For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സീസണിലെ ബെസ്റ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാര്? സഞ്ജു പിന്നില്‍! ടോപ് ഫൈവ് ഇതാ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി അവസാനിച്ചിരിക്കുകയാണ്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഇത്തവണ കിരീടം നേടിയത്. സൂപ്പര്‍ പോരാട്ടങ്ങളാണ് ഈ സീസണില്‍ കണ്ടത്. പല യുവതാരങ്ങളും വലിയ പ്രതീക്ഷ നല്‍കി വളര്‍ന്നുവരുന്നതും കണ്ടു. ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ ശുബ്മാന്‍ ഗില്‍ ഒന്നാമനായപ്പോള്‍ വിക്കറ്റ് വേട്ടക്കാരില്‍ മുഹമ്മദ് ഷമിയാണ് തലപ്പത്തേക്കെത്തിയത്.

എന്നാല്‍ സീസണിലെ ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാരാണ്?. ടോപ് ഫൈവില്‍ ആരൊക്കെയാണ് ഉള്‍പ്പെടുകയെന്ന് നോക്കാം. തലപ്പത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്‍ റിച്ച് ക്ലാസനെ പരിഗണിക്കാം. ദക്ഷിണാഫ്രിക്കന്‍ താരം തകര്‍പ്പന്‍ ബാറ്റിങ്ങും കീപ്പിങ്ങുമാണ് സീസണില്‍ കാഴ്ചവെച്ചത്. 11 ഇന്നിങ്‌സില്‍ നിന്ന് 448 റണ്‍സാണ് ക്ലാസന്‍ നേടിയത്.

sanju samson

49ന് മുകളില്‍ ശരാശരിയും 177ന് മുകളില്‍ സ്‌ട്രൈക്കറേറ്റും ക്ലാസനുണ്ടായിരുന്നു. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. 32 ഫോറും 25 സിക്‌സുമാണ് താരം നേടിയത്. ആര്‍സിബിക്കെതിരേ 51 പന്തില്‍ 104 റണ്‍സാണ് അദ്ദേഹം നേടിയത്. ഇത്തവണ ഹൈദരാബാദിന് പ്ലേ ഓഫിലേക്കെത്താനായില്ലെങ്കിലും ക്ലാസന്റെ പ്രകടനം ഗംഭീരമായിരുന്നു.

രണ്ടാം സ്ഥാനത്ത് നിക്കോളാസ് പുരാനെ പരിