For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: നട്ടെല്ലായി പ്രഭ്‌സിംറാന്‍, കറക്കി വീഴ്ത്തി ബ്രാര്‍! ഡല്‍ഹിയെ തകര്‍ത്ത് പഞ്ചാബ്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 59ാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 31 റണ്‍സിന് തകര്‍ത്ത് പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 7 വിക്കറ്റിന് 167 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 136 റണ്‍സാണ് നേടാനായത്. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാനും പഞ്ചാബിനായി. അതേ സമയം തോല്‍വിയോടെ ഡല്‍ഹി പ്ലേ ഓഫ് കാണാതെ പുറത്തായി.

നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍പ്രീത് ബ്രാറും രണ്ട് വിക്കറ്റ് വീതം പങ്കിട്ട നതാന്‍ ഇല്ലിസും രാഹുല്‍ ചഹാറുമാണ് ഡല്‍ഹിയെ തകര്‍ത്തത്. പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 65 റണ്‍സെടുത്ത ശേഷമാണ് ഡല്‍ഹിയുടെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞത്. 12 മത്സരത്തില്‍ നിന്ന് ആറാം ജയം നേടിയ പഞ്ചാബ് 12 പോയിന്റോടെ ആറാമതാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ പഞ്ചാബിന് വളരെ നിര്‍ണ്ണായകമാവും.

harpreet brar

168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അതിവേഗം ഡല്‍ഹി ബാറ്റുവീശി. നായകന്‍ ഡേവിഡ് വാര്‍ണറും ഫില്‍ സാള്‍ട്ടും തകര്‍ത്തടിച്ചതോടെ പവര്‍പ്ലേയില്‍ റണ്ണൊഴുകി. പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് പോവാതെ 65 റണ്‍സെന്ന മികച്ച നിലയിലായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്. കൂട്ടുകെട്ട് 69ല്‍ നില്‍ക്കവെ സാള്‍ട്ടിനെ ഹര്‍പ്രീത് ബ്രാര്‍ ക്ലീന്‍ബൗള്‍ഡാക്കി. 17 പന്തില്‍ 3 ബൗണ്ടറി ഉള്‍പ്പെടെ 21 റണ്‍സാണ് സാള്‍ട്ട് നേടിയത്.

മൂന്നാമനായെത്തിയ മിച്ചല്‍ മാര്‍ഷിന് തിളങ്ങാനായില്ല. നാല് പന്തില്‍ മൂന്ന് റണ്‍സ് നേടിയ മാര്‍ഷിനെ രാഹുല്‍ ചഹാര്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. റില്ലി റൂസോയെ (5 പന്തില്‍ 5) ഹര്‍പ്രീത് ബ്രാര്‍ സിക്കന്തര്‍ റാസയുടെ കൈയിലെത്തിച്ചു. ഇതോടെ ഡല്‍ഹി സമ്മര്‍ദ്ദത്തിലായി. ഇതേ ഓവറില്‍ വാര്‍ണറെയും ബ്രാര്‍ എല്‍ബിയില്‍ കുടുക്കി. 27 പന്തില്‍ 10 ഫോറും 1 സിക്‌സുമടക്കം 54 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

അംപയര്‍ ഔട്ട് വിളിക്കാതിരുന്നിട്ടും റിവ്യൂവിലൂടെ വാര്‍ണറുടെ വിക്കറ്റ് ബ്രാര്‍ നേടുകയായിരുന്നു. വാര്‍ണര്‍ മടങ്ങുമ്പോള്‍ഡ നാലിന് 86 എന്ന നിലയിലായിരുന്നു ഡല്‍ഹി. അക്ഷര്‍ പട്ടേലിനെ (2 പന്തില്‍ 1) രാഹുല്‍ ചഹാറും എല്‍ബിയില്‍ കുടുക്കി. ഇതോടെ ഡല്‍ഹി വലിയ പ്രതിസന്ധിയിലായി. തുടര്‍ വിക്കറ്റുകളുടെ സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറാന്‍ ഡല്‍ഹിക്കായില്ല. ഇംപാക്ട് പ്ലയറായെത്തിയ മനീഷ് പാണ്ഡെയെ (3 പന്തില്‍ 0) ബ്രാര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

അമാന്‍ ഹക്കിം ഖാന്‍ (18 പന്തില്‍ 16) ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കി. ഓരോ സിക്‌സും ഫോറും പറത്തിയ താരത്തെ നതാന്‍ ഇല്ലിസ് ബ്രാറിന്റെ കൈയിലെത്തിച്ചു. പ്രവീണ്‍ ദുബെയെ (20 പന്തില്‍ 16) ഇല്ലിസ് ക്ലീന്‍ബൗള്‍ഡ് ചെയ്തതോടെ ഡല്‍ഹിയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. പിന്നീട് അത്ഭുതങ്ങള്‍ സംഭവിക്കാതിരുന്നതോടെ പ്ലേ ഓഫ് പ്രതീക്ഷയും ഡല്‍ഹിക്ക് അവസാനിപ്പിക്കേണ്ടി വന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടി വന്ന പഞ്ചാബിന്റെ തുടക്കം മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സുള്ളപ്പോള്‍ നായകന്‍ ശിഖര്‍ ധവാനെ പഞ്ചാബ് കിങ്‌സിന് നഷ്ടമായി. 5 പന്തില്‍ ഒരു സിക്‌സറടക്കം 7 റണ്‍സെടുത്ത ധവാനെ ഇഷാന്ത് ശര്‍മ റില്ലി റൂസോയുടെ കൈയിലെത്തിക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം പന്തും സിക്‌സര്‍ പറത്താനുള്ള ധവാന്റെ ശ്രമം പിഴക്കുകയായിരുന്നു.

