For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ധോണി ക്യാപ്റ്റന്‍, റോയല്‍സില്‍ നിന്നും 2 പേര്‍; ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ശ്രീ

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കിരീടധാരണത്തോടെ ഐപിഎല്ലിന്റെ 16ാം സീസണ്‍ അവസാനിച്ചതിനു പിന്നാലെ ടൂര്‍ണമെന്റില്‍ തന്റെ ഫേവറിറ്റ് ഇലവനെ തിരഞ്ഞടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത്. വിദേശ താരങ്ങളെ പരമാവധി ഒഴിവാക്കി ഒരു ഇന്ത്യന്‍ ഇലവനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

നാലു വിദേശ കളിക്കാരെ ഇലവനില്‍ പരമാവധി ഉള്‍പ്പെടുത്താമെങ്കിലും ശ്രീശാന്ത് ഒരാളെ മാത്രമേ പരിഗണിച്ചിട്ടുള്ളൂ. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റ മാച്ച് പോയിന്റ് എന്ന ഷോയില്‍ വന്നപ്പോഴായിരുന്നു ശ്രീ ബെസ്റ്റ് ഇലവനെ തിരഞ്ഞടുത്തത്. എംഎസ് ധോണിയായിരിക്കും എന്റെ ഇലവനെ നയിക്കുക. രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാളും ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മന്‍ ഗില്ലും ചേര്‍ന്നു ടീമിനായി ഓപ്പണ്‍ ചെയ്യും.

DHONI- SANJU

മൂന്നാം നമ്പറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോലിയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി നടത്തിയ അതിശയിപ്പിക്കുന്ന പ്രകടനം പരിഗണിക്കുമ്പോള്‍ നാലാം നമ്പറില്‍ ഞാന്‍ അജിങ്ക്യ രഹാനെയെയാണ് തിരഞ്ഞെടുക്കുകയെന്നും ശ്രീശാന്ത് വ്യക്തമാക്കി. മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവായിരിക്കും എന്റെ അഞ്ചാം നമ്പര്‍.

അതിനു ശേഷം ഞാന്‍ ഒന്നുകില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശിവം ദുബെയെ ടീമിലെക്കും. കാരണം അത്രയും മികച്ച പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ദുബെ അല്ലെങ്കില്‍ എന്റെ മറ്റൊരു ഓപ്ഷന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ റിങ്കു സിങാണ്. എന്റെ വിക്കറ്റ് കീപ്പര്‍ സ്വാഭാവികമായും മഹി ഭായ് (എംഎസ് ധോണി) തന്നെയായിരിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.

സിഎസ്‌കെയ്ക്കായി ശിവം ദുബെയും കെകെആറിനായി റിങ്കു സിങും സ്‌ഫോടനാത്മക ഇന്നിങ്‌സുകളായിരുന്നു ഐപിഎല്ലില്‍ കാഴ്ചവച്ചത്. 14 ഇന്നിങ്‌സുകളില്‍ നിന്നും 158.33 സ്‌ട്രൈക്ക് റേറ്റോടെ 418 റണ്‍സാണ് ദുബെ സ്‌കോര്‍ ചെയ്തത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് സീസണായി ഇത്തവണത്തേതു മാറുകയും ചെയ്തു.

SREESANTH

റിങ്കുവാകട്ടെ കെകെആറിന്റെ സൂപ്പര്‍ ഫിനിഷറായി മാറിയിരുന്നു. 149.52 സ്‌ട്രൈക്ക് റേറ്റോടെ താരം അടിച്ചെടുത്തത് 474 റണ്‍സായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ആദ്യ പാദ മല്‍സരത്തില്‍ റിങ്കുവിന്റെ ഇന്നിങ്‌സ് കെകെആറിനു ത്രസിപ്പിക്കുന്ന വിജയമാണ് സമ്മാനിച്ചത്. കെകെആര്‍ തോല്‍വിയുറപ്പിച്ചിരിക്കെ യഷ് ദയാലെറിഞ്ഞ അവസാന ഓവറില്‍ അഞ്ചു സിക്‌സറുകളടിച്ച് റിങ്കു ടീമിന്റെ ഹീറോയാവുകയായിരുന്നു.

ശ്രീശാന്തിന്റെ ഇലവനിലെ ബൗളിങ് ലൈനപ്പില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ആധിപത്യമാണുള്ളത്. ജിടിയുടെ രണ്ടു ബൗളര്‍മാര്‍ അദ്ദേഹത്തിന്റെ ഇലവനില്‍ ഇടം പിടിച്ചു. എന്റെ ഇലവന്റെ ബൗളിങ് ലൈനപ്പ് ഏറെക്കുറെ ജിടിയുടെ ബൗളിങ് യൂനിറ്റ് തന്നെയാണ്. കാരണം പേസര്‍ മുഹമ്മദ് ഷമിയെയും സ്പിന്നര്‍ റാഷിദ് ഖാനെയും ജിടിയില്‍ നിന്നും ഞാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. എന്റെ ഇലവനിലെ മറ്റു ബൗളര്‍മാര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ യുസ്വേന്ദ്ര ചഹല്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഹമ്മദ് സിറാജ് എന്നിവരാണെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

സിഎസ്‌കയുടെയും ജിടിയുടെയും വിജയം പരിഗണിക്കുമ്പോള്‍ വമ്പന്‍ കളിക്കാരേക്കാള്‍ ആഭ്യന്തര താരങ്ങളില്‍ ടീമുകള്‍ ശ്രദ്ധിക്കണമോയെന്ന ചോദ്യത്തിനു ശ്രീയുടെ മറുപടി ഇങ്ങനെയായിരുന്നു- അങ്ങനെ വേണമെന്നു തോന്നിയിട്ടില്ല. ആഭ്യന്തര താരങ്ങള്‍ പ്രധാനം തന്നെയാണ്. പക്ഷെ അനുഭവസമ്പത്തുള്ളവര്‍ വേണമെങ്കില്‍ അന്താരാഷ്ട്ര താരങ്ങളും വളരെ പ്രധാനമാണ്.

ശ്രീശാന്തിന്റെ ബെസ്റ്റ് ഐപിഎല്‍ 11

യശസ്വി ജയ്‌സ്വാള്‍ (രാജസ്ഥാന്‍ റോയല്‍സ്), ശുഭ്മന്‍ ഗില്‍ (ഗുജറാത്ത് ടൈറ്റന്‍സ്), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), അജിങ്ക്യ രഹാനെ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്), ശിവം ദുബെ / റിങ്കു സിങ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്), മുഹമ്മദ് ഷമി (ഗുജറാത്ത് ടൈറ്റന്‍സ്), റാഷിദ് ഖാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്), യുസ്വേന്ദ്ര ചഹല്‍ (രാജസ്ഥാന്‍ റോയല്‍സ്), മുഹമ്മദ് സിറാജ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍).

Story first published: Thursday, June 1, 2023, 16:48 [IST]
Other articles published on Jun 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+