Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: റിങ്കുവോ ഗില്ലോ അല്ല, ഈ സീസണിലെ താരം അവന്‍! തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് ഇന്ന് കൊടിയിറങ്ങുകയാണ്. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടുന്നത്. ഈ സീസണിലും പതിവ് പോലെ മികച്ച യുവതാരങ്ങള്‍ ശ്രദ്ധ നേടി വളര്‍ന്നുവന്നിട്ടുണ്ട്. തിലക് വര്‍മ, റിങ്കു സിങ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരെല്ലാമാണ് ഈ പട്ടികയിലെ മുന്‍നിരക്കാര്‍. ഇവരെല്ലാം സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

റണ്‍വേട്ടക്കാരനില്‍ ഒന്നാമനായത് ശുബ്മാന്‍ ഗില്ലാണ്. മൂന്ന് സെഞ്ച്വറിയുള്‍പ്പെടെ ഇത്തവണ കസറുന്ന ബാറ്റിങ് പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചത്. ഫൈനലിലും ഗുജറാത്തിന്റെ ശക്തി ഗില്ലാണ്. വിരാട് കോലിയും രണ്ട് സെഞ്ച്വറിയുള്‍പ്പെടെ ഇത്തവണ മിന്നിച്ചു. ഇപ്പോഴിതാ സീസണിലെ ബെസ്റ്റ് താരത്തെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ആര്‍സിബി സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്.

ab de villiers

ശുബ്മാന്‍ ഗില്‍, തിലക് വര്‍മ, വിരാട് കോലി, റിങ്കു സിങ് എന്നിവരെയെല്ലാം തഴഞ്ഞ ഡിവില്ലിയേഴ്‌സ് ബെസ്റ്റ് താരമായി തിരഞ്ഞെടുത്തത് രാജസ്ഥാന്‍ റോയല്‍സിന്റെ ഇടം കൈയന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെയാണ്. അത്ഭുതപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് സീസണില്‍ ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. 14 മത്സരത്തില്‍ നിന്ന് 625 റണ്‍സാണ് 21കാരനായ താരം നേടിയത്. 48ന് മുകളില്‍ ശരാശരിയും 163ന് മുകളില്‍ സ്‌ട്രൈക്കറേറ്റും ജയ്‌സ്വാളിനുണ്ടായിരുന്നു.

ദൗര്‍ഭാഗ്യവശാല്‍ രാജസ്ഥാന് ഇത്തവണത്തെ ഐപിഎല്ലില്‍ പ്ലേഓഫിലെത്താനായില്ല. 'യശ്വസി ജയ്‌സ്വാളിന്റെ മുന്നില്‍ വലിയ കരിയറുണ്ട്. യുവതാരമാണെങ്കിലും ക്രിക്കറ്റ് ബുക്കിലെ എല്ലാ ഷോട്ടുകളും അവന്റെ കൈയിലുണ്ട്. മികച്ച നിയന്ത്രണത്തോടെയാണ് അവന്‍ ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം നേടുന്നത്. ശുബ്മാനെക്കാള്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ ജയ്‌സ്വാളിന് സാധിക്കുമെന്നാണ് കരുതുന്നത്. മഹാനായ താരമാവാനുള്ള എല്ലാ ഗുണവും ജയ്‌സ്വാളിനുണ്ട്'- ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഇന്ത്യന്‍ ടീമിലേക്ക് അധികം വൈകാതെ എത്താന്‍ സാധ്യതയുള്ള താരമാണ് ജയ്‌സ്വാളെന്ന കാര്യത്തില്‍ സംശയമില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ റിസര്‍വ് താരങ്ങളില്‍ നിന്ന് റുതുരാജ് ഗെയ്ക് വാദ് പിന്മാറിയപ്പോള്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട താരമാണ് ജയ്‌സ്വാള്‍. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ കഴിവുണ്ടെന്നതാണ് ജയ്‌സ്വാളിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇതേ മികവ് ജയ്‌സ്വാള്‍ കാട്ടുന്നു. 15 മത്സരത്തില്‍ നിന്ന് 1845 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. 80ന് മുകളില്‍ ശരാശരി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ജയ്‌സ്വാളിനുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 32 മത്സരത്തില്‍ നിന്ന് 1511 റണ്‍സാണ് താരം നേടിയത്. 53ന് മുകളില്‍ ശരാശരിയും അദ്ദേഹത്തിനുണ്ട്. 57 ടി20യില്‍ നിന്ന് 1578 റണ്‍സും നേടിയിട്ടുണ്ട്.

Yashasvi Jaiswal

എല്ലാത്തരം ഷോട്ടുകളും അനായാസം വഴങ്ങുന്ന താരത്തിന് ബൗളര്‍മാരെ ഭയമില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഏറെക്കാലത്തിന് ശേഷം ലഭിക്കാന്‍ പോകുന്ന മികച്ച ഇടം കൈയന്‍ ഓപ്പണറാണ് ജയ്‌സ്വാളെന്ന് പറയാം. സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കെല്ലാം ശേഷം ഇന്ത്യ കാത്തിരുന്ന ഓപ്പണറായി ജയ്‌സ്വാള്‍ മാറുകയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം മികച്ച ഫീല്‍ഡര്‍ കൂടിയാണ്.

ഈ സീസണില്‍ മികവ് കാട്ടിയ മറ്റ് ചില താരങ്ങളും അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കെത്തിയേക്കും. റിങ്കു സിങ്, തിലക് വര്‍മ എന്നിവരും ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധ്യതയുണ്ട്. റിങ്കുവിനെ ടി20യിലേക്ക് മാത്രം പരിഗണിക്കാനാണ് സാധ്യത. എന്നാല്‍ തിലക് മൂന്ന് ഫോര്‍മാറ്റിലേക്കും ഉപയോഗിക്കാന്‍ കഴിയുന്ന താരമാണെന്ന് തന്നെ പറയാം.

Story first published: Monday, May 29, 2023, 15:47 [IST]
Other articles published on May 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+