Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കുഴപ്പം സഞ്ജുവിന്റെയല്ല, ബട്‌ലര്‍ നയിച്ചാലും റോയല്‍സ് കപ്പടിക്കില്ല! കാരണമുണ്ട്

ഐപിഎല്ലിന്റെ ഈ സീസണില്‍ തുടക്കത്തില്‍ വലിയ പ്രതീക്ഷ നല്‍കിയ ശേഷം പിന്നീട് കാലിടറുകയും ഒടുവില്‍ പ്ലേഓഫ് പോലം കാണാതെ പുറത്താവുകയും ചെയ്ത ടീമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. സീസണിന്റെ ആദ്യ പാദത്തില്‍ മിന്നുന്ന പ്രകടനമായിരുന്നു കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ കൂടിയായ റോയല്‍സ് കാഴ്ചവച്ചത്.

പോയിന്റ് പട്ടികയില്‍ ആഴ്ചകളോളം അവര്‍ തലപ്പത്തുമായിരുന്നു. പക്ഷെ സീസണിന്റെ രണ്ടാംപകുതിയില്‍ കളി കാര്യമായതോടെ റോയല്‍സ് കളിയും മറന്നു. ഈ കാരണത്താല്‍ തന്നെയാണ് പ്ലേഓഫ് കാണാതെ റോയല്‍സ് ടൂര്‍ണമെന്റില്‍ നിന്നും പടിയിറങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ നിരാശാജനകമായ പ്രകടനത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നായകന്‍ സഞ്ജു സാംസണിനു നേരിടേണ്ടി വന്നിരുന്നു.

RAJASTHAN ROYALS

ക്യാപ്റ്റന്‍സിയില്‍ അദ്ദേഹം വരുത്തിയ ചില പിഴവുകളാണ് ടീമിനു തിരിച്ചടിയായതെന്നും ഇതാണ് പ്ലേഓഫ് നഷ്ടമാക്കിയതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്രയും ശക്തമായ ടീമിനെ ലഭിച്ചിട്ടും കിരീടം നേടാന്‍ സാധിക്കാതെ പോയ സഞ്ജു സാംസണിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കണമെന്നും പകരം ഇംഗ്ലണ്ട് നായകന്‍ കൂടിയായ ജോസ് ബട്‌ലറെ ക്യാപ്റ്റനാക്കണമെന്നും ആവശ്യങ്ങളുയര്‍ന്നിരുന്നു.

പക്ഷെ സഞ്ജു സാംസണിനെ മാറ്റി ജോസ് ബട്‌ലറെ ക്യാപ്റ്റനാക്കിയാലും ഈ രാജസ്ഥാന്‍ റോയല്‍സ് ടീമിനു ഐപിഎല്‍ കിരീടം നേടാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. കാരണം ഒരുപാട് ദൗര്‍ബല്യങ്ങളുള്ള ഒരു ടീമിനെയാണ് സഞ്ജുവിനു ലഭിച്ചത് എന്നതാണ് സത്യം. എല്ലാവരും വാഴ്ത്തുന്നതു പോലെ വീക്ക്‌നെസുകളില്ലാത്ത ഒരു കംപ്ലീറ്റ് ടീമല്ല റോയല്‍സ്. പല കുറവുകളും ടീമിനെ വേട്ടയാടുന്നുണ്ട്. ഇവയ്ക്കുള്ള ഉത്തരം കണ്ടെത്താന്‍ സഞ്ജു സാംസണിനു സാധിക്കാതെ പോയതു തന്നെയാണ് റോയല്‍സിന്റെ വീഴ്ചയ്ക്കു കാരണം.

രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യത്തെ ദൗര്‍ബല്യമെന്നു പറയാവുന്നത് മികച്ചൊരു ഓള്‍റൗണ്ടര്‍ ടീമില്‍ ഇല്ലെന്നതാണ്. റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, മലയാളി താരം അബ്ദുള്‍ ബാസിത്ത് എന്നിവരായിരുന്നു റോയല്‍സ് സംഘത്തിലെ ഓള്‍റൗണ്ടര്‍മാര്‍. ഇവരില്‍ എത്ര പേര്‍ക്ക് മല്‍സരം തനിച്ചു ജയിപ്പിക്കാനുള്ള ശേഷിയുണ്ട്? ആര്‍ക്കും തന്നെയില്ലെന്നതാണ് ഉത്തരം. വന്‍ ദുരന്തമായ പരാഗിനെ ഓള്‍റൗണ്ടറെന്നു പോലും പറയാന്‍ സാധിക്കില്ല.

