Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: തിലകും റിങ്കുവുമല്ല, ഇന്ത്യന്‍ ടീമിലേക്ക് ഉടനേയെത്തുക അവന്‍! സെവാഗ് പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തിയവര്‍ നിരവധിയാണ്. ഓരോ സീസണിന് ശേഷവും മികവുകാട്ടി നിരവധി താരങ്ങളാണ് ദേശീയ ടീമിലേക്ക് അവസരം തേടുന്നത്. നേരത്തെ രഞ്ജി ട്രോഫിയായിരുന്നു ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള വഴിയെങ്കില്‍ ഇപ്പോഴത് ഐപിഎല്ലായി മാറിയിട്ടുണ്ട്. ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധിക്കും.

ഇന്നത്തെ ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളും ഐപിഎല്ലിലൂടെ മികവ് കാട്ടിയെത്തിയവരാണെന്ന് നിസംശയം പറയാം. 16ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി ചില യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. ഇതില്‍ നിന്ന് ആരൊക്കെയാണ് ദേശീയ ടീമിലേക്കെത്തുകയെന്നതാണ് കണ്ടറിയേണ്ടത്. യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ആയുഷ് ബദോനി എന്നിങ്ങനെ പല താരങ്ങളെയും ഭാവി പ്രതീക്ഷയായാണ് വിലയിരുത്തപ്പെടുന്നത്.

virender sehwag

ഇപ്പോഴിതാ ഇന്ത്യക്കായി എത്രയും വേഗം കളിക്കാന്‍ പോകുന്ന താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. തിലകിനെയും റിങ്കു സിങ്ങിനെയുമൊന്നുമല്ല ജിതേഷ് ശര്‍മയെയാണ് സെവാഗ് തിരഞ്ഞെടുത്തത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ജിതേഷ് ഇന്ത്യക്കായി കളിക്കുമെന്നാണ് സെവാഗ് പറയുന്നത്. പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജിതേഷ് ശര്‍മ ഈ സീസണില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്.

അതിവേഗം റണ്‍സുയര്‍ത്തുന്ന ജിതേഷ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള താരമാണ് ജിതേഷെന്ന് പറയാം. ' ഞാന്‍ എപ്പോഴും കുട്ടികളോട് പറയാറുണ്ട് നിങ്ങള്‍ പന്ത് കണ്ട ശേഷം നിങ്ങള്‍ക്ക് മനസില്‍ തോന്നുന്നത് എന്താണോ അത് ചെയ്യുക. അടിക്കുകയോ പ്രതിരോധിക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ഇതാണ് ബാറ്റിങ്ങിന്റെ ലളിതമായ തത്വം. അതാണ് ജിതേഷ് ശര്‍മ ചെയ്യുന്നത്.

പന്തിനെ നോക്കി അടിക്കാന്‍ പറ്റുന്ന പന്താണെങ്കില്‍ അടിക്കുകയും സിംഗിളെടുക്കുകയും ചെയ്യുക. ടി20യില്‍ പന്തുകള്‍ ഒഴിവാക്കുക നല്ലതല്ല. കാര്യങ്ങളെ ലളിതമായി കാണുന്നവനാണ് ജിതേഷ്'- സെവാഗ് പറഞ്ഞു. നിലവില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് മികച്ച താരത്തിന്റെ അഭാവമുണ്ട്. റിഷഭ് പന്തിന് പരിക്കേറ്റ സാഹചര്യത്തില്‍ കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരെയാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാവുക.

ഇവരെല്ലാം ഓരോ തരത്തില്‍ നിരാശപ്പെടുത്തുന്നു. ഇഷാന് ഫോമില്ല, രാഹുലിന്റെ സ്‌ട്രൈക്കറേറ്റ് പ്രശ്‌നം സഞ്ജു സാംസണിന് സ്ഥിരതയില്ല. ഈ സാഹചര്യത്തില്‍ ജിതേഷിന് വളര്‍ന്നുവരാനുള്ള അവസരം മുന്നിലുണ്ടെന്ന് പറയാം. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന താരമാണ് ജിതേഷ്. വിക്കറ്റ് നഷ്ടമാവുമോയെന്ന് ഭയന്നുകളിക്കാതെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ധൈര്യം കാട്ടുന്നു.

jitesh sharma

ഈ സീസണിലെ ജിതേഷിന്റെ ബാറ്റിങ് പ്രകടനങ്ങള്‍ 26 (17), 23, (11), 30* (15), 11 (8), 32 (23), 38* (18), 9 (5), 44 (34), 19 (7), 21 (11), 27 (16), 4 (9), 25 (23), 2 (4), 41 (27), 25 (7), 24 (10), 21 (10), 49* (27) എന്നിങ്ങനെയാണ്.

നിലയുറപ്പിച്ച് കളിക്കേണ്ട സാഹചര്യത്തില്‍ അങ്ങനെ കളിക്കാനും അടിച്ചുകളിക്കേണ്ട സാഹചര്യത്തില്‍ അങ്ങനെ ചെയ്യാനും ജിതേഷിന് സാധിക്കുന്നു. ടി20 ഫോര്‍മാറ്റില്‍ വളരാന്‍ സാധ്യതയുള്ള താരമെന്ന് തന്നെ ജിതേഷിനെ വിശേഷിപ്പിക്കാം. ഫിനിഷര്‍ റോളിലേക്ക് ഇന്ത്യക്ക് ജിതേഷിനെ പരിഗണിക്കാം. എന്നാല്‍ സെവാഗിന്റെ വിലയിരുത്തല്‍ പോലും ഉടനേ ജിതേഷിന് വിളിയെത്താന്‍ സാധ്യത കുറവാണ്. അതിന് മുമ്പായി തിലക് വര്‍മ, റിങ്കു സിങ്, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ക്ക് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍.

Story first published: Friday, May 5, 2023, 14:56 [IST]
Other articles published on May 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+