For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇങ്ങനെയും പരിക്കുണ്ടോ! എന്‍സിഎയില്‍ സ്ഥിര താമസം- ദീപക്കിനെതിരേ ശാസ്ത്രി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ആദ്യത്തെ മൂന്ന് മത്സരത്തില്‍ രണ്ടിലും ജയിക്കാന്‍ എംഎസ് ധോണിക്കും സംഘത്തിനും സാധിച്ചിരിക്കുകയാണ്. എന്നാല്‍ പരിക്ക് സിഎസ്‌കെയ്ക്ക് തിരിച്ചടിയായി മാറുന്നുവെന്നതാണ് വസ്തുത. മീഡിയം പേസ് ഓള്‍റൗണ്ടറായ ദീപക് ചഹാര്‍ പരിക്കിന്റെ പിടിയിലായിരിക്കുകയാണ്.

സീസണിലെ ഇനിയുള്ള മത്സരങ്ങള്‍ ദീപക്കിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ദീപക്കിന്റെ ഫിറ്റ്‌നസിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. കഴിഞ്ഞ 18 മാസത്തോളമായി പരിക്ക് ദീപക്കിനെ വലക്കുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സ്ഥിര താമസക്കാരനായി ദീപക് മാറിയിരിക്കുകയാണെന്നാണ് ശാസ്ത്രി വിമര്‍ശിക്കുന്നത്.

ravi shastri

2022ല്‍ ഇതേ പരിക്കിന്റെ പ്രശ്‌നത്തെത്തുടര്‍ന്ന് ചഹാറിന് ഐപിഎല്‍ സീസണ്‍ നഷ്ടമായിരുന്നു. വലിയ ഇടവേളക്ക് ശേഷം സിംബാബ് വെക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് ദീപക് ടീമിലേക്ക് തിരിച്ചെത്തിയത്. ടി20 ലോകകപ്പില്‍ റിസര്‍വ് താരമായും പരിഗണിച്ചു. എന്നാല്‍ വീണ്ടും പരിക്ക് വില്ലനായി. ഡിസംബറില്‍ ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പവും ദീപക്കുണ്ടായിരുന്നു. മൂന്ന് ഓവര്‍ പന്തെറിഞ്ഞപ്പോഴേക്കും പരിക്കേറ്റ് വീണ്ടും പുറത്തുപോയി.

ഇത്തവണത്തെ ഐപിഎല്ലിലൂടെ ദീപക് വീണ്ടും തിരിച്ചുവരവ് നടത്തിയെങ്കിലും വീണ്ടും പരിക്കേറ്റിരിക്കുന്നു. ഒരേ പരിക്ക് ആവര്‍ത്തിക്കുന്നുവെന്നതാണ് ദീപക്കിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. അതുകൊണ്ട് തന്നെ ഈ പരിക്ക് ഭേദമാകുന്നുമില്ല. 'ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സ്ഥിര മെമ്പറാണ് ദീപക് ചഹാര്‍. ദീപക്കിനെപ്പോലെ ചില താരങ്ങള്‍ ഇപ്പോള്‍ എന്‍സിഎയിലെ സ്ഥിര മെമ്പര്‍മാരായി മാറിയിട്ടുണ്ട്.

deepak chahar

അധികം വൈകാതെ ഇവര്‍ക്കെല്ലാം അവിടെ വീട്ടുടമസ്ഥാവകാശം ലഭിക്കും. വീട്ടിലേപ്പോലെ എപ്പോള്‍ വേണമെങ്കിലും വരാനും പോകാനും അവസരം നല്‍കും. എന്നാല്‍ ഇതൊരു നല്ല കാര്യമല്ല. ഇങ്ങനെ പരിക്കേല്‍ക്കാവുന്ന തരത്തില്‍ ക്രിക്കറ്റ് ഇവരാരും കളിക്കുന്നില്ല. തുടര്‍ച്ചയായി നാല് മത്സരം പോലും കളിക്കാനാവുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ദീപക്കൊന്നും എന്‍സിഎയില്‍ നിന്ന് വരേണ്ട. നാല് മത്സരം കഴിഞ്ഞ് വീണ്ടും അങ്ങോട്ട് പോകാനാണോ.

താരങ്ങള്‍ എന്‍സിഎ വിടുന്നത് പൂര്‍ണ്ണമായും ഫിറ്റ്‌നസിലേക്കെത്തിയ ശേഷമാവണം. ഇങ്ങനെ പരിക്കേല്‍ക്കുന്നത് താരങ്ങളെ മാത്രമല്ല ടീമുകളെയും നിരാശപ്പെടുത്തുന്നു. ടീമുകളുടെ നായകന്മാര്‍ക്കാണ് ഇത് വലിയ തലവേദനയായി മാറുന്നത്. ഇപ്പോഴത്തെ താരങ്ങളുടെ ഫിറ്റ്‌നസിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ശരിക്കും സങ്കടമുണ്ട്. വെറും മൂന്ന് മണിക്കൂര്‍ പോലും കളിക്കാനാവുന്നില്ല. അപ്പോഴേക്കും അവര്‍ പരിക്കേറ്റ് പുറത്തുപോവുകയാണ്.

ഈ സാഹചര്യം ദൗര്‍ഭാഗ്യകരമാണ്'-രവി ശാസ്ത്രി പറഞ്ഞു. സിഎസ്‌കെ വലിയ പ്രതീക്ഷയോടെ 2022ലെ മെഗാ ലേലത്തില്‍ ദീപക് ചഹാറിനെ വീണ്ടും ഒപ്പം കൂട്ടുകയായിരുന്നു. ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്താന്‍ കഴിവുള്ള ദീപക് ചഹാര്‍ ബാറ്റുകൊണ്ടും ടീമിന് ഉപകാരിയാണ്. 14 കോടിക്കാണ് ദീപക്കിനെ സിഎസ്‌കെ ടീമിലെത്തിച്ചത്. എന്നാല്‍ മുടക്കിയ പണത്തിന്റെ ഉപകാരം സിഎസ്‌കെയ്ക്ക് ലഭിച്ചിട്ടില്ല.

deepak chahar

അടുത്ത ലേലത്തിന് മുമ്പ് സിഎസ്‌കെ ദീപക്കിനെ ഒഴിവാക്കുമെന്നുറപ്പാണ്. എംഎസ് ധോണിയുടെ വിശ്വസ്തനാണെങ്കിലും തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെ ദീപക്കിനെ സിഎസ്‌കെ ഒഴിവാക്കി പകരക്കാരനെ ടീമിലേക്കെത്തിക്കുന്നമെന്ന കാര്യം ഉറപ്പാണ്. ദീപക്കിന് ഈ സീസണില്‍ ഇനി തിരിച്ചുവരവ് ഉണ്ടാവില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ഇത്തവണ സിഎസ്‌കെ വലിയ പ്രതീക്ഷവെച്ച ബെന്‍ സ്റ്റോക്‌സും പരിക്കിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ഫ്‌ളോപ്പാണ് സ്റ്റോക്‌സ് പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ് രാജസ്ഥാന്‍ റോയല്‍സിനെതിരേയും സ്‌റ്റോക്‌സ് സിഎസ്‌കെ നിരയില്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശ്രീലങ്കന്‍ താരങ്ങള്‍ ടീമിലേക്ക് തിരിച്ചെത്തുന്നത് സിഎസ്‌കെയ്ക്ക് വലിയ ആശ്വാസമായി മാറും.

Story first published: Wednesday, April 12, 2023, 10:10 [IST]
Other articles published on Apr 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+