Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 7 കോടിക്ക് ഡുപ്ലെസി വേണ്ട, 14 കോടിക്ക് ചാഹര്‍ മതി! ചെന്നൈയുടെ മണ്ടത്തരം

ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനും സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ബാറ്ററുമായ ഫഫ് ഡുപ്ലെസി റണ്‍സ് വാരിക്കൂട്ടി മുന്നേറുമ്പോള്‍ ഏറ്റവുമധികം നിരാശ മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനായിരിക്കും. കാരണം അവരുടെ ഏറ്റവും വിശ്വസ്തനായ താരങ്ങളിലൊരാളായിരുന്നു ഡുപ്ലെസി.

ദീര്‍ഘകാലം ചെന്നൈയുടെ മഞ്ഞക്കുപ്പായമണിഞ്ഞ അദ്ദേഹത്തെ അവര്‍ കൈവിടുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ 2021ലെ സീസണിനു ശേഷം ഡുപ്ലെസിയെ നിലനിര്‍ത്തേണ്ടതില്ലെന്നു സിഎസ്‌കെ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് മെഗാ ലേലത്തിന്റെ പൂളില്‍ അദ്ദേഹം ഉള്‍പ്പെടുകയും ചെയ്തു.

FAF DU PLESISS

ലേലത്തില്‍ ഡുപ്ലെസിയെ തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരം ചെന്നൈ സൂപ്പര്‍ കിങ്‌സിനു ലഭിച്ചിരുന്നു. പക്ഷെ അവിടെയും ചെന്നൈ അബദ്ധം കാണിച്ചു. അദ്ദേഹത്തെ തിരികെ വാങ്ങാനുള്ള ശ്രമം അവരുടെ ഭാഗത്തു നിന്നുണ്ടായില്ല. ഏഴു കോടി രൂപയ്ക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരത്തെ ടീമിലെത്തിക്കുകയും ക്യാപ്റ്റനാക്കുകയും ചെയ്തു.

സിഎസ്‌കെയാവട്ടെ ഡുപ്ലെസിക്കൊപ്പം ഒഴിവാക്കപ്പെട്ട ഇന്ത്യന്‍ പേസര്‍ ദീപക് ചാഹറിനു പിന്നാലെയായിരുന്നു. എന്തു വില കൊടുത്തും ചാഹറിനെ തങ്ങള്‍ സ്വന്തമാക്കുമെന്ന വാശിയിലായിരുന്നു സിഎസ്‌കെ. ഇതേ തുടര്‍ന്നാണ് 14 കോടിയെന്ന റെക്കോര്‍ജ് തുകയ്ക്കു അദ്ദേഹത്തെ സിഎസ്‌കെ തിരികെയെത്തിച്ചത്.

പക്ഷെ പരിക്കു കാരണം ദീപക് ചാഹറിനു കഴിഞ്ഞ സീസണിലെ ഒരു മല്‍സരം പോലും കളിക്കാനായില്ല. പരിക്കില്‍ നിന്നും മോചിതനായി ഈ സീസണിലെ ഐപിഎല്ലില്‍ ചാഹര്‍ സിഎസ്‌കെ ടീമില്‍ ടീമില്‍ തിരിച്ചെത്തിയിരുന്നു. പക്ഷെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ വലച്ച അദ്ദേഹം ബൗളിങിലും ദുരന്തമായി മാറി.

മൂന്നു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ ചാഹര്‍ 10.44 ഇക്കോണമി റേറ്റില്‍ വിട്ടുകൊടുത്തത് 94 റണ്‍സായിരുന്നു. ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല. വീണ്ടും പരിക്കേറ്റു കാരണം പേസര്‍ ഇപ്പോള്‍ ടീമിനു പുറത്തുമാണ്. 2022ല്‍ ചാഹറിനു വേണ്ടി മുടക്കിയ 14 കോടിയുടെ പകുതി ഉണ്ടായിരുന്നെങ്കില്‍ ഡുപ്ലെസി ഇപ്പോള്‍ സിഎസ്‌കെയില്‍ ഉണ്ടാവുമായിരുന്നു.

FAF DU PLESSIS

മാത്രമല്ല ഇതിഹാസ നായകന്‍ എംഎസ് ധോണി വിരമിക്കാനിരിക്കെ അദ്ദേഹത്തിനു പകരം ക്യാപ്റ്റനായി ഏറ്റവും മികച്ച ഓപ്ഷനും കൂടിയായിരുന്നു ഡുപ്ലെസി. അതുകൊണ്ട് ലോകോത്തര ബാറ്ററെ മാത്രമല്ല, ക്യാപ്റ്റനെ കൂടിയാണ് ലേലത്തിലെ വന്‍ മണ്ടത്തരം കാരണം സിഎസ്‌കെയ്ക്കു നഷ്ടമായത്. ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തു നില്‍ക്കുകയാണ് ഡുപ്ലെസി. ആറ് ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 343 റണ്‍സാണ്. 68.60 ശരാശരിയില്‍ 166.50 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണിത്. കളിച്ച ആറു മല്‍സരങ്ങളില്‍ നാലിലും ഫിഫ്റ്റി കുറിക്കാന്‍ ഡുപ്ലെസിക്കായിട്ടുമുണ്ട്.

മുംബൈ ഇന്ത്യന്‍സിനെതിരേ സീസണിലെ ആദ്യ മല്‍സരത്തില്‍ 43 ബോളില്‍ 73 റണ്‍സ് അടിച്ചുകൊണ്ടാണ് ഫഫ് ഡുപ്ലെസി ഈ സീസണിനു തുടക്കമിട്ടത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കളിയില്‍ 12 ബോളില്‍ 23 റണ്‍സെടുത്ത് മടങ്ങി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മൂന്നാം മല്‍സരത്തില്‍ ഡുപ്ലെസി വീണ്ടുമൊരു ഫിഫ്റ്റി പ്ലസ് (46 ബോളില്‍ 79*) തിരിച്ചുവന്നു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 16 ബോളില്‍ 22 റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ. തന്റെ മുന്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഡുപ്ലെസി (33 ബോളില്‍ 62) മിന്നിച്ചു. ഇപ്പോഴിതാ പഞ്ചാബ് കിങ്‌സിനെതിരേ 56 ബോളില്‍ 84 റണ്‍സോടെ സീസണിലെ ഏറ്റവുമുയര്‍ന്ന സ്‌കോറും അദ്ദേഹം കണ്ടെത്തിയിരിക്കുകയാണ്.

Story first published: Thursday, April 20, 2023, 17:50 [IST]
Other articles published on Apr 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+