ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരനായ ബാറ്റര്‍ ലിയാം ലിവിങ്സ്റ്റണിനെ റണ്‍ചേസില്‍ വൈകിപ്പിക്കാനുള്ള പഞ്ചാബ് കിങ്‌സിന്റെ തീരുമാനം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ രണ്ടാമത്തെ ടോട്ടലായ 258 റണ്‍സാണ് ഈ കളിയില്‍ ലഖ്‌നൗ പടുത്തുയര്‍ത്തിയത്.
അതു ചേസ് ചെയ്ത് വിജയിക്കുകയെന്നത് പഞ്ചാബിനെ സംംബന്ധിച്ച് അസാധ്യവുമായിരുന്നു. എങ്കിലും ബാറ്റിങ് ലൈനപ്പില്‍ ചില ചൂതാട്ടങ്ങള്‍ നടത്തി പഞ്ചാബിനു ഒരു ശ്രമമെങ്കിലും നടത്തി നോക്കാമായിരുന്നു. ഒരു ബോള്‍ ബാക്കിനില്‍ക്കെ 201 റണ്‍സെടുത്ത് അവര്‍ മല്‍സരം അടിയറവയ്ക്കുകയായിരുന്നു.

വെടിക്കെട്ട് പ്രകടനങ്ങളിലൂടെ തനിച്ച് മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള ബാറ്റര്‍മരില്‍ ഒരാളാണ് ലിവിങ്സ്റ്റണ്‍. ഈ മല്‍സരത്തില്‍ 14 ബോളില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 23 റണ്‍സ് നേടി അദ്ദേഹം പുറത്താവുകയായിരുന്നു. സിക്കന്തര്‍ റസ്സയ്ക്കും ശേഷം അഞ്ചാമനായിട്ടാണ് ലിവിങ്സ്റ്റണ്‍ ക്രീസിലെത്തിയത്. അപ്പോഴേക്കും മല്‍സരം ഏറെക്കുറെ കൈവിട്ടു പോയിരുന്നു.
12ാം ഓവറിലെ നാലാമത്തെ ബോളിലാണ് താരം ബാറ്റിങിന് എത്തിയത്. എന്നാല്‍ പ്രഭ്‌സിമ്രന്‍സിങ് നാലാം ഓവറില്‍ പുറത്തായ ശേഷം ലിവിങ്സ്റ്റണിനെ പരീക്ഷിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു. കൂടുതല്‍ ബോളുകള്‍ നേരിടാനും അതു വഴി വലിയ സ്‌കോര്‍ പടുത്തുയര്‍ത്താനും താരത്തിന് സാധിക്കുമായിരുന്നു. പക്ഷെ ലിവിങ്സ്റ്റണിനെ നേരത്തേ പരീക്ഷിക്കുന്നതില്‍ പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ തികഞ്ഞ പരാജയമായി മാറി.
സോഷ്യല്‍ മീഡിയയിലും ലിവിങ്‌സ്റ്റണിനെ പഞ്ചാബ് കിങ്‌സിനു ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്ന വിമര്‍ശനം ശക്തമാണ്. ടി20യില്‍ 260നടുത്ത് റണ്‍സ് ചേസ് ചെയ്യുകയെന്നത് അസാധ്യമായ കാര്യം തന്നയാണ്. പക്ഷെ പഞ്ചാബിന്റെ ഏറ്റവും മികച്ച അവസരം ലിയാ ലിവിങ്സ്റ്റണിലൂടെയായിരുന്നു. 8.3 ഓവറില്‍ വിജയിക്കാന്‍ 150 റണ്‍സ് നിങ്ങള്‍ക്കു ആവശ്യമുള്ളപ്പോള്‍ അദ്ദേഹത്തെ ബാറ്റിങില്‍ പിറകിലേക്കു മാറ്റിയതിനു പിന്നിലെ പോയിന്റ് എന്താണ്?

258 റണ്‍സ് ചേസ് ചെയ്യവെ ലിയാം ലിവിങ്‌സ്റ്റണിനെ അഞ്ചാമനായി ഇറക്കിയത് പഞ്ചാബ് കിങ്‌സിന്റെ വളരെ മോശം തീരുമാനമാണ്. ഈയൊരു ലക്ഷ്യം മറികടക്കാന്‍ പഞ്ചാബ് ബാറ്റിങ് നിരയില്‍ ഒരാള്‍ക്കു സാധിക്കുമായിരുന്നെങ്കില്‍ അത് ലിവിങ്സ്റ്റണിനു മാത്രമാണ്. പക്ഷെ ജയിക്കാന്‍ ടീമിനു 17.5 റണ്‍സ് ഒരോവറില്‍ വേണമെന്നിരിക്കെയാണ് പഞ്ചാബ് അദ്ദേത്തിനെ ബാറ്റിങിനു അയച്ചത്. ഈ തീരുമാനം വലിയ മണ്ടത്തരം തന്നെയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
കളി ജയിക്കുമായിരുന്നു എന്ന് പറയുന്നില്ല, എങ്കിലും 2 ഡൌണ്‍ ലിവിങ്‌സ്റ്റോണ്‍, ജിതേഷ്, കറന്‍ എന്നിവരില്‍ ആരെയെങ്കിലും ഇറക്കി വിടണമായിരുന്നു... റസായുടെ കളിയും മോശമായിരുന്നില്ല, എങ്കിലും ഈ സ്‌കോര്‍ ചേസ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ 300+ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന ഒരാള്‍ എങ്കിലും ഒരു എന്‍ഡില്‍ വേണം..പാര്‍ട്ണര്‍ഷിപ് 200-250 സ്‌ട്രൈക്ക് റേറ്റിലും മുന്നോട്ട് പോകണം...
ഇന്നത്തെ റാസ -ടൈഡേ കൂട്ടുകെട്ട് 200 താഴെ സ്‌ട്രൈക്ക് റേറ്റിലാണ് കളിച്ചത്... എന്തായാലും managed to get 200.... എന്നത്തേയും പോലെ ഇത്തവണയും സ്ഥിരതയില്ലായ്മ കാരണം പ്ലെ ഓഫ് കളിക്കാന്‍ യോഗ്യതയില്ല.. ബാറ്റിംഗ് നന്നാവുമ്പോള്‍ ബൗളേഴ്സ് മോശമാക്കും, തിരിച്ചും സംഭവിക്കുന്നു... എന്ന് ഒരു സ്ഥിരത കൈ വരുന്നോ അന്നേ ഇനി പ്ലെ ഓഫ് പ്രതീക്ഷിക്കുന്നുള്ളൂവെന്നായിരുന്നു ഒരു ആരാധകന്റെ വിലയിരുത്തല്‍.