For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ആരും ഈ മണ്ടത്തരം കാട്ടരുത്! പഞ്ചാബിനും കെകെആറിനും അമളി പറ്റി- അറിയാം

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആവേശ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഏഴ് റണ്‍സിന്റെ ജയം പഞ്ചാബ് കിങ്‌സ് നേടിയിരിക്കുകയാണ്. മഴകളിച്ച മത്സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് പഞ്ചാബിനെ വിജയികളായി പ്രഖ്യാപിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 16 ഓവറില്‍ ഏഴ് വിക്കറ്റിന് 146 റണ്‍സില്‍ നില്‍ക്കവെയാണ് മഴയെത്തിയത്.

ഇതോടെ മത്സരം തടസപ്പെട്ടു. മഴ ശക്തമായി തുടര്‍ന്നതോടെയാണ് ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയികളെ തീരുമാനിച്ചത്. മത്സരത്തില്‍ രണ്ട് ടീമിനും സംഭവിച്ച ഒരു അബദ്ധം ഇപ്പോള്‍ ആരാധകര്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ഇംപാക്ട് പ്ലയര്‍ നിയമം അനുസരിച്ച് മത്സരം ആരംഭിക്കുന്നതിന് മുമ്പ് അഞ്ച് താരങ്ങള്‍ ഉള്‍പ്പെടുന്ന ഇംപാക്ട് പ്ലേയര്‍ പട്ടിക ടീമുകള്‍ പുറത്തുവിടേണ്ടതായുണ്ട്. ഇതിലാണ് പഞ്ചാബും കെകെആറും വലിയൊരു അബദ്ധം കാട്ടിയത്.

Venkatesh Iyer

ഇംപാക്ട് പ്ലയര്‍ നിയമപ്രകാരം പ്ലേയിങ് 11ല്‍ ടീമുകള്‍ നാല് വിദേശ താരങ്ങളെ ഉള്‍പ്പെടുത്തി കഴിഞ്ഞാല്‍ ഇംപാക്ട് പ്ലയറായി ഇന്ത്യന്‍ താരത്തെ മാത്രമെ ഉപയോഗിക്കാനാവൂ. വിദേശ താരത്തെ ഇംപാക്ട് പ്ലയറായി ഉപയോഗിക്കണമെങ്കില്‍ പ്ലേയിങ് 11 പ്രഖ്യാപിക്കുമ്പോള്‍ മൂന്ന് വിദേശ താരങ്ങള്‍ മാത്രമെ പ്ലേയിങ് 11 ഉള്‍പ്പെടാന്‍ പാടുള്ളൂവെന്നതാണ് നിയമം. എന്നാല്‍ ഈ നിയമം മറന്നാണ് കെകെആറും പഞ്ചാബും ഇംപാക്ട് താരങ്ങളുടെ പട്ടികയില്‍ വിദേശ താരത്തെ പരിഗണിച്ചത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇംപാക്ട് പ്ലയര്‍ പട്ടികയില്‍ സൂയാഷ്, ഭൈബവ് അറോറ, എന്‍ ജഗദീശന്‍, വെങ്കടേഷ് അയ്യര്‍, ഡേവിഡ് വീസെ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ വീസെയാണ് വിദേശ താരം. കെകെആര്‍ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ തന്നെ നാല് വിദേശ താരങ്ങള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നു. റഹ്‌മാനുള്ള ഗുര്‍ബാസ്, ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി എന്നിവര്‍ വിദേശ താരങ്ങളായി പ്ലേയിങ് 11ലുണ്ടായിരുന്നു.

Bhanuka Rajapaksa , shikhar dhawan

അതുകൊണ്ട് തന്നെ വീസെയെ ഇംപാക്ട് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാലും കെകെആറിന് പരിഗണിക്കാന്‍ സാധിക്കില്ല. വെങ്കടേഷ് അയ്യരെയാണ് കെകെആര്‍ ഇംപാക്ട് പ്ലയറായി ബാറ്റിങ്ങില്‍ ഉപയോഗിച്ചത്. ഓപ്പണറായിരുന്ന താരം നാലാം നമ്പറിലെത്തി 28 പന്തില്‍ 34 റണ്‍സാണ് നേടിയത്. മൂന്ന് ഫോറും 1 സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു വെങ്കടേഷിന്റെ പ്രകടനം. എന്നാല്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ വെങ്കടേഷിന് സാധിച്ചില്ല.

ഇതേ അബദ്ധം പഞ്ചാബ് കിങ്‌സും കാട്ടിയെന്നതാണ് കൗതുകം. പഞ്ചാബ് കിങ്‌സിന്റെ പ്ലേയിങ് 11ല്‍ നാല് വിദേശ താരങ്ങളുണ്ടായിരുന്നു. ബനുക രാജപക്‌സെ, സിക്കന്തര്‍ റാസ, സാം കറെന്‍, നതാന്‍ ഇല്ലിസ് എന്നിവരായിരുന്നു പഞ്ചാബിന്റെ വിദേശ താരങ്ങള്‍. എന്നാല്‍ പഞ്ചാബിന്റെ ഇംപാക്ട് താരങ്ങളുടെ പട്ടികയിലും ഒരു വിദേശ താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. മാത്യു ഷോര്‍ട്ടിനെയാണ് പഞ്ചാബ് ഇംപാക്ട് താരങ്ങളുടെ പട്ടികയിലേക്ക് പരിഗണിച്ചത്.

Bhanuka Rajapaksa, shikhar dhawan

നാല് വിദേശ താരങ്ങള്‍ പ്ലേയിങ് 11ലുള്ളപ്പോള്‍ ഇംപാക്ട് പ്ലയറുടെ പട്ടികയില്‍ എന്തിനാണ് വിദേശ താരമെന്നാണ് ആരാധകരുടെ ചോദ്യം. കെകെആറിനും പഞ്ചാബ് കിങ്‌സിനും അമളി പറ്റിയതാണെന്നും മറ്റുള്ള ടീമുകളെങ്കിലും അബദ്ധം സംഭവിക്കാതെ ശ്രദ്ധിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ആദ്യ മത്സരത്തില്‍ത്തന്നെ ഇംപാക്ട് പ്ലയര്‍ ഉപയോഗിക്കപ്പെട്ടു. സിഎസ്‌കെയുടെ തുഷാര്‍ ദെശപാണ്ഡെയാണ് ഐപിഎല്ലിലെ ആദ്യത്തെ ഇംപാക്ട് പ്ലയര്‍.

ഐപിഎല്ലിലെ ഇതുവരെ കഴിഞ്ഞ മത്സരങ്ങളില്‍ ഇംപാക്ട് പ്ലയര്‍ വലിയൊരു അട്ടിമറി കാഴ്ചവെച്ചിട്ടില്ല. എന്നാല്‍ വരുന്ന മത്സരങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിക്കാം. ഏറ്റവും ബുദ്ധിപരമായി ഇംപാക്ട് പ്ലയറിനെ ഉപയോഗിച്ചത് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണെന്ന് പറയാം. കൃഷ്ണപ്പ ഗൗതത്തെ ഇംപാക്ട് പ്ലയറായി ഇറക്കി നേരിട്ട ഒരു ബോള്‍ തന്നെ താരം സിക്‌സര്‍ പറത്തിയത് കൗതുകമാണ്. എന്തായാലും ഇംപാക്ട് പ്ലയര്‍ ഐപിഎല്ലിന്റെ ആവേശം ഉയര്‍ത്തിയിട്ടുണ്ടെന്നുറപ്പ്.

Story first published: Sunday, April 2, 2023, 12:19 [IST]
Other articles published on Apr 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+