Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: റോയല്‍സിനെ മുംബൈ പിന്തള്ളും! പ്ലേഓഫിലെത്തില്ല, 4 ടീമുകളെ പ്രവചിച്ച് ഭാജി

ഐപിഎല്ലിന്റെ രണ്ടാംപകുതിയിലെ മല്‍സരങ്ങള്‍ കൂടുതല്‍ ആവേശകരമായി മുന്നേറിക്കൊണ്ടിരിക്കെ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്താന്‍ സാധ്യതയുള്ളവരെ പ്രവചിച്ചിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് പ്ലേഫില്‍ കടക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമുകള്‍ ആരൊക്കെയാണെന്നു അദ്ദേഹം പറഞ്ഞിരിക്കുന്നത്.

നിലവില്‍ ചില ടീമുകള്‍ 10ഉം മറ്റു ടീമുകള്‍ ഒമ്പതും മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇക്കൂട്ടത്തില്‍ പ്ലേഓഫില്‍ ഉറപ്പിച്ചെന്നു പറയാന്‍ സാധിക്കുന്ന ടീമുകള്‍ ആരും തന്നെയില്ല. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും ആറു ജയവും മൂന്നു തോല്‍വിയുമടക്കം 12 പോയിന്റുള്ള റോയല്‍സാണ് ലീഗില്‍ തലപ്പത്ത്. അവസാന മല്‍സരം ജയിച്ചിരുന്നെങ്കില്‍ അവര്‍ക്കു പ്ലേഓഫിനു തൊട്ടരികില്‍ എത്താന്‍ സാധിക്കുമായിരുന്നു.

SANJU- SANGAKKARA

പക്ഷെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ഡിസി അട്ടിമറിത്തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. എങ്കിലും ശേഷിച്ച അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിക്കാനായാല്‍ ജിടിക്കു പ്ലേഓഫ് ഉറപ്പിക്കാം. പോയിന്റ് പട്ടികയില്‍ അവര്‍ക്കു പിന്നിലുള്ളത് ലഖനൗ സൂപ്പര്‍ ജയന്റ്‌സ് (11 പോയിന്റ്), ചെന്നൈ സൂപ്പര്‍ കിങ്‌സ് (11), രാജസ്ഥാന്‍ റോയല്‍സ് (10) റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (10) എന്നിവരാണ്.

പോയിന്റ് പട്ടികയില്‍ അവസാനത്തെ മൂന്നു സ്ഥാനങ്ങളിലുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (8), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (6), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (6) എന്നിവര്‍ പുറത്തായെന്നു ഉറപ്പിക്കാറായിട്ടില്ല. ശേഷിച്ച മുഴുവന്‍ മല്‍സരങ്ങളിലും ജയിച്ചാല്‍ അവര്‍ക്കു ഇനിയും പ്ലേഓഫ് സാധ്യതയുണ്ട്. ശേഷിച്ച ഓരോ മല്‍സരങ്ങളും ഇനി എല്ലാ ടീമുകള്‍ക്കും പ്രധാനപ്പെട്ടതാണ്.

പോയിന്റ് പട്ടികയില്‍ രണ്ടും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ലഖ്‌നൗവും റോയല്‍സും ഹര്‍ഭജന്‍ സിങ് തിരഞ്ഞടുത്ത നാലു ടീമുകളില്‍ ഇല്ലന്നതാണ് കൗതുകകരമായ കാര്യം. പ്ലേഓഫിലെത്തുന്ന ഒരു ടീം ഗുജറാത്ത് ടൈറ്റന്‍സായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. രണ്ടാമത്തെ ടീം തീര്‍ച്ചയായും ചെന്നൈ സൂപ്പര്‍ കിങ്‌സായിരിക്കും. മൂന്നാമത്തെ ടീമായി ഞാന്‍ തിരഞ്ഞെടുക്കുക മുംബൈ ഇന്ത്യന്‍സിനെയായിരിക്കും. നിലവില്‍ മുംബൈ അല്‍പ്പം സ്ലോയാണെന്നു നിങ്ങള്‍ പറയും. പക്ഷെ മുംബൈ പ്ലേഓഫിലെത്തുക തന്നെ ചെയ്യും.

നാലാമത്തെ ടീമായി ഞാന്‍ തിരഞ്ഞെടുക്കുക റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയായിരിക്കും. രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫിനു തൊട്ടരികില്‍ വരെയെത്തും. പക്ഷെ അവസാനം ഏതെങ്കിലുമൊരു ടീം അവരെ പിന്തള്ളും. മുംബൈ ഇന്ത്യന്‍സ് ഒരുപക്ഷെ റോയല്‍ലിനെ മറികടന്നേക്കുമെന്നും ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു.

MUMBAI INDIANS

അഞ്ചു തവണ ഐപിഎല്‍ കിരീടം ചൂടി റെക്കോര്‍ഡിട്ട രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ രണ്ടു സീസണുകളിലും പ്ലേഓഫിലെത്തിയിരുന്നില്ല. കഴിഞ്ഞ സീസണിലാവട്ടെ അവര്‍ പത്താംസ്ഥാനത്തേക്കു കൂപ്പുകുത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു മുംബൈയ്ക്കു അവസാന സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നത്. ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനും കഴിഞ്ഞ സീസണ്‍ മോശമയിരുന്നു. മുംബൈയ്ക്കു തൊട്ടുമുകളില്‍ ഒമ്പതാംസ്ഥാനത്താണ് സിഎസ്‌കെ സീസണ്‍ പൂര്‍ത്തിയാക്കിയത്.

ഇത്തവണ മുംബൈയുടെ തുടക്കം മോശമായിരുന്നു. രണ്ടു തുടര്‍ പരാജയങ്ങളോടെയാണ് അവര്‍ തുടങ്ങിയത്. ഇതോടെ കഴിഞ്ഞ സീസണ്‍ മുംബൈ ആവര്‍ത്തിക്കുമോയെന്നു ആരാധകര്‍ ആശങ്കപ്പെട്ടു. എന്നാല്‍ അടുത്ത മൂന്നു മല്‍സരങ്ങളിലും ജയിച്ച് അവര്‍ ശക്തമായ തിരിച്ചുവരവ് നടത്തി.

പക്ഷെ അടുത്ത രണ്ടു കളികളിലും മുംബൈ തോറ്റതോടെ വീണ്ടും ആരാധകര്‍ സമ്മര്‍ദ്ദത്തില്‍. എന്നാല്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജയിച്ച് മുംബൈ പ്ലേഓഫ് പ്രതീക്ഷ കാക്കുകയായിരുന്നു. ശനിയാഴ്ച ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടാണ് മുംബൈയുടെ അടുത്ത മല്‍സരം.

Story first published: Friday, May 5, 2023, 12:51 [IST]
Other articles published on May 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+