For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: കറെനുമായി എന്തിന് ഉടക്കി? പ്രകോപിപ്പിച്ച് ആ കാര്യം! വെളിപ്പെടുത്തി ഹെറ്റ്‌മെയര്‍

ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള നിര്‍ണ്ണായക പോരാട്ടമാണ് രാജസ്ഥാന്‍ പഞ്ചാബിനെതിരേ നടത്തിയത്. വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിയെ മറികടക്കാനുള്ള അവസരം രാജസ്ഥാന് മുന്നിലുണ്ടായിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ രാജസ്ഥാനത് സാധിക്കാതെ പോയി. മത്സരത്തില്‍ രാജസ്ഥാന്റെ ഷിംറോന്‍ ഹെറ്റ്‌മെയറും പഞ്ചാബ് കിങ്‌സിന്റെ സാം കറെനും തമ്മില്‍ ഉടക്കിയിരുന്നു.

രാജസ്ഥാന്‍ ഏറെക്കുറെ വിജയത്തോടടുത്തുനില്‍ക്കുന്ന സമയത്താണ് കറെനും ഹെറ്റ്‌മെയും കൊമ്പുകോര്‍ത്തത്. അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായെങ്കിലും അംപയറും സഹതാരങ്ങളും ചേര്‍ന്ന് വലിയ പ്രശ്‌നമാകും മുമ്പെ ഇടപെട്ടു. 17ാം ഓവറിലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സാം കറെന്റെ ഓവറില്‍ ഷോര്‍ട്ട് ബോള്‍ ഹെറ്റ്‌മെയറുടെ ബാറ്റിലുരസി വിക്കറ്റ് കീപ്പറുടെ കൈയിലെത്തിയെന്നാണ് എല്ലാവരും കരുതിയത്. പഞ്ചാബ് താരങ്ങളുടെ അപ്പീലില്‍ അംപയര്‍ ഔട്ട് നല്‍കുകയും ചെയ്തു.

hetmyer-sam curran

എന്നാല്‍ ഉടന്‍ തന്നെ തീരുമാനം റിവ്യൂചെയ്ത ഹെറ്റ്‌മെയര്‍ അനുകൂല വിധി നേടിയെടുത്തു. റിവ്യൂവില്‍ ബാറ്റില്‍ പന്ത് തട്ടിയിട്ടില്ലെന്ന് വ്യക്തമായി. ഇതോടെയാണ് ബൗളറായിരുന്ന കറെന്‍ പ്രകോപിതനായത്. കറെന്‍ എന്തോ പറയുകയും ഹെറ്റ്‌മെയര്‍ തിരിച്ചുപറയുകയും ചെയ്തു. പിന്നാലെ ഹെറ്റ്‌മെയര്‍ ബൗണ്ടറി നേടിയതിന് ശേഷം കറെനെ പ്രകോപിപ്പിക്കുന്ന നിലയില്‍ ബാറ്റുയര്‍ത്തി നോണ്‍സ്‌ട്രൈക്കിലേക്കോടി കറെനെ ചുറ്റി സ്‌ട്രൈക്കിലേക്ക് തിരിച്ചോടുകയും ചെയ്തു.

പൊതുവേ ഇത്തരം സ്ലെഡ്ജിങ്ങുണ്ടാവുമ്പോള്‍ ചിരിച്ചുകൊണ്ട് നേരിടുന്ന ഹെറ്റ്‌മെയറെയാണ് എല്ലാവരും കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഹെറ്റ്‌മെയര്‍ ദേഷ്യം പിടിച്ചത് എല്ലാവര്‍ക്കും കൗതുകമായി. ഹെറ്റ്‌മെയറെ ഇത്രത്തോളം പ്രകോപിപ്പിച്ചത് എന്താണെന്ന ചോദ്യത്തോട് താരം തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്. 'ആരെങ്കിലും എന്നോട് എന്തെങ്കിലും പറഞ്ഞാല്‍ സാധാരണ വലിയ കാര്യമായി എടുക്കാറില്ല. എന്നാല്‍ ഇന്നത്തെ സംഭവം ഞാന്‍ ആസ്വദിച്ചു.

