For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഇന്ത്യയുടെ ഭാവി ഇവരില്‍, ലോകകപ്പ് കഴിഞ്ഞാല്‍ അരങ്ങേറ്റം! ആദ്യം കളിക്കുക ആര്?

രണ്ടര മാസത്തോളം നീണ്ടുനിന്ന ഐപിഎല്‍ പൂരത്തിനു ഒടുവില്‍ കൊടിയിറങ്ങി. സീസണിന്റെ തുടക്കം മുതല്‍ ഫൈനലില്‍ വരെ ഒരുപോല മികച്ചുനിന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അര്‍ഹിച്ച കിരീടത്തില്‍ മുത്തമിടുകയും ചെയ്തു. പതിവുപോലെ പ്രതിഭാശാലികളായ ചില ഇന്ത്യന്‍ താരങ്ങള്‍ ഈ ഐപിഎല്ലിലും ഉയര്‍ന്നു വന്നതായി കാണാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടു ഭാവിയില്‍ കസറാന്‍ ശേഷിയുള്ള പലരും ഇക്കൂട്ടത്തിലുണ്ട്.

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷമുള്ള വൈറ്റ് ബോള്‍ പരമ്പരകളില്‍ ഇവരില്‍ ചിലരുടെ അരങ്ങേറ്റം നമുക്കു കാണാന്‍ സാധിച്ചേക്കും. ലോകകപ്പിനു പിന്നാലെ സിംബാബ്‌വെയുമായുള്ള ടി20 പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കി ഒരു പരീക്ഷണ ടീമിനെയാവും ഇന്ത്യ ഇറക്കിയേക്കുക. ലോകകപ്പിനു ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേുന്ന ആദ്യത്തെ അണ്‍കാപ്ഡ് താരം ആരായിരിക്കുമെന്നു നമുക്കു പരിശോധിക്കാം.

RIYAN PARAG

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി നാലാം നമ്പറില്‍ ഇറങ്ങി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ അസ്സമില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗായിരിക്കും ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഇത്തവണ റണ്‍വേട്ടക്കാരില്‍ താരം മൂന്നാമതുണ്ടായിരുന്നു. 14 ഇന്നിങ്‌സുകളില്‍ നിന്നും നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം പരാഗ് അടിച്ചെടുത്തത് 573 റണ്‍സാണ്.

ഇന്ത്യക്കു തീര്‍ച്ചയായും മധ്യനിരയില്‍ പരീക്ഷിച്ചു നോക്കാവുന്ന താരമാണ് അദ്ദേഹം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കരിയറിന്റെ ക്ലൈമാക്‌സിലേക്കു അടുക്കവെ പകരക്കാരനായി ഇന്ത്യക്കു വളര്‍ത്തിയെടുക്കാവുന്ന താരമാണ് പരാഗ്. മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കുന്നതിനൊപ്പം വിക്കറ്റുകള്‍ പിഴുത് ബൗളിങിലും സംഭാവനകള്‍ നല്‍കാന്‍ താരത്തിനു കഴിയും.

ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യക്കായി അരങ്ങേറാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ ശിഷ്യന്‍ കൂടിയായ അഭിഷേകിനു തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഇത്തവണ സാധിച്ചിരുന്നു. 16 ഇന്നിങ്‌സുകളില്‍ നിന്നും 204.21 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 484 റണ്‍സാണ് അഭിഷേകേ് വാരിക്കൂട്ടിയത്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളോടെയാണിത്.

വളരെ വേഗത്തില്‍ മല്‍സരഗതി മാറ്റി മറിക്കാനുള്ള കഴിവാണ് അഭിഷേകിനെ തുറുപ്പുചീട്ടാക്കി മാറ്റുന്നത്. നാല്- അഞ്ച് ഓവറുകള്‍ ക്രീസില്‍ നിന്നാല്‍ വളരെ പെട്ടെന്നു ടീം ടോട്ടല്‍ ഉയര്‍ത്താന്‍ താരത്തിനു സാധിക്കുന്നു. ഹൈദരാബാദിന്റെ ഓറഞ്ച് ജഴ്‌സിയില്‍ പല തവണ താരത്തിന്റെ സ്‌ഫോടനാത്മക ഇന്നിങ്‌സുകള്‍ നമ്മള്‍ കണ്ടിരുന്നു.

ഇന്ത്യക്കു വേണ്ടിയും ഇതുപോലെയുള്ള തീപ്പൊരി ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഭാവിയില്‍ അഭിഷേകിനു കഴിയും. മികച്ച ഇടംകൈയന്‍ ബാറ്റര്‍ മാത്രമല്ല പാര്‍ട്ട്‌ടൈം ഇടംകൈന്‍ ബൗളറും കൂടിയാണ് താരം. ഇതും തീര്‍ച്ചയായും പ്ലസ് പോയിന്റാണ്.

ഇവണത്തെ ഐപിഎല്ലിലെ എമേര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട ഹൈദരാബാദിന്റെ തന്നെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യക്കു വേണ്ടി ഉടന്‍ അരങ്ങേറാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. സീസണില്‍ എസ്ആര്‍എച്ചിന്റെ പ്രധാന കണ്ടെത്തലുകളിലൊന്നായിരുന്നു നിതീഷ്.

ABHISHEK SHARMA

ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കവെ ചില മാച്ച് വിന്നിങ് പ്രകടനങ്ങള്‍ താരം നടത്തിയിരുന്നു. 11 ഇന്നിങ്‌സുകളിലാണ് നിതീഷ് കളിച്ചത്. ഇവയില്‍ 142.92 സ്‌ടൈക്ക് റേറ്റില്‍ 303 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. ബൗളിങിലാവട്ടെ ഏഴു ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു വിക്കറ്റുകളും നിതീഷ് വീഴ്ത്തിയിരുന്നു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയാണ് ഇന്ത്യന്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന നാലാമന്‍. സീസണില്‍ കെകെആറിന്റെ പ്രധാന വിക്കറ്റ് വേട്ടക്കാരില്‍ ഒരാളായിരുന്നു താരം.

11 ഇന്നിങ്‌സുകളില്‍ നിന്നും 9.08 ഇക്കോണമി റേറ്റില്‍ 19 വിക്കറ്റുകളാണ് റാണ പിഴുതത്. മികച്ച വേഗതയും ബൗളിങിലെ വൈവിധ്യവുമെല്ലാം ഇതിനകം താരത്തെ ശ്രദ്ധേയനാക്കി കഴിഞ്ഞു. പവര്‍പ്ലേയിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമെല്ലാം ഒരുപോലെ മികവ് പുലര്‍ത്താന്‍ സാധിക്കുന്നയാളാണ് റാണ.

Story first published: Monday, May 27, 2024, 14:47 [IST]
Other articles published on May 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+