For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഇന്ത്യന്‍ ടീമില്‍ വേണ്ടത് ഇഷാനോ, ജിതേഷോ അല്ല; കളിക്കേണ്ടത് സഞ്ജു! തെളിവ് തരാം

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ആരാവണം ? കഴിഞ്ഞ കുറച്ചു മാസങ്ങളായി ആരാധകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്ന കാര്യമാണിത്. ഒരു ഘട്ടത്തില്‍ റിഷഭ് പന്തും ഇഷാന്‍ കിഷനും തമ്മിലായിരുന്നു പ്രധാന മല്‍സരം. മൂന്നാമനായി മലയാളി താരം സഞ്ജു സാംസണുമുണ്ടായിരുന്നു.

എന്നാല്‍ റിഷഭ് പിന്നീട് ടി20യില്‍ റണ്ണെടുക്കാന്‍ പാടുപെടുകയും സ്‌ട്രൈക്ക് റേറ്റ് താഴേക്കു പോവുകയും ചെയ്തതോടെ മല്‍സരം ഇഷാനും സഞ്ജുവും തമ്മിലാവുകയും ചെയ്തു. ഇപ്പോഴും ഇവര്‍ക്കിടയില്‍ തന്നെയാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവാന്‍ പിടിവലി നടക്കുന്നത്.

SANJU-ISHAN-JITESH

ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് വിക്കറ്റ് കീപ്പറെ കണ്ടെത്താനുള്ള പരീക്ഷ കൂടിയായിരുന്നു ഇത്തവണത്തെ ഐപിഎല്‍. ഇഷാന്‍ കിഷനും സഞ്ജു സാംസണിനും വെല്ലുവിളിയര്‍ത്തി പുതുമുഖം ജിതേഷ് ശര്‍മയും തന്റെ സാന്നിധ്യമറിയിച്ചു. നിലവില്‍ ടി20 സെറ്റപ്പിന്റെ ഭാഗമല്ലെങ്കിലും കെഎല്‍ രാഹുലും വിക്കറ്റ് കീപ്പിങ് വശമുള്ള ബാറ്ററാണ്. ഈ നാലു പേരില്‍ ആരാണ് ഐപിഎല്ലില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത്? ടീമില്‍ ആദ്യമെടുക്കണ്ടത് ആരെയാണ്? നമുക്കു പരിശോധിക്കാം.

ഐപിഎല്ലില്‍ ഇത്തവണ സ്വന്തം ഫ്രാഞ്ചൈസിക്കു വേണ്ടി നേടിയിരിക്കുന്ന ആകെ റണ്‍സിന്റെ അടിസ്ഥാനത്തിലല്ല നാലു പേരില്‍ നിന്നും ഏറ്റവും മികച്ചയാളെ കണ്ടെത്തിയിരിക്കുന്നത്. മറിച്ച് ശരാശരിയും സ്‌ട്രൈക്ക് റേറ്റുമാണ് കേമനെ തിരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡമാക്കിയത്. ബാറ്റിങിലെ സ്ഥിരതയാണ് ശരാശരിയിലൂടെ വ്യക്തമാവുന്നതെങ്കില്‍ താരം എത്രത്തോളം അപകടകാരിയാണെന്നു സ്‌ട്രൈക്ക് റേറ്റും തെളിയിക്കുന്നു.

ഈ രണ്ടു ഘടകങ്ങളും ഒരുപോലെ കണക്കിലെടുക്കുമ്പോള്‍ നാലു പേരില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണാണ് ഏറ്റവും കേമനെന്നു കാണാന്‍ സാധിക്കും. ശരാശരിയും സ്‌ട്രൈക്ക് റേറ്റും കൂടുതല്‍ ബാലന്‍സ് ചെയ്തിരിക്കുന്നത് അദ്ദേഹമാണ്. സഞ്ജുവിന്റെ ബാറ്റിങ് ശരാശരി 30ഉം സ്‌ട്രൈക്ക് റേറ്റ് 153ഉം ആണ്. മറ്റു മൂന്നു പേരില്‍ ചിലര്‍ ശരാശരിയില്‍ മുന്നിലുണ്ടെങ്കില്‍ ചിലര്‍ സ്‌ട്രൈക്ക് റേറ്റിലും മുകളിലുണ്ട്.

SANJU SAMSON

സഞ്ജു സാംസണ്‍ കഴിഞ്ഞാല്‍ മികച്ച രണ്ടാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ്. 30 എന്ന സഞ്ജുവിന്റെ അതേ ശരാശരി തന്നെയാണ് അദ്ദേഹത്തിന്റേത്. പക്ഷെ സ്‌ട്രൈക്ക് റേറ്റില്‍ ഇഷാന്‍ അല്‍പ്പം താഴേക്കു പോയി. ഇഷാന്റെ സ്‌ട്രൈക്ക് റേറ്റ് 143 ആണ്.

നാലു പേരില്‍ ഏറ്റും മോശം ശരാശരിയുള്ളത് ഇന്ത്യക്കായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത പഞ്ചാബ് കിങ്‌സ് വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്കാണ്. 24 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. പക്ഷെ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ മറ്റു മൂന്നു പേരേക്കാള്‍ മുകളിലാണ് ജിതേഷ്. അദ്ദേഹത്തിനു 156 സ്‌ട്രൈക്ക് റേറ്റുണ്ട്.

ഇനി നാലാമത്തെയാളായ കെഎല്‍ രാഹുലിന്റെ കാര്യത്തിലേക്കു വന്നാല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കൂടിയായ താരം ശരാശരിയുടെ കാര്യത്തില്‍ മറ്റു മൂന്നു പേരെയും പിന്നിലാക്കും. 34 ആണ് രാഹുലിന്റെ ശരാശരി. പക്ഷെ സ്‌ട്രൈക്ക് റേറ്റില്‍ പരിതാപകരമാണ് അദ്ദേഹത്തിന്റെ പ്രകടനം. വെറും 113 മാത്രമേ രാഹുലിനു സ്‌ട്രൈക്ക് റേറ്റുള്ളൂ. ടി20 ഫോര്‍മാറ്റിനെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണിത്.

അതേസമയം, നാലു വിക്കറ്റ് കീപ്പര്‍മാരില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത് ഇഷാന്‍ കിഷനാണ്. 15 ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 454 റണ്‍സ് അദ്ദേഹം നേടി. രണ്ടാംസ്ഥാനം സഞ്ജു സാംസണിനാണ്. 14 ഇന്നിങ്‌സകളില്‍ നിന്നും മൂന്നു ഫിഫ്റ്റികളോടെ 362 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ജിതേഷ് ശര്‍മ 14 ഇന്നിങ്‌സുകളില്‍ നിന്നും 309ഉം കെഎല്‍ രാഹുല്‍ ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 274 റണ്‍സും നേടി.

Story first published: Thursday, June 1, 2023, 23:51 [IST]
Other articles published on Jun 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+