണ്‍ അഭിമാന പ്രശ്‌നമാണ്.

1

അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സ് 10ാം സ്ഥാനത്തും സിഎസ്‌കെ ഒമ്പതാം സ്ഥാനത്തുമാണ് ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. അതുകൊണ്ട് തന്നെ വമ്പന്മാരായ ഇരു ടീമിനും ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. പല നായകന്മാര്‍ക്കും നിലനില്‍പ്പിന്റെ പ്രശ്‌നമായും ഐപിഎല്‍ 16ാം സീസണ്‍ മാറുന്നു. ഇത്തവണത്തെ സീസണോടെ പല നായകന്മാരുടെയും ചീട്ടുകീറാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ 16ാം സീസണിന് ശേഷം നായകസ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ള നാല് താരങ്ങളെ അറിയാം.

ശിഖര്‍ ധവാനാണ് ഇതിലൊരാള്‍. ഇത്തവണത്തെ പഞ്ചാബ് കിങ്‌സിന്റെ പ്രകടനം വിലയിരുത്തിയാവും ധവാന്റെ നായകനെന്ന നിലയിലെ ഭാവി വിലയിരുത്തപ്പെടുക. ധവാന്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള താരമാണ്. ഇനിയൊരു തിരിച്ചുവരവ് നടത്താനും സാധ്യത കുറവാണ്. വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ സാധിക്കാത്ത ധവാന് ഇനിയും അധികനാള്‍ ഐപിഎല്ലില്‍ നായകനായി മുന്നോട്ട് പോകാനാവില്ല. പഞ്ചാബിന്റെ നിലവിലെ ടീം കരുത്ത് അത്ര ശക്തമല്ല. അതുകൊണ്ട് തന്നെ വലിയ പ്രകടനം നടത്താനുള്ള സാധ്യത കുറവ്.

1

അങ്ങനെ വന്നാല്‍ ധവാന്റെ ചീട്ടുകീറുമെന്ന കാര്യം ഉറപ്പാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനെ പ്രായവും തളര്‍ത്തുമെന്നുറപ്പ്. രണ്ടാമതായി നായകസ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ള താരം ഫഫ് ഡുപ്ലെസിസാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനാണ് ഡുപ്ലെസിസ്. ഈ സീസണോടെ അദ്ദേഹത്തിനും നായകസ്ഥാനം ഒഴിയേണ്ടി വന്നേക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയ ഡുപ്ലെസിസിന് പ്രായം 38ആണ്. അവസാന സീസണില്‍ ഡുപ്ലെസിസിന് കീഴില്‍ ഭേദപ്പെച്ച പ്രകടനം കാഴ്ചവെക്കാന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു. എന്നാല്‍ ആര്‍സിബിക്ക് യുവതാരത്തെ നായകനായി മുന്നോട്ട് പോകേണ്ടതായുണ്ട്.

ഇത്തവണത്തെ ആര്‍സിബിയുടെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. ഇത്തവണയും കപ്പിലേക്കെത്താനായില്ലെങ്കില്‍ ആര്‍സിബി വലിയ പൊളിച്ചെഴുത്തിന് തന്നെ തയ്യാറായേക്കും. വമ്പന്മാരുടെ നിരയാണെങ്കിലും ഒരു തവണ പോലും കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. മറ്റൊരു താരം എംഎസ് ധോണിയാണ്. സിഎസ്‌കെയുടെ ഇതിഹാസ നായകന്‍ ഈ സീസണോടെ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങുമെന്നുറപ്പ്. ഈ സീസണോടെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

1

അടുത്ത സീസണില്‍ സിഎസ്‌കെയെ നയിക്കാന്‍ ബെന്‍ സ്റ്റോക്‌സ്, റുതുരാജ് ഗെയ്ക് വാദ് എന്നിവരിലൊരാള്‍ എത്താനാണ് സാധ്യത. അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സും നായകന്റെ മാറ്റത്തെക്കുറിച്ച് ചിന്തിച്ചേക്കും. നിലവില്‍ സഞ്ജു സാംസണാണ് രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍. അവസാന സീസണില്‍ രാജസ്ഥാനെ ഫൈനലിലേക്കെത്തിക്കാന്‍ സഞ്ജുവിനായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ അധികം അവസരമില്ലാത്ത താരമാണ് സഞ്ജു. ഇത്തവണത്തെ സഞ്ജുവിന്റെ പ്രകടനം വിലയിരുത്തപ്പെടും.

ഇംഗ്ലണ്ട് നായകനും സൂപ്പര്‍ താരവുമായ ജോസ് ബട്‌ലര്‍ രാജസ്ഥാനൊപ്പമുണ്ട്. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടം ചൂടിച്ചിട്ടുള്ള ക്യാപ്റ്റനാണ് ബട്‌ലര്‍. അങ്ങനെയുള്ള നായകനെ ഇനിയും പുറകിലോട്ട് നിര്‍ത്താന്‍ രാജസ്ഥാന്‍ തയ്യാറായാക്കേില്ല. ഇത്തവണത്തെ സീസണില്‍ രാജസ്ഥാന്‍ ഫ്‌ളോപ്പായാല്‍ സഞ്ജുവിനെ മാറ്റുന്നതിനെക്കുറിച്ച് രാജസ്ഥാന്‍ ആലോചിച്ചേക്കും. സഞ്ജുവിന്റെ ആരാധക പിന്തുണയാണ് സഞ്ജുവിനെ നായകസ്ഥാനത്ത് പിടിച്ചുനിര്‍ത്തുന്നത്. സഞ്ജുവിനെ മാറ്റിയാല്‍ രാജസ്ഥാനെതിരേ വലിയ ആരാധക പ്രതിഷേധം ഉയരാനും സാധ്യതകളേറെ.

Story first published: Sunday, March 26, 2023, 7:16 [IST]
Other articles published on Mar 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+