തമ്മില്‍ ഭേദമെന്നു പറയാവുന്നയാള്‍ അശ്വിന്‍ മാത്രം. പക്ഷെ ടെസ്റ്റിലേതു പോലെ ടി20യില്‍ അദ്ദേഹം മാച്ച് വിന്നറൊന്നുമല്ല. ഹോള്‍ഡറാവട്ടെ ടി20യേക്കാള്‍ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെയും വിശ്വസിക്കാന്‍ കഴിയില്ല. ടി20 ക്രിക്കറ്റില്‍ ഏതൊരു ടീമിന്റെയും അവിഭാജ്യ ഘടകമാണ് ഓള്‍റൗണ്ടര്‍മാര്‍. രണ്ടോ- മൂന്നോ മികച്ച ഓള്‍റൗണ്ടര്‍മാരുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. നിര്‍ഭാഗ്യവശാല്‍ ഒരു ഓള്‍റൗണ്ടര്‍ പോലും റോയല്‍സ് ടീമിലില്ല.

SANJU-SANGAKKARA

റോയല്‍സ് ടീമിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ പ്രസിദ്ധ് കൃഷ്ണയും കുല്‍ദീപ് സെന്നുമായിരുന്നു. ഇരുവര്‍ക്കും പരിക്കേറ്റത് സീസണിലുടനീളം അവരെ ബാധിച്ചുവെന്നു കാണാം. കുല്‍ദീപ് രണ്ടു മല്‍സരങ്ങളില്‍ മാത്രമേ സീസണില്‍ കളിച്ചുള്ളൂ. പിന്നീട് അദ്ദേഹം പരിക്കു കാരണം മാറി നില്‍ക്കുകയായിരുന്നു.

പ്രസിദ്ധിന്റെ പകരക്കാരനായി സന്ദീപ് ശര്‍മയെ കൊണ്ടു വന്നെങ്കിലും തുടക്കത്തില്‍ തിളങ്ങിയ താരം പിന്നീട് തീര്‍ത്തും നിരാശപ്പെടുത്തി. കഴിഞ്ഞ സീസണില്‍ റോയല്‍സിന്റെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍ ഒബെഡ് മക്കോയ് ആയിരുന്നു. പക്ഷെ പരിക്കു കാരണം ഈ സീസണില്‍ അദ്ദേഹത്തിന്റെ സേവനം ടീമിനു അധികം ലഭിച്ചില്ല. ഒരേയൊരു മല്‍സരത്തില്‍ മാത്രമേ മക്കോയ്ക്കു കളിക്കാനായുള്ളൂ.

രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റൊരു പ്രശ്‌നം മധ്യനിരയായിരുന്നു. ടോപ്
ഓര്‍ഡറില്‍ മാത്രം ബാറ്റ് ചെയ്യാനറിയുന്ന ദേവ്ദത്ത് പടിക്കലും ഒരു പൊസിഷനിലും ബാറ്റിങ് വശമില്ലാത്ത റിയാന്‍ പരാഗുമായിരുന്നു മധ്യനിരയില്‍. ദേവ്ദത്തിനെ മൂന്നാം നമ്പറിലു മധ്യനിരയും റോയല്‍സ് മാറി മാറി പരീക്ഷിച്ചു കൊണ്ടിരിക്കുകയും ചെയ്തു. അപ്പോഴേക്കും പ്ലേഓഫിന്റെ കാര്യത്തില്‍ തീരുമാനമാവുകയും ചെയ്തിരുന്നു.

ഇത്രയേറെ കുഴപ്പങ്ങളുള്ള ഒരു ടീമിനെയാണ് സഞ്ജു ഇത്തവണ ലീഗ് ഘട്ടത്തില്‍ അഞ്ചാംസ്ഥാനത്തു എത്തിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വിമര്‍ശനത്തേക്കാള്‍ കൈയടിയാണ് അദ്ദേഹം അര്‍ഹിക്കുന്നതെന്നു നിസംശയം പറയാം. മാത്രമല്ല ഒരൊറ്റ മല്‍സരം കൂടി ജയിച്ചിരുന്നെങ്കില്‍ മുംബൈ ഇന്ത്യന്‍സിനു പകരം റോയല്‍സ് പ്ലേഓഫിലും ഇടം പിടിച്ചിട്ടുണ്ടാവുമായിരുന്നു.

Story first published: Monday, May 22, 2023, 17:47 [IST]
Other articles published on May 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+