അതെനിക്ക് അല്‍പ്പം കൂടി ആത്മവിശ്വാസവും ഊര്‍ജവും നല്‍കി. എന്താണോ ടീം ആവിശ്യപ്പെട്ടത് അത് ചെയ്യാനും സാധിച്ചു. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ സാം കറെന്‍ എന്താണ് പറഞ്ഞതെന്നത് ഇവിടെ വെളിപ്പെടുത്താനാവില്ല'- ഹെറ്റ്‌മെയര്‍ പറഞ്ഞു. പ്ലേ ഓഫ് പ്രതീക്ഷയില്ലായിരുന്നെങ്കിലും പഞ്ചാബിന് രാജസ്ഥാന്റെ വഴിമുടക്കാനുള്ള അതിയായ ആഗ്രഹമുണ്ടായിരുന്നു. സാം കറെന്‍ അതിനായി ഏറ്റവും നന്നായി ശ്രമിക്കുകയും ചെയ്തു.

shimron hetmyer

ബാറ്റുകൊണ്ട് മിന്നിച്ച കറെനെ രാജസ്ഥാന്‍ നോട്ടമിട്ടിരുന്നുവെന്ന് പറയാം. പഞ്ചാബ് സ്‌കോര്‍ബോര്‍ഡ് 180ന് മുകളിലേക്കെത്തിക്കുന്നതില്‍ സാം കറെന്റെ ഇന്നിങ്‌സ് നിര്‍ണ്ണായകമായി. 31 പന്തില്‍ 49 റണ്‍സോടെയാണ് കറെന്‍ പുറത്താവാതെ നിന്നത്. 4 ഫോറും 2 സിക്‌സും താരം പറത്തി. ബൗളിങ്ങില്‍ 4 ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്കറ്റും നേടി. കറെനാണ് രാജസ്ഥാന് വലിയ തലവേദന ഉയര്‍ത്തിയത്.

ഇതിനിടെയാണ് ഹെറ്റ്‌മെയറോട് മോശമായി കറെന്‍ സംസാരിച്ചത്. ഈ ഉടക്ക് രാജസ്ഥാനം ഗുണം ചെയ്യുകയാണുണ്ടായത്. അഞ്ചാമനായെത്തിയ ഹെറ്റ്‌മെയര്‍ 28 പന്തില്‍ 46 റണ്‍സ് നേടിയാണ് മടങ്ങിയത്. 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ ഗംഭീര പ്രകടനം. മത്സരഫലത്തെ മാറ്റിമറിച്ച ബാറ്റിങ് പ്രകടനമായിരുന്നു ഇതെന്ന് പറയാം. ഹെറ്റ്‌മെയറെ പുറത്താക്കിയത് സാം കറെനാണെന്നതാണ് മറ്റൊരു കൗതുകം.

എന്നാല്‍ അതിരുകള്‍ ലംഘിച്ച് വലിയ ഉടക്കിലേക്ക് ഇതു നീങ്ങാത്തതിനാല്‍ അച്ചടക്ക നടപടിയിലേക്കും കാര്യങ്ങളെത്തിയില്ല. രാജസ്ഥാന് പഞ്ചാബിനെ തോല്‍പ്പിക്കാനായെങ്കിലും പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാനായിട്ടില്ല. അനായാസം പ്ലേ ഓഫിലെത്തുമെന്ന് തോന്നിച്ച രാജസ്ഥാന്‍ രണ്ടാം പാദ മത്സരങ്ങളില്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ പ്ലേ ഓഫ് സീറ്റില്‍ നിന്ന് പിന്നോട്ടിറങ്ങി. ഇനി മുംബൈ, ആര്‍സിബി ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാവും രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷ.

Story first published: Saturday, May 20, 2023, 13:16 [IST]
Other articles published on May 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+