For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ബാറ്റിങ്, ബൗളിങ് എല്ലാം സൂപ്പര്‍; അവരാണ് ഇത്തവണ ബെസ്റ്റ് ടീം! ഗ്രീന്‍ പറയുന്നു

ഐപിഎല്ലിന്റെ 16ാം സീസണിലെ ഏറ്റവും മികച്ച ടീം ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. ഇതിനകം ഫൈനലില്‍ ഇടം നേടിയ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സോ, തന്റെ ടീമായ മുംബൈയോ അല്ല ഏറ്റവും കേമന്‍മാരെന്നാണ് ഗ്രീന്‍ പറയുന്നത്.

നിലവിലെ ചാംപ്യന്‍മാരായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് ഗ്രീന്‍ ബെസ്റ്റായി തിരഞ്ഞെടുത്തിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തിനു ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു 23 കാരനായ താരം.

CAMERON GREEN

ഈ ടൂര്‍ണമെന്റിലെ ഇത്തവണ കളിച്ചിട്ടുള്ള മുഴുവന്‍ ടീമുകളെയുമെടുത്താല്‍ ഗുജറാത്ത് ടൈറ്റന്‍സാണ് അവരില്‍ ഏറ്റവും മികച്ച ടീം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ (ഒന്നാം ക്വാളിഫയര്‍) ചെറുതായൊന്നു പിഴച്ചെങ്കിലും അവരുടേതാണ് ഏറ്റവും മികച്ച സ്‌ക്വാഡ്. എല്ലാ ഏരിയകളും കവര്‍ ചെയ്തു കഴിഞ്ഞ വളരെ സന്തുലിതമായ സംഘമാണ് ജിടിയുടേത്.

ഓപ്പണിങ് ബാറ്റര്‍മാര്‍ പറക്കുകയാണ്, സ്പിന്‍ ജോടികളില്‍ (റഷീദ് ഖാന്‍, നൂര്‍ അഹമ്മദ്) നിന്നും രക്ഷപ്പെടുകയെന്നത് വളരെ കടുപ്പവുമാണ്. പരാജയപ്പെടുത്താന്‍ വളരെയധികം കടുപ്പമേറിയ ടീം തന്നെയാണ് അവര്‍. പക്ഷെ ഞങ്ങള്‍ വളരെ ശുഭപ്രതീക്ഷയോടെയാണ് അവരെ നേരിടാന്‍ പോവുന്നതെന്നും കാമറൂണ്‍ ഗ്രീന്‍ വിശദമാക്കി.

ഫൈനല്‍ ലക്ഷ്യമിട്ടാണ് രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സുമായി മുംബൈ ഇന്ത്യന്‍സ് കൊമ്പുകോര്‍ക്കുന്നത്. ജയിക്കുന്നവര്‍ ഞായറാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കിരീടപ്പോരിനു അര്‍ഹത നേടും. ജിടിക്കെതിരേയുള്ള റെക്കോര്‍ഡ് നോക്കുകയാണെങ്കില്‍ മുംബൈയ്ക്കു തന്നെയാണ് നേരിയ മുന്‍തൂക്കം. ഇതുവരെ മൂന്നു തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്.

ഇതില്‍ രണ്ടു മല്‍സരങ്ങളില്‍ മുംബൈ ജയിച്ചപ്പോള്‍ ഒന്നില്‍ ജിടിയും വിജയം കൈക്കലാക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഓരോ ജയം വീതം പങ്കിട്ടു. ഇത്തവണ വാംഖഡെയില്‍ നടന്ന മാച്ചില്‍ ജിടിയെ വീഴ്ത്താനും മുംബൈയ്ക്കു സാധിച്ചു.

ഇത്തവണ പോയിന്റ് പട്ടികയില്‍ തലപ്പത്തു ഫിനിഷ് ചെയ്ത് ഏറ്റവുമാദ്യം പ്ലേഓഫിലക്കു ടിക്കറ്റെുത്ത ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ 10ലും ജയിക്കാന്‍ അവര്‍ക്കായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കു മാത്രമേ ജിടിയെ പരാജയപ്പെടുത്താനായിട്ടുളളൂ.

GT

20 പോയിന്റ് നേടിയാണ് അവര്‍ ലീഗ് ഘട്ട മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. പക്ഷെ ആദ്യ ക്വാളിഫയറില്‍ സിഎസ്‌കെയ്ക്കു മുന്നില്‍ ജിടിക്കു അടിതെറ്റി. 15 റണ്‍സിന്റെ ജയവുമായി ചെന്നൈ ഫൈനലില്‍ കടക്കുകയായിരുന്നു.

അതേസമയം, കഴിഞ്ഞ തവണ പോയിന്റ് പട്ടികയില്‍ 10ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട് വന്‍ നാണക്കേട് ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ ഉയിരത്തെഴുന്നേല്‍പ്പ് കൂടിയാണ് ഇത്തവണ കണ്ടത്. 14 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവും ആറു തോല്‍വിയുമടക്കം 16 പോയിന്റ് നേടി നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് മുംബൈ പ്ലേഓഫിലേക്കു മുന്നേറുകയായിരുന്നു.

ആദ്യത്തെ രണ്ടു മല്‍സരങ്ങളും തോറ്റു കൊണ്ടാണ് അവര്‍ ഈ സീസണ്‍ തുടങ്ങിയത്. എന്നാല്‍ അടുത്ത മൂന്നു മല്‍സരങ്ങളിലും ജയിച്ച് ടൂര്‍ണമെന്റിലേക്കു മുംബൈ ശക്തമായി തിരിച്ചുവന്നു. പക്ഷെ അടുത്ത രണ്ടു കളിയും തോറ്റു. തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളും ജയിച്ചു. ശേഷിച്ച അഞ്ചു മല്‍സരങ്ങളില്‍ മൂന്നിലും ജയിച്ച് മുംബൈ പ്ലേഓഫില്‍ കടക്കുകയായിരുന്നു. എലിമിനേറ്ററില്‍ 81 റണ്‍സിനു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അവര്‍ മുക്കുകയായിരുന്നു.

Story first published: Friday, May 26, 2023, 15:17 [IST]
Other articles published on May 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+