For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഷോക്കിങ്, ഇതു വിശ്വസിക്കാന്‍ കഴിയുന്നില്ല! തുറന്നുപറഞ്ഞ് സഞ്ജു

ഐപിഎല്ലിലെ നിര്‍ണായക മാച്ചില്‍ പഞ്ചാബ് കിങ്‌സിനെതിരേ വിജയം കൊയ്‌തെങ്കിലും രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫ് കാണാനുള്ള സാധ്യത ഇപ്പോഴും വളരെ കുറവാണ്. ശേഷിച്ച മല്‍സരങ്ങളിലെ ഫലം കൂടി ആശ്രയിച്ചായിരിക്കും റോയല്‍സിന്റെ വിധി കുറിക്കപ്പെടുക. പഞ്ചാബിനെതിരേ നേടിയ വിജയത്തോടെ പോയിന്റ് പട്ടികയില്‍ നേരിയ മുന്നേറ്റം സഞ്ജു സാംസണും സംഘവും നടത്തിയിട്ടുണ്ട്. ആറാംസ്ഥാനത്തു നിന്നും അവര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാമതെത്തിയിരിക്കുകയാണ്.

മികച്ച നെറ്റ് റണ്‍റേറ്റാണ് തുല്യ പോയിന്റായിട്ടും മുംബൈ ഇന്ത്യന്‍സിനെ പിന്തള്ളാന്‍ റോയല്‍സിനെ സഹായിച്ചത്. എന്നാല്‍ പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സ്ഥാനം കാണുമ്പോള്‍ തനിക്കു ഷോക്കാണ് തോന്നുന്നതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരശേഷം ഹര്‍ഷ ഭോഗലെയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നെറ്റ് റണ്‍റേറ്റിനെക്കുറിച്ചും അതു എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ചും ഞങ്ങള്‍ ചിന്തിച്ചിരുന്നു.

SANJU SAMSON

Screen shot

റണ്‍ചേസില്‍ ഹെറ്റി (ഷിംറോണ്‍ ഹെറ്റ്‌മെയര്‍) ചില വലിയ ഷോട്ടുകള്‍ കളിച്ചപ്പോള്‍ 18.5 ഓവറിലെങ്കിലും വിജയം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചത്. അതിനുവേണ്ടി തന്നെയായിരുന്നു ടീം ശ്രമിച്ചതെന്നും സഞ്ജു വ്യക്തമാക്കി. വളരെ സത്യസന്ധമായി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ടീമിനെയും, മികച്ച കളിക്കാരെയും കണക്കിലെടുത്താല്‍ പോയിന്റ് പട്ടികയിലെ സ്ഥാനം കാണുമ്പോള്‍ അല്‍പ്പം ഷോക്കാണ് തോന്നുന്നത്.

ഈ സീസണിലേക്കു തിരിഞ്ഞു നോക്കുകയാണെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതും അതില്‍ നിന്നും പഠിക്കേണ്ടതുമുണ്ടെന്നും സഞ്ജു സാംസണ്‍ പറഞ്ഞു. കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവച്ച യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ഏറെക്കുറെ എല്ലാ മല്‍സരങ്ങള്‍ക്കു ശേഷവും ഞാന്‍ ജയ്‌സ്വാളിനെക്കുറിച്ചു പറയാറുണ്ട്.

അവന്‍ കൂടുതല്‍ പക്വത നേടിക്കഴിഞ്ഞതായി കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു. ഇത്ര ചെറിയ പ്രായത്തില്‍ തന്നെ 100 അന്താരാഷ്ട്ര ടി20 കളില്‍ കളിച്ചിട്ടുള്ള ഒരാളുടെ പക്വതയോടെയാണ് ജയ്‌സ്വാള്‍ കളിക്കുന്നത്. അവനെക്കുറിച്ച് ഏറെ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.

ട്രെന്റ് ബോള്‍ട്ട് ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുക്കുമെന്നു നിങ്ങള്‍ ഊഹിക്കാറുണ്ടോയെന്ന ഹര്‍ഷ ഭോഗലെയുടെ ചോദ്യത്തിനു 99 ശതമാനവും ഊഹിക്കാറുണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള സഞ്ജു സാംസണിന്റെ മറുപടി. ഈ മല്‍സരത്തില്‍ ഇറങ്ങുമ്പോള്‍ ടീമിനു വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നതായി അദ്ദേഹം തുറന്നുസമ്മതിച്ചു.

ROYALS- PUNJAB MATCH

സീസണിന്റെ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ കടുപ്പമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് വളരെ വ്യത്യസ്തമായിരുന്നു സീസണിലെ രണ്ടാം പകുതി. അവസാനത്തെ മൂന്നു മല്‍സരങ്ങളില്‍ ടീമിനു വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. പഞ്ചാബിനെതിരായ ഈ കളിയില്‍ വിജയം നേടിയ അവസാനത്തെ ബോള്‍ വരെ സമ്മര്‍ദ്ദമുണ്ടായിരുന്നതായും സഞ്ജു സാംസണ്‍ വെളിപ്പെടുത്തി.

അതേസമയം ധരംശാലയില്‍ നടന്ന മല്‍സരത്തില്‍ നാലു വിക്കറ്റിന്റെ വിജയമാണ് ശിഖര്‍ ധവാന്‍ നയിച്ച പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പഞ്ചാബ് അഞ്ചു വിക്കറ്റിവു 187 റണ്‍സെടുക്കുകയായിരുന്നു. 160 റണ്‍സിനുള്ളില്‍ അവരെ ഒതുക്കാന്‍ റോയല്‍സിനു സാധിക്കുമായിരുന്നു. പക്ഷെ അവസാന രണ്ടോവറില്‍ 46 റണ്‍സ് വിട്ടുകൊടുത്തത് റോയല്‍സിനു വിനയായി മാറുകയായിരുന്നു.

റണ്‍ചേസില്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെയായിരുന്നു റോയല്‍സിന്റെ വിജയം. 51 റണ്‍സോടെ ദേവ്ദത്ത് പടിക്കല്‍ ടോപ്‌സ്‌കോററായി മാറി. യശസ്വി ജയ്‌സ്വാള്‍ 50ഉം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 46ഉം റണ്‍സ് നേടി. പക്ഷെ സഞ്ജു നിരാശപ്പെടുത്തി. മൂന്നു ബോളില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.

Story first published: Saturday, May 20, 2023, 9:30 [IST]
Other articles published on May 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+