Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജു സിഎസ്‌കെയിലേക്ക് പോകരുത്! മുംബൈയാണ് ബെസ്റ്റ്- കാരണമുണ്ട്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ നായകന്‍ സഞ്ജു സാംസണിനെതിരേ വിമര്‍ശനം ശക്തമാണ്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ശക്തമായി ഉയരുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള സഞ്ജുവിനെ ഒഴിവാക്കി ജോസ് ബട്‌ലറെ രാജസ്ഥാന്റെ നായകനാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിന് സ്ഥിരത കണ്ടെത്താനും സാധിച്ചിരുന്നില്ല. എന്നാല്‍ സീസണിലെ സഞ്ജുവിന്റെ ആകെ പ്രകടനം ഭേദപ്പെട്ടതായിരുന്നുവെന്ന് പറയാം. ഇപ്പോള്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ട് സിഎസ്‌കെയിലേക്ക് പോയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. എംഎസ് ധോണി വിരമിച്ചാല്‍ ഈ വിടവ് നികത്താന്‍ സഞ്ജുവിനെ എത്തിച്ചേക്കുമെന്നാണ് വാര്‍ത്തകളുള്ളത്. എന്നാല്‍ സിഎസ്‌കെയിലേക്ക് പോകുന്നത് സഞ്ജുവിന്റെ കരിയറിന് വലിയ ഗുണം ചെയ്‌തേക്കില്ല.

sanju samson, rohit sharma

സിഎസ്‌കെയുടെ ശൈലിയും സഞ്ജുവിന്റെ ശൈലിയും വിഭിന്നമാണെന്നതാണ് പ്രധാന കാരണം. അതുകൊണ്ട് തന്നെ സഞ്ജു രാജസ്ഥാന്‍ വിട്ടാല്‍ പോകേണ്ടത് സിഎസ്‌കെയിലേക്കല്ല, മുംബൈ ഇന്ത്യന്‍സിലേക്കാണ്. സഞ്ജുവിന്റെ കരിയറിനും താരത്തിന്റെ ശൈലിക്കും കൂടുതല്‍ അനുയോജ്യമായത് മുംബൈ ഇന്ത്യന്‍സാണ്. സഞ്ജുവിന് മുംബൈ ഇന്ത്യന്‍സാണ് കൂടുതല്‍ യോജിച്ച ടീമെന്ന് പറയാനുള്ള കാരണങ്ങളിതാ.

മുംബൈയുടെ നിലവിലെ പ്രധാന വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ്. ബാക്കപ്പ് വിക്കറ്റ് കീപ്പറായുള്ളത് വിഷ്ണു വിനോദാണ്. വിഷ്ണുവിന് ഈ സീസണില്‍ മുംബൈ അവസരം നല്‍കിയെങ്കിലും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മുംബൈ വിഷ്ണുവിനെ ഒഴിവാക്കുമെന്നുറപ്പ്. അതിനാല്‍ മുംബൈയില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കെത്താന്‍ സഞ്ജുവിന് സാധിക്കും. ഇഷാനെക്കാള്‍ മികച്ച കീപ്പറാണ് സഞ്ജു സാംസണ്‍.

മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ സമീപകാല ടി20യിലെ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ അധികം വൈകാതെ മുംബൈക്ക് മികച്ചൊരു ഓപ്പണറെ അത്യാവശ്യമാണ്. ഇഷാനൊപ്പം സഞ്ജുവിനെ മുംബൈക്ക് ഓപ്പണറാക്കാനാവും. സഞ്ജു സാംസണ്‍ നേരത്തെ ഓപ്പണിങ്ങില്‍ തിളങ്ങുകയും സെഞ്ച്വറി നേടുകയും ചെയ്തിട്ടുള്ള താരമാണ്. ഇന്ത്യക്കാരനായ ഓപ്പണറെന്ന നിലയില്‍ മുംബൈയുടെ ഓപ്പണര്‍ റോള്‍ സഞ്ജുവിന് ലഭിച്ചേക്കാം.

ഇത് സഞ്ജുവിന്റെ കരിയറിലും വലിയ ഗുണം ചെയ്‌തേക്കും. മുംബൈ ഇന്ത്യന്‍സിനൊപ്പം സഞ്ജുവിന്റെ പ്രകടനം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് അല്‍പ്പം കൂടി എളുപ്പമാവുകയും ചെയ്യും. സഞ്ജുവിന്റെ വെടിക്കെട്ട് ശൈലിയെ മുംബൈ പിന്തുണക്കുമെന്നുറപ്പ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ടീമാണ് മുംബൈ. സിഎസ്‌കെയുടെ തന്ത്രപരമായ പദ്ധതികളോട് ചേര്‍ന്നുപോകാന്‍ സഞ്ജുവിന് പ്രയാസമാവും.

sanju samson

മുംബൈയില്‍ താരങ്ങള്‍ക്ക് അല്‍പ്പം കൂടി സ്വാതന്ത്ര്യം ലഭിക്കുന്നു. അതുകൊണ്ട് തന്നെ സഞ്ജുവിന് തന്റെ ശൈലിയില്‍ ഉറച്ച് മുന്നോട്ട് പോകാന്‍ സാധിച്ചേക്കും. സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി ഫ്‌ളോപ്പായപ്പോഴും പിന്തുണച്ച ടീമാണ് മുംബൈ. ശക്തമായി തിരിച്ചുവരവ് നടത്തി സൂര്യകുമാര്‍ മുംബൈയോട് നീതികാട്ടുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ചില മോശം മത്സരങ്ങള്‍ക്കൊണ്ട് സഞ്ജുവിന് സീറ്റ് പോകുമോയെന്ന ആശങ്ക വേണ്ട.

സിഎസ്‌കെയില്‍ സഞ്ജു എത്തിയാലും വിക്കറ്റ് കീപ്പര്‍ സ്ഥാനം ലഭിക്കില്ല. ഡെവോണ്‍ കോണ്‍വേക്കാവും മുന്‍തൂക്കം ലഭിക്കുക. അതുകൊണ്ട് തന്നെ സഞ്ജുവിന് സിഎസ്‌കെയിലേക്ക് പോയാല്‍ അധികം അവസരം ലഭിച്ചേക്കില്ല. നാലാം നമ്പറില്‍ അമ്പാട്ടി റായിഡുവിന് പകരക്കാരനായി സഞ്ജുവിനെ പരിഗണിച്ചാലും സിഎസ്‌കെ പ്രതീക്ഷിക്കുന്ന സ്ഥിരത കാട്ടാന്‍ സഞ്ജുവിനാവില്ല.

മുംബൈയുടെ കടന്നാക്രമിക്കുന്ന ശൈലിയാണ് സഞ്ജുവിന് കൂടുതല്‍ അനുയോജ്യം. വിക്കറ്റ് പോകുമോയെന്ന് ഭയപ്പെടാതെ സഞ്ജുവിന് തിളങ്ങാന്‍ മുംബൈയിലേക്കെത്തുന്നതാണ് നല്ലത്. സിഎസ്‌കെയിലേക്കെത്തിയാല്‍ സഞ്ജു തന്റെ ശൈലിയില്‍ വലിയ മാറ്റം വരുത്തേണ്ടതായി വരും. ഇത് അദ്ദേഹത്തിന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചേക്കും. എന്നാല്‍ മുംബൈയിലാവുമ്പോള്‍ ഇത്തരം പ്രശ്‌നം സഞ്ജുവിനുണ്ടാവില്ല.

Story first published: Saturday, June 3, 2023, 14:52 [IST]
Other articles published on Jun 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+