For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വേണ്ടത് 23 റണ്‍സ്, സഞ്ജുവിനെ കാത്ത് വമ്പന്‍ നേട്ടം! ചരിത്രം കുറിക്കാന്‍ ധവാനും

ഐപിഎല്ലില്‍ നോക്കൗട്ടിനു തുല്യമായ പോരാട്ടത്തില്‍ വെള്ളിയാഴ്ച രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും കൊമ്പുകോര്‍ക്കും. ഇരുടീമുകള്‍ക്കും മല്‍സരഫലം ഒരുപോലെ നിര്‍ണായകമാണ്. ജയിക്കുന്നവര്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ പുറത്താവുകയും ചെയ്യും. വെള്ളിയാഴ്ച രാത്രി 7.30 മുതല്‍ ധര്‍മശാലയിലാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടം. ഈ മല്‍സരത്തില്‍ വമ്പന്‍ നാഴികക്കല്ലുകളാണ് റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെയും പഞ്ചാബ് നായകന്‍ ശിഖര്‍ ധവാനെയും കാത്തിരിക്കുന്നത്.

ടി20 കരിയറില്‍ 6000 റണ്‍സെന്ന പൊന്‍തൂവലിനു അരികിലാണ് സഞ്ജു. പഞ്ചാബ് കിങ്‌സിനെതിരേ ഇതു പൂര്‍ത്തിയാക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ടി20യില്‍ 6000 റണ്‍സെന്ന മാന്ത്രികസംഖ്യയിലെത്താന്‍ സഞ്ജുവിനു വേണ്ടത് 23 റണ്‍സ് മാത്രമാണ്. ഈ നാഴിക്കല്ലിനൊപ്പം വലിയൊരു ഇന്നിങ്‌സ് കളിച്ച് റോയല്‍സിനു മികച്ച വിജയം സ്മ്മാനിക്കുകയായിരിക്കും സഞ്ജുവിന്റെ ലക്ഷ്യം.

SANJU-DHAWAN

ഐപിഎല്‍, അന്താരാഷ്ട്ര ക്രിക്കറ്റ്, കേരള ടീം എന്നിവയിലായി ഇതുവരെ 240 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു. 233 ഇന്നിങ്‌സുകളില്‍ നിന്നും സഞ്ജു അടിത്തെടുത്തത് 5977 റണ്‍സാണ്. ഇതില്‍ 3886 റണ്‍സും ഐപിഎല്ലില്‍ നിന്നാണ്. രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമുകള്‍ക്കായി 151 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചുകഴിഞ്ഞു.

മൂന്നു സെഞ്ച്വറികളും 20 ഫിഫ്റ്റികളും ഐപിഎല്ലില്‍ സഞ്ജുവിന്റെ പേരിലുണ്ട്. രണ്ടെണ്ണം റോയല്‍സിനു വേണ്ടിയാണെങ്കില്‍ ഒന്ന് ഡല്‍ഹിക്കു വേണ്ടിയുമാണ്. ഇന്ത്യക്കു വേണ്ടി 17 ടി20കളില്‍ കൡച്ച സഞ്ജുവിനു നേടാനായത് വെറും 301 റണ്‍സാണ്. ഒരു ഫിഫറ്റി മാത്രമേ ഇന്ത്യന്‍ ജഴ്‌സിയില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

അതേസമയം, ബൗണ്ടറികളുടെ എണ്ണത്തിലാണ് വമ്പന്‍ റെക്കോര്‍ഡ് പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാനെ കാത്തിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ രണ്ടു ഫോറുകള്‍ മാത്രം നേടിയാല്‍ ഐപിഎല്ലില്‍ 750 ഫോറുകളെന്ന നാഴികക്കല്ല് അദ്ദേഹം പൂര്‍ത്തിയാക്കും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഈ റെക്കോര്‍ഡ് കുറിച്ച ആദ്യത്തെ താരമായും ധവാന്‍ മാറും. ഇതു കൂടാതെ റോയല്‍സിനെതിരേ മൂന്നു സിക്‌സറടിച്ചാല്‍ ഐപിഎല്ലില്‍ 150 സിക്‌സറുകളും അദ്ദേഹം പൂര്‍ത്തിയാക്കും.

SANJU SAMSON

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഇത്തവണ ആറും എട്ടും സ്ഥാനങ്ങളിലാണ് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും. ഇരുടീമുകള്‍ക്കും നിലവില്‍ 12 പോയിന്റ് വീതമാണുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റ് റോയല്‍സിനു തുണയായപ്പോള്‍ പഞ്ചാബിന്റെ നെറ്റ് റണ്‍റേറ്റ് വളരെ മോശമാണ്. 13 മല്‍സരങ്ങളില്‍ നിന്നും ആറു വീതം ജയവും ഏഴു തോല്‍വികളുമാണ് ഇരുടീമുകള്‍ക്കുമുള്ളത്. റോയല്‍സിന്റെ നെറ്റ് റണ്‍റേറ്റ് +1.140ഉം പഞ്ചാബിന്റേത് -0.308ഉം ആണ്.

ഈ സീസണില്‍ രണ്ടാം തവണയാണ് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും മുഖാമുഖം വരുന്നത്. കഴിഞ്ഞ മാസം ഗുവാഹത്തിയില്‍ നടന്ന പോരാട്ടത്തില്‍ പഞ്ചാബ് ത്രില്ലിങ് വിജയം സ്വന്തമാക്കിയിരുന്നു. അഞ്ചു റണ്‍സിന്റെ നേരിയ വിജയമാണ് ശിഖര്‍ ധവാനും സംഘവും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാലു വിക്കറ്റിനു 197 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. 86 റണ്‍സോടെ ശിഖര്‍ ധവാന്‍ ടീമിന്റെ അമരക്കാരനായപ്പോള്‍ പ്രഭ്‌സിമ്രന്‍ സിങ് 60 റണ്‍സും നേടി.

മറുപടിയില്‍ ഏഴു വിക്കറ്റിനു 192 റണ്‍സെടുത്ത് റോയല്‍സ് മല്‍സരം അടിയറവയ്ക്കുകയായിരുന്നു. 42 റണ്‍സെടുത്ത നായകന്‍ സഞ്ജുവാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. 25 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (36), ധ്രുവ് ജുറേല്‍ (32) എന്നിവര്‍ പൊരുതിനോക്കിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.

സാം കറെന്‍ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു റോയല്‍സിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ 10 റണ്‍സ് മാത്രമേ നേടാനായുള്ളൂ. മൂന്നാമത്തെ ബോളില്‍ ഹെറ്റ്‌മെയര്‍ റണ്ണൗട്ടായത് റോയല്‍സിന്റെ താളം തെറ്റിക്കുകയും ചെയ്തു.

Story first published: Thursday, May 18, 2023, 19:52 [IST]
Other articles published on May 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+