ഐപിഎല്ലിന്‍റെ 16ാം സീസണ്‍ ക്ലൈമാക്‌സിലെത്തി നില്‍ക്കവെ ഇത്തവണ വിവിധ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇലവനെ ഇറക്കിയാല്‍ എങ്ങനെയിരിക്കും? അത്തരമൊരു കിടിലന്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ജിയോ സിനിമയിലെ ക്രിക്കറ്റ് വിദഗ്ധര്‍ ഉള്‍പ്പെട്ട പാനല്‍. വളരെ ശക്തമായ ഇലവനെയാണ് ഈ പാനല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇലവനില്‍ മുന്‍തൂക്കം ഗുജറാത്ത് ടൈറ്റന്‍സിനാണ്. ജിടിയിലെ മൂന്നു പേരാണ് ഇലവനിലെത്തിയത്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളില്‍ നിന്നും രണ്ടു വീതവും മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളില്‍ നിന്നും ഓരോ താരങ്ങള്‍ വീതവും ഇലവനില്‍ ഇടം പിടിച്ചു. എന്നാല്‍ ഇത്തവണ പ്ലേഓഫില്‍ പുറത്തായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, പ്ലേഓഫ് കാണാതെ മടങ്ങിയ പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളില്‍ നിന്നും ഒരാള്‍ക്കു പോലും ഇലവനില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞില്ല.

ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്തുള്ള ആര്‍സിബിയുടെ റണ്‍ മെഷീനും ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിക്കു ഇലവനില്‍ ഇടം നേടാനായില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇത്തവണ റണ്‍വേട്ടയില്‍ തലപ്പത്തുളള ആര്‍സിബിയുടെ ക്യാപ്റ്റന്‍ കൂടിയായ ഫാഫ് ഡുപ്ലെസിയും രാജസ്ഥാന്‍ റോയല്‍സ് സെന്‍സേഷന്‍ യശസ്വി ജയ്‌സ്വാളുമാണ് ഇലവന്റെ ഓപ്പണര്‍മാര്‍. 14 മല്‍സരങ്ങില്‍ നിന്നും 730 റണ്‍സുമായിട്ടാണ് ഡുപ്ലെസി ഓറഞ്ച് ക്യാപ്പ് കൈശം വച്ചിരിക്കുന്നത്. 14 കളിയില്‍ നിന്നും 625 റണ്‍സോടെ ജയ്‌സ്വാള്‍ അഞ്ചാംസ്ഥാനത്തുമുണ്ട്.
ഇലവനില്‍ മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ജിടിയുടെ സ്റ്റാര്‍ ഓപ്പണറും ഇന്ത്യയുടെ പുതിയ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്‍, മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെടിക്കെട്ട് താരം ശിവം ദുബെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഹെന്‍ഡ്രിച്ച് ക്ലാസെന്‍ എന്നിവരാണുള്ളത്.
ഗില്ലിനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച സീസണായി ഇതു മാറിയിരിക്കുകയാണ്. 15 കളിയില്‍ നിന്നും 722 റണ്‍സോടെ അദ്ദേഹം ഡുപ്ലെസിക്കു തൊട്ടുതാഴെയുണ്ട്. ഒമ്പത് റണ്‍സ് കൂടി നേടിയാല്‍ ഓറഞ്ച് ക്യാപ്പിന്റെ പുതിയ അവകാശിയായി ഗില്‍ മാറും.

സൂര്യയുടെ കാര്യമെടുത്താല്‍ സീസണിന്റെ തുടക്കത്തില്‍ റണ്ണെടുക്കാന്‍ അല്‍പ്പം വിഷമിച്ചെങ്കിലും ഇപ്പോള്‍ യഥാര്‍ഥ ഫോമിലേക്കു കത്തിക്കയറിയിരിക്കുകയാണ്. നിലവില്‍ മുംബൈയ്ക്കായി ഏറ്റവുമധികം റണ്‍സെടുത്തിരിക്കുന്നത് സ്‌കൈയാണ്. 15 മല്‍സരങ്ങളില്‍ നിന്നും 544 റണ്‍സ് സൂര്യ അടിച്ചെടുത്തു കഴിഞ്ഞു.
ഈ സീസണിലെ സര്‍പ്രൈസ് സ്റ്റാറെന്നു വിളിക്കാവുന്ന താരമാണ് ദുബെ. സിഎസ്‌കെയ്ക്കായി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കുന്ന അദ്ദേഹം വളരെ അപകടകാരിയായി മാറിയിട്ടുണ്ട്. 15 മല്‍സരങ്ങളില്‍ നിന്നും 33 സിക്‌സറുകളടക്കം 386 റണ്‍സ് ദുബെ നേടിക്കഴിഞ്ഞു. ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ക്ലാസെന്‍ വളരെ പെട്ടെന്നാണ് അവരുടെ ബാറ്റിങിലെ നെടുംതൂണായി മാറിയത്. 12 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം നേടിയത് 448 റണ്‍സാണ്.
ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍ ഡിസിയുടെ ഇന്ത്യന്‍ താരം അക്ഷര്‍ പട്ടേലും ജിടിയുടെ അഫ്ഗാനിസ്താന്‍ സ്റ്റാര്‍ റഷീദ് ഖാനുമാണ്. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ജിടിയുടെ മുഹമ്മദ് ഷമി, ആര്‍സിബിയുടെ മുഹമ്മദ് സിറാജ്, സിഎസ്‌കെയുടെ ശ്രീലങ്കന്‍ താരം മതീശ പതിരാന എന്നിവരുമാണ്. ഡിസിക്കായി 203 റണ്‍സും 11 വിക്കറ്റുകളും അക്ഷര്‍ നേടിയിട്ടുണ്ട്. റഷീദാവട്ടെ 125 റണ്‍സും 25 വിക്കറ്റുകളും സ്വന്തമാക്കുകയും ചെയ്തു. ജിടിക്കായി ഷമി കൊയ്തത് 26 വിക്കറ്റുകളാണ്. സിറാജ് 19ഉം പതിരാന 17ഉം വിക്കറ്റുകളും പോക്കറ്റിലാക്കി.
സീസണില ബൈസ്റ്റ് 11
ഫഫ് ഡുപ്ലെസി (ആര്‍സിബി), യശസ്വി ജയ്‌സ്വാള്‍ (ആര്‍ആര്‍), ശുഭ്മന്‍ ഗില്‍ (ജിടി), സൂര്യകുമാര്‍ യാദവ് (എംഐ), ശിവം ദുബെ (സിഎസ്‌കെ), ഹെന്‍ഡ്രിച്ച് ക്ലാസെന്‍ (എസ്ആര്‍എച്ച്), അക്ഷര്‍ പട്ടേല്‍ (ഡിസി), റഷീദ് ഖാന്‍ (ജിടി), മുഹമ്മദ് ഷമി (ജിടി), മുഹമ്മദ് സിറാജ് (ആര്‍സിബി), മതീശ പതിരാന (സിഎസ്‌കെ).