prebhsmiran singh

മൂന്നാം നമ്പറിലേക്ക് ലിയാം ലിവിങ്സ്റ്റണെ പരീക്ഷിച്ച പഞ്ചാബിന് പിഴച്ചു. 5 പന്തില്‍ ഒരു ബൗണ്ടറിയടക്കം നാല് റണ്‍സ് നേടിയ ലിവിങ്‌സ്റ്റണെ ഇഷാന്ത് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. ക്രീസില്‍ നിന്ന് കയറിക്കളിച്ച ലിവിങ്‌സ്റ്റണിന്റെ കണക്കുകൂട്ടതല്‍ തെറ്റിച്ചാണ് ഇഷാന്തിന്റെ കട്ടര്‍ ലിവിങ്സ്റ്റണിന്റെ സ്റ്റംപ് തെറുപ്പിച്ചത്. ഏറ്റവും നിര്‍ണ്ണായക വിക്കറ്റായ ലിവിങ്സ്റ്റണെ തുടക്കത്തിലേ നഷ്ടമായത് പഞ്ചാബിന് വലിയ ക്ഷീണമായി.

നാലാം നമ്പറിലേക്കെത്തിയ ജിതേഷ് ശര്‍മക്കും തിളങ്ങാനായില്ല. അഞ്ച് പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ അഞ്ച് റണ്‍സ് നേടിയ ജിതേഷിനെ അക്ഷര്‍ പട്ടേല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ജിതേഷ് പുറത്താവുമ്പോള്‍ 45 റണ്‍സിന് 3 വിക്കറ്റെന്ന തകര്‍ന്ന അവസ്ഥയിലായിരുന്നു പഞ്ചാബ്. നാലാം വിക്കറ്റിലൊത്തുചേര്‍ന്ന സാം കറെനും പ്രഭ്‌സിംറാന്‍ സിങ്ങും ചേര്‍ന്ന് സ്‌കോറുയര്‍ത്താന്‍ ശ്രമിച്ചു.

സ്‌കോര്‍ബോര്‍ഡ് 117ലെത്തിയപ്പോള്‍ സാം കറെന്‍ മടങ്ങി. 24 പന്തില്‍ 1 ബൗണ്ടറിയടക്കം 20 റണ്‍സ് നേടിയ പ്രഭ്‌സിംറാനെ പ്രവീണ്‍ ദുബെയുടെ പന്തില്‍ അമാന്‍ ഹക്കിം ഖാനാണ് ക്യാച്ചിലൂടെ പുറത്താക്കിയത്. ഹര്‍പ്രീത് ബ്രാര്‍ (5 പന്തില്‍ 2) കുല്‍ദീപ് യാദവിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷിന് അനായാസ ക്യാച്ച് നല്‍കി മടങ്ങി. ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും പ്രഭ്‌സിംറാന്‍ സിങ് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവുമായി കസറി.

ഐപിഎല്ലിലെ കന്നി സെഞ്ച്വറിയും പ്രഭ്‌സിംറാന്‍ പൂര്‍ത്തിയാക്കി. 65 പന്തില്‍ 103 റണ്‍സുമായാണ് പ്രഭ്‌സിംറാന്‍ പുറത്തായത്. 10 ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് താരത്തിന്റെ സെഞ്ച്വറി പ്രകടനം. 158.46 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. പഞ്ചാബിന്റെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം ചേര്‍ന്ന് 55 പന്തില്‍ നേടിയത് 51 റണ്‍സ് മാത്രമാണെന്നതാണ് എടുത്തു പറയേണ്ടത്.

അവസാന ഓവറില്‍ ഷാരൂഖ് ഖാന്‍ (4 പന്തില്‍ 2) റണ്ണൗട്ടായി. സിക്കന്തര്‍ റാസ (7 പന്തില്‍ 11) നിര്‍ണ്ണായക റണ്‍സ് സമ്മാനിച്ചു. ഡല്‍ഹിക്കായി ഇഷാന്ത് ശര്‍മ രണ്ടും അക്ഷര്‍ പട്ടേല്‍, പ്രവീണ്‍ ദുബെ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

പ്ലേയിങ് 11- പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിംറാന്‍ സിങ്, ശിഖര്‍ ധവാന്‍ (c), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, സാം കറെന്‍, സിക്കന്തര്‍ റാസ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, റിഷി ധവാന്‍, രാഹുല്‍ ചഹാര്‍, അര്‍ഷദീപ് സിങ്

ഡല്‍ഹി ക്യാപിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍ (c), ഫില്‍ സാള്‍ട്ട്, മിച്ചല്‍ മാര്‍ഷ്, റില്ലി റൂസോ, അമാന്‍ ഹക്കി ഖാന്‍, പ്രവീണ്‍ ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍

Story first published: Saturday, May 13, 2023, 11:47 [IST]
Other articles published on May 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+