IPL 2023: ധവാന്‍ മണ്ടന്‍ ക്യാപ്റ്റന്‍, കളി തോല്‍പ്പിച്ചത് ആ തീരുമാനം! സോറി ലിവിങ്‌സ്റ്റണ്‍
ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്ലേ ഓഫ് സീറ്റിനോടടുക്കാനുള്ള നിര്‍ണ്ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് നാണംകെട്ടിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. 15 റണ്‍സിനാണ് ശിഖര്‍ ധവാനും സംഘവും അവസാന സ്ഥാനത്തുണ്ടായിരുന്ന ഡല്‍ഹിയോട് തോറ്റത്. ടോസ് നേടി ആദ്യം ഡല്‍ഹിയെ ബാറ്റിങ്ങിനയച്ചപ്പോള്‍ 214 എന്ന വമ്പന്‍ വിജയലക്ഷ്യമാണ് ഡല്‍ഹി പഞ്ചാബിന് മുന്നില്‍വെച്ചത്.
മറുപടിക്കിറങ്ങിയ പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. ലിയാം ലിവിങ്സ്റ്റണ്‍ (94) അവസാന പന്തുവരെ പൊരുതിനോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. 13 മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുമായി പഞ്ചാബ് എട്ടാം സ്ഥാനത്താണ്. ഒരു മത്സരം മാത്രം ശേഷിക്കെ നെറ്റ് റണ്‍റേറ്റ് മൈനസുള്ള പഞ്ചാബിന് പ്ലേ ഓഫില്‍ ഇടം പ്രതീക്ഷിക്കാനാവില്ലെന്ന് ഉറപ്പിച്ച് പറയാം.

ഇപ്പോഴിതാ പഞ്ചാബിന്റെ തോല്‍വിക്ക് പിന്നാലെ നായകന്‍ ശിഖര്‍ ധവാനെതിരെയാണ് ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. നായകനെന്ന നിലയില്‍ ശിഖര്‍ ധവാന്‍ അവസരത്തിനൊത്ത് ഉയരാത്തത് പഞ്ചാബിന്റെ തോല്‍വിയുടെ പ്രധാന കാരണമായി. ബൗളര്‍മാരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ശിഖര്‍ ധവാന് സാധിച്ചില്ല. ഹര്‍പ്രീത് ബ്രാറിനെ ഡെത്തോവറിലേക്ക് മാത്രം ഉപയോഗിച്ചത് മികച്ച തീരുമാനമായില്ല.
അവസാന മത്സരത്തില്‍ ഡല്‍ഹിക്കെതിരേ നാല് വിക്കറ്റുമായി പഞ്ചാബിന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ബ്രാര്‍. എന്നാല്‍ ഇത്തവണ ബ്രാറിനെ വേണ്ടവിധം ഉപയോഗിക്കാന്‍ ധവാനായില്ല. അവസാന ഓവര്‍ എറിയാനെത്തിയ ബ്രാര്‍ 23 റണ്‍സാണ് ഈ ഓവറില്‍ വിട്ടുകൊടുത്തത്. ഈ ഓവര്‍ നന്നായി എറിഞ്ഞിരുന്നെങ്കില്‍ പഞ്ചാബിനെ ലിവിങ്സ്റ്റണ്‍ വിജയിപ്പിക്കുമായിരുന്നു.
അര്‍ഷദീപ് സിങ്ങിനും കഗിസോ റബാഡക്കും ഓവര്‍ ബാക്കിനില്‍ക്കെ ബ്രാറിനെക്കൊണ്ട് അവസാന ഓവര്‍ എറിയിച്ചത് തെറ്റായ തീരുമാനമാണെന്നാണ് ആരാധകര്‍ പറയുന്നത്. ധവാന്റെ ഈ തീരുമാനം പാളിയതാണ് മത്സരം പഞ്ചാബ് തോല്‍ക്കാന്‍ കാരണമായത്. എന്നാല്‍ ഈ പിഴവ് ബാറ്റിങ്ങില്‍ നികത്താനും ധവാനായില്ല. നേരിട്ട ആദ്യ പന്തില്‍ത്തന്നെ പുറത്താവുകയും ചെയ്തു.
പവര്‍പ്ലേയില്‍ മികച്ച നിലയില്‍ റണ്‍സുയര്‍ത്താന്‍ പഞ്ചാബ് പരാജയപ്പെട്ടത് തോല്‍വിക്ക് കാരണമായി. നായകനെന്ന നിലയില്‍ ധവാന്‍ യാതൊരു ഉത്തരവാദിത്തവും ബാറ്റിങ്ങില്‍ കാട്ടിയില്ല. അതുകൊണ്ട് തന്നെ തോല്‍വിക്ക് ധവാന്‍ ഉത്തരം പറയണമെന്നാണ് ആരാധക പക്ഷം. പ്രീതി സിന്ദയുടെ സങ്കടമാണ് സഹിക്കാനാവാത്തതെന്നും ഓരോ സീസണിലും പലരേയും കോടികള്‍ നല്‍കി ടീമിലെത്തിക്കും. എന്നാല്‍ ഇവരാരും നന്ദികാട്ടുന്നില്ല.

ഷാരൂഖ് ഖാനെയൊക്കെ വെറുതെ കളിപ്പിക്കുന്നതാണെന്നും യാതൊരു ഉപകാരവുമില്ലെന്നും ആരാധകര്‍ പറയുന്നു. ഇത്തവണയും ആറാം സ്ഥാനക്കാരാവാന്‍ വേണ്ടിയാണ് പഞ്ചാബ് പൊരുതുന്നതെന്നാണ് ആരാധകരുടെ പരിഹാസം. ജയിക്കാനുള്ള ശ്രമം ലിവിങ്സ്റ്റണ്‍ മാത്രമാണ് നടത്തിയത്. മറ്റെല്ലാവരും ഉത്തരവാദിത്തം കാട്ടാതെ വിക്കറ്റ് വലിച്ചെറിയുകയാണ് ചെയ്തത്. ഈ പഞ്ചാബ് ടീമിനെ പിരിച്ചുവിടുന്നതാണ് ഉടമസ്ഥര്‍ക്ക് ലാഭമെന്നാണ് ആരാധകര്‍ പറയുന്നത്.
ഡല്‍ഹി ടീം നാലോളം ക്യാച്ചും മൂന്ന് റണ്ണൗട്ട് അവസരവുമാണ് നഷ്ടമാക്കിയത്. ഇത്രയും പിന്തുണ ഡല്‍ഹി ഫീല്‍ഡര്‍മാര്‍ നല്‍കിയിട്ടും ജയിക്കാനായില്ലെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമായിപ്പോയെന്നും ധവാനും സംഘത്തിനും ന്യായീകരിക്കാനാവാത്ത തോല്‍വിയാണിതെന്നും ആരാധകര്‍ പറയുന്നു. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് അവരുടെ അവസാന പ്രതീക്ഷയും അവസാനിപ്പിക്കാന്‍ പഞ്ചാബിന് സാധിക്കുമോയെന്ന് കണ്ടറിയാം.
.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications