Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 'ഡെക്ക്മാന്‍', രോഹിത്തിനെ ട്രോളി പഞ്ചാബ്! വായടപ്പിച്ച് രാജസ്ഥാനും സിഎസ്‌കെയും

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ ഏഴ് പന്ത് ബാക്കിനിര്‍ത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് 200ന് മുകളില്‍ വിജയലക്ഷ്യം മുംബൈ മറികടന്ന് ജയിക്കുന്നത്. പഞ്ചാബിനെതിരേ മുംബൈ ജയിച്ചെങ്കിലും നായകന്‍ രോഹിത് ശര്‍മ ഡെക്കിനാണ് പുറത്തായത്. മൂന്ന് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാനാവാതെയാണ് ഹിറ്റ്മാന്‍ മടങ്ങിയത്. താരത്തിന്റെ 15ാം ഐപിഎല്‍ ഡെക്കാണിത്. ഐപിഎല്ലില്‍ കൂടുതല്‍ തവണ ഡെക്കിന് പുറത്താവുന്നവരില്‍ തലപ്പത്തേക്കെത്താനും രോഹിത്തിനായി.

rohit sharma

നാണക്കേടിലേക്ക് രോഹിത് എത്തിയതിന് പിന്നാലെ രോഹിത്തിനെ പരിഹസിച്ച് പഞ്ചാബിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ മുംബൈ നായകനെ പരിഹസിച്ച് പോസ്‌റ്റെത്തി. 'R0' എന്നാണ് രോഹിത്തിനെ പരിഹസിച്ച് പഞ്ചാബ് ട്വീറ്റ് ചെയ്തത്. ഇതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ട്രോളുകളും പ്രതികരണങ്ങളും ശക്തമായതോടെ പഞ്ചാബ് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഇന്ത്യന്‍ നായകന്‍ കൂടിയായ രോഹിത്തിനെ പരിഹസിച്ച് പഞ്ചാബ് ട്വീറ്റ് ചെയ്തതോടെ രാജസ്ഥാന്‍ റോയല്‍സും സിഎസ്‌കെയും രോഹിത്തിനെ പിന്തുണച്ച് പഞ്ചാബിന്റെ ട്വീറ്റിന് മറുപടിയുമായെത്തിയെന്നതാണ് ശ്രദ്ധേയമായത്. രോഹിത്തിന്റെ മൂന്ന് ഇരട്ട സെഞ്ച്വറി പ്രകടനങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് രാജസ്ഥാന്റെ ട്വീറ്റ്. മൂന്ന് തവണ ഇരട്ട സെഞ്ച്വറി നേടിയ ശേഷം രോഹിത് ആഘോഷം നടത്തുന്നതിന്റെ ചിത്രങ്ങളും രാജസ്ഥാന്‍ പങ്കുവെച്ചു.

പഞ്ചാബ് കിങ്‌സിനെ പരിഹസിച്ച് സിഎസ്‌കെയും രംഗത്തെത്തി. 'മര്യാദയില്ലാതെ സംസാരിക്കുന്നോടാ' എന്നാണ് ട്രോളിലൂടെ സിഎസ്‌കെ പഞ്ചാബിനെ പരിഹസിച്ചത്. ഇതിന് പിന്നാലെയാണ് പഞ്ചാബ് ട്വീറ്റ് ഡിലീറ്റ് ചെയ്തത്. അതിന് മുമ്പുതന്നെ പഞ്ചാബിന് മറുപടിയുമായി മുംബൈ എത്തിയിരുന്നു. രോഹിത് ശര്‍മക്ക് 6 കിരീടങ്ങള്‍, കിങ്‌സ് 11 പഞ്ചാബിനും പഞ്ചാബ് കിങ്‌സിനും 0 കിരീടങ്ങള്‍ എന്നാണ് മുംബൈയുടെ മറുപടി.

രോഹിത്തിനെ തുടക്കത്തിലേ പുറത്താക്കിയതും വലിയ സ്‌കോര്‍ നേടിയതും പഞ്ചാബിനെ വിജയത്തിലേക്കെത്തിക്കുമെന്ന് പ്രതീക്ഷിച്ച പഞ്ചാബ് അഡ്മിന് തെറ്റി. അനായാസമായാണ് മുംബൈ വിജയലക്ഷ്യം മറികടന്നത്. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ മുംബൈയെ മുംബൈയുടെ തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ പഞ്ചാബിനായിരുന്നു. ഇതിന്റെ അമിത ആത്മവിശ്വാസവും അവര്‍ കാട്ടി.

എന്നാല്‍ പഞ്ചാബിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്നതായിരുന്നു മുംബൈയുടെ ബാറ്റിങ്. ഇഷാന്‍ കിഷന്‍ 41 പന്തില്‍ 75 റണ്‍സുമായി മുംബൈയുടെ പ്രത്യാക്രമണത്തെ മുന്നില്‍ നിന്ന് നയിച്ചു. ഏഴ് ഫോറും നാല് സിക്‌സുമാണ് ഇഷാന്‍ നേടിയത്. സൂര്യകുമാര്‍ യാദവ് 31 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 66 റണ്‍സും അടിച്ചെടുത്തു. ടിം ഡേവിഡും തിലക് വര്‍മയും ചേര്‍ന്ന് മനോഹരമായി ഫിനിഷും ചെയ്തു.

rohit sharma

ആദ്യ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മുംബൈയെ തകര്‍ത്ത അര്‍ഷദീപ് സിങ്ങിനെ തിരഞ്ഞുപിടിച്ചാക്രമിക്കാന്‍ മുംബൈ മറന്നില്ല. തിലകിന്റെ സ്റ്റംപ് അന്ന് എറിഞ്ഞ് ഒടിക്കാന്‍ അര്‍ഷദീപ് സിങ്ങിന് സാധിച്ചിരുന്നു. അതിന് തക്ക മറുപടിയും തിലക് നല്‍കി. അര്‍ഷദീപിനെ മൂന്ന് സിക്‌സും ഒരു ഫോറും പറത്താന്‍ തിലകിനായി. 66 റണ്‍സാണ് 3.5 റണ്‍സില്‍ അര്‍ഷദീപിന് വഴങ്ങേണ്ടിവന്നത്.

പഞ്ചാബിനെ ഏഴ് പന്ത് ബാക്കിനിര്‍ത്തി മുംബൈ തോല്‍പ്പിച്ചതിന് പിന്നാലെ ആരാധകരെല്ലാം പഞ്ചാബിനെ ട്രോളി രംഗത്തെത്തുകയാണ്. എന്തായാലും പഞ്ചാബിന്റെ അഡ്മിന്‍ ഇനിയൊരിക്കലും രോഹിത്തിനെ ട്രോളാന്‍ ധൈര്യപ്പെടാന്‍ തയ്യാറാവാത്ത വിധം വായടപ്പിക്കാന്‍ മുംബൈക്ക് സാധിച്ചിട്ടുണ്ട്. മുംബൈ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കുമ്പോഴും രോഹിത്തിന്റെ മോശം ഫോം മുംബൈക്ക് തലവേദന തന്നെയാണ്.

Story first published: Thursday, May 4, 2023, 7:19 [IST]
Other articles published on May 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+