For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: റിങ്കു ടോപ്! സീസണിലെ ബെസ്റ്റ് 5 ഫിനിഷര്‍മാരിതാ- സഞ്ജുവിന്റെ ശത്രുവിനും ഇടം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് കൊടിയിറങ്ങുമ്പോള്‍ സിഎസ്‌കെയാണ് കിരീടം ചൂടിയിരിക്കുന്നത്. ആവേശ പോരാട്ടങ്ങള്‍ക്കൊടുവിലെ കലാശപ്പോരില്‍ മഴ വില്ലനായി എത്തിയിട്ടും സിഎസ്‌കെ കിരീടം നേടുകയായിരുന്നു. ഇത്തവണ പല വെടിക്കെട്ട് പ്രകടനങ്ങളും കണ്ടു. അണ്‍ക്യാപ്പഡ് താരങ്ങളായ യുവതാരങ്ങളുടെ വിസ്മയിപ്പിക്കുന്ന പ്രകടനവും സീസണില്‍ കാണാന്‍ സാധിച്ചു.

എന്നാല്‍ സീസണിലെ ബെസ്റ്റ് ഫിനിഷറെന്ന വിശേഷണം ആര്‍ക്കാണ് നല്‍കാനാവുക?. ഒരാളെ പരിഗണിക്കുകയെന്നത് പ്രയാസമായതിനാല്‍ സീസണിലെ ടോപ് ഫൈവ് ഫിനിഷര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം. അഞ്ചാം സ്ഥാനത്ത് സഞ്ജു സാംസണിന് വലിയ ഭീഷണിയായി വളരുന്ന ജിതേഷ് ശര്‍മയാണ്. പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ തകര്‍പ്പന്‍ പ്രകടനമാണ് സീസണില്‍ കാഴ്ചവെച്ചത്.

rinku singh

14 മത്സരത്തില്‍ നിന്ന് 309 റണ്‍സ് അദ്ദേഹം നേടി. 156ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലാണ് ജിതേഷ് തിളങ്ങിയത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരമാണ് ജിതേഷ്. മുംബൈ ഇന്ത്യന്‍സിനെതിരേ 7 പന്തില്‍ 25 റണ്‍സ് താരം അടിച്ചെടുത്തത്. ആര്‍സിബിക്കെതിരേ 27 പന്തില്‍ 41 റണ്‍സുമടിച്ചു. വിക്കറ്റ് കീപ്പറെന്ന നിലയിലും വെടിക്കെട്ട് ഫിനിഷറെന്ന നിലയിലും വലിയ ഭാവി ജിതേഷിന് മുന്നിലുണ്ട്.

നാലാം സ്ഥാനം മാര്‍ക്കസ് സ്റ്റോയിണിസിനാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഓസീസ് ഓള്‍റൗണ്ടര്‍ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 15 മത്സരത്തില്‍ നിന്ന് 408 റണ്‍സാണ് അദ്ദേഹം നേടിയത്. അതും 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍. മുംബൈ ഇന്ത്യന്‍സിനെതിരേ 47 പന്തില്‍ 89 റണ്‍സ് നേടിയതാണ് സ്റ്റോയിണിസിന്റെ മികച്ച പ്രകടനങ്ങളിലൊന്ന്. ആര്‍സിബിക്കെതിരേ 30 പന്തില്‍ 65 റണ്‍സും താരം നേടിയിരുന്നു.

ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ കെല്‍പ്പുള്ള താരമാണ് സ്റ്റോയിണിസ്. പന്തുകൊണ്ടും കസറാന്‍ താരത്തിന് സാധിക്കും. മൂന്നാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ ഷിംറോന്‍ ഹെറ്റ്‌മെയറാണ്. വെസ്റ്റ് ഇന്‍ഡീസ് താരം 13 ഇന്നിങ്‌സില്‍ നിന്ന് 299 റണ്‍സാണ് സീസണില്‍ നേടിയത്. 37ന് മുകളില്‍ ശരാശരിയും 151ന് മുകളില്‍ സ്‌ട്രൈക്കറേറ്റും ഹെറ്റ്‌മെയറുമുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 26 പന്തില്‍ 56 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്.

നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ഹെറ്റ്‌മെയറിന് കഴിവുണ്ട്. ഡെത്തോവറുകളില്‍ തല്ലിത്തകര്‍ക്കുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടാന്‍ മിടുക്കനാണെന്ന് പറയാം. രണ്ടാം സ്ഥാനം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ നിക്കോളാസ് പുരാന് നല്‍കാം. അതിവേഗത്തില്‍ തല്ലിത്തകര്‍ക്കുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് പുരാന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ 15 ഇന്നിങ്‌സില്‍ നിന്ന് 358 റണ്‍സാണ് നേടിയത്. അതും 172ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍.

jitesh sharma

ഏത് സാഹചര്യത്തിലും ഭയമില്ലാതെ കളിക്കുന്ന താരമാണ് പുരാന്‍. സമ്മര്‍ദ്ദ ഘട്ടത്തിലും തന്റെ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ താരം മടികാട്ടില്ല. സ്ഥിരത പ്രശ്‌നമാണെങ്കിലും പവര്‍ ഹിറ്റ് ചെയ്ത് കളിക്കാന്‍ അദ്ദേഹം മിടുക്കനാണ്. കരിബീയന്‍ കരുത്തിന്റെ ഗുണം പുരാന്റെ ബാറ്റിങ്ങില്‍ കാണാന്‍ സാധിക്കും. അടുത്ത സീസണിലും ലഖ്‌നൗവിനൊപ്പം കരുത്തായി പുരാനുണ്ടാവുമെന്നുറപ്പാണ്.

ഒന്നാം സ്ഥാനം റിങ്കു സിങ്ങിന് മാത്രം അവകാശപ്പെട്ടതാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇടം കൈയന്‍ താരം ഇത്തവണ അത്ഭുത പ്രകടനങ്ങളാണ് സൃഷ്ടിച്ചത്. അണ്‍ക്യാപ്പഡ് താരം ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവസാന ഓവറിലെ അഞ്ച് പന്തുകളും സിക്‌സര്‍ പറത്തി കെകെആറിന് ജയം നേടിക്കൊടുത്തിരുന്നു. 14 ഇന്നിങ്‌സില്‍ നിന്ന് 474 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. അതും 149.53 സ്‌ട്രൈക്കറേറ്റില്‍. 59ന് മുകളിലായിരുന്നു ശരാശരി.

അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ കഴിവുള്ള താരമാണ് റിങ്കു. ഭയമില്ലാത്ത ഫിനിഷറെന്ന് റിങ്കുവിനെ വിളിക്കാം. ഇന്ത്യയുടെ നട്ടെല്ലായി ഭാവിയില്‍ മാറാന്‍ റിങ്കുവിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇത്തവണ 55 ലക്ഷം പ്രതിഫലമുള്ള റിങ്കുവിന് അടുത്ത ലേലത്തില്‍ കോടികള്‍ പ്രതിഫലം ലഭിക്കുമെന്നുറപ്പ്.

Story first published: Friday, June 2, 2023, 9:06 [IST]
Other articles published on Jun 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+