For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 15 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം, കോലിയെ വെല്ലാന്‍ ആളില്ല! രോഹിത് നാലാമന്‍

ഐപിഎല്‍ ചരിത്രത്തില്‍ മറ്റൊരു ബാറ്റര്‍ക്കും അവകാശപ്പെടാനില്ലാത്ത വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇതിഹാസ താരം വിരാട് കോലി. പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടത്തില്‍ ടീമിന്റെ താല്‍ക്കാലിക ക്യാപ്റ്റനായി ഇറങ്ങിയ ശേഷമാണ് അദ്ദേഹം അപൂര്‍വ്വനേട്ടവും തന്റെ പേരിലാക്കിയിരിക്കുന്നത്.

ടൂര്‍ണമെന്റിന്റെ 15 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി 30 പ്ലസ് സ്‌കോറുകളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ആദ്യ താരമായാണ് കോലി മാറിയത്. എലൈറ്റ് ക്ലബ്ബില്‍ കോലിക്കു പിന്നില്‍ രണ്ടാംസ്ഥാനത്തുള്ളത് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണറുമായ ശിഖര്‍ ധവാനാണ്. 91 തവണയാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ 30 പ്ലസ് സ്‌കോറുകള്‍ നേടിയത്.

virat kohli

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ ധവാനു തൊട്ടുപിറകിലായി മൂന്നാംസ്ഥാന്നുണ്ട്. 90 തവണയാണ് 30 പ്ലസ് സ്്‌കോറുകള്‍ അദ്ദേഹം കുറിച്ചത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (85), ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന (77) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലും നില്‍ക്കുന്നു.

അതേസമയം, വിരാട് കോലിയുടെ ഏറ്റവും മികച്ച ഐപിഎല്‍ സീസണുകളിലൊന്നായി ഇത്തവണത്തേത് മാറിയിരിക്കുകയാണ്. 900 പ്ലസ് റണ്‍സ് വാരിക്കൂട്ടി റെക്കോര്‍ഡിട്ട 2016ലെ സീസണിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. പവര്‍പ്ലേയില്‍ കോലിയുടെ എക്കാലത്തെയും മികച്ച സ്‌ട്രൈക്ക് റേറ്റാണ് ഇത്തവണയുള്ളത്. 141 സ്‌ട്രൈക്ക് റേറ്റോടെയാണ് അദേഹം റണ്‍സ് വാരിക്കൂട്ടുന്നത്. 2018ലെ 140 എന്ന സ്‌ട്രൈക്ക് റേറ്റിനെയാണ് കോലി ഇത്തവണ പിന്നിലാക്കിയിരിക്കുന്നത്. 2019ല്‍ 139ഉം 2021ല്‍ 130ഉം 2013ല്‍ 126ഉം ആയിരുന്നു പവര്‍പ്ലേയില്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

അതേസമയം, പഞ്ചാബിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബിക്കായി ഓപ്പണിങ് വിക്കറ്റില്‍ വിരാട് കോലി- ഫഫ് ഡുപ്ലെസി സഖ്യം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 137 റണ്‍സാണ് ഇരുവരും നേടിയത്. 59 റണ്‍സെടുത്ത കോലിയെ പുറത്താക്കി സ്പിന്നര്‍ ഹര്‍പ്രീത് ബ്രാറാണ് പഞ്ചാബിന് 17ാം ഓവറില്‍ ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. 47 ബോളുകള്‍ നേരിട്ട കോലി അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു. ഈ ഇന്നിങ്‌സിനിടെ ഐപിഎല്ലില്‍ 600 ഫോറുകളെന്ന നാഴികക്കല്ല് അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. കൂടാതെ 6500 റണ്‍സ് തികച്ച ആദ്യ ടി20 ക്യാപ്റ്റനെന്ന റെക്കോര്‍ഡും കോലി കരസ്ഥമാക്കിയിരുന്നു.

പ്ലെയിങ് ഇലവന്‍

പഞ്ചാബ് കിങ്‌സ്- അതര്‍വ ടെയ്ഡ്, മാത്യു ഷോര്‍ട്ട്, ഹര്‍പ്രീത് സിങ്, ലിയാം ലിവിങ്സ്റ്റണ്‍, സാം കറെന്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, നതാന്‍ എല്ലിസ്, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിങ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വിരാട് കോലി (ക്യാപ്റ്റന്‍), ഫഫ് ഡുപ്ലെസി, മഹിപാല്‍ ലൊംറോര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വനിന്ദു ഹസരംഗ, സുയാഷ് പ്രഭേദശായ്, ഹര്‍ഷല്‍ പട്ടേല്‍, വെയ്ന്‍ പാര്‍നല്‍, മുഹമ്മദ് സിറാജ്‌.

Story first published: Thursday, April 20, 2023, 16:38 [IST]
Other articles published on Apr 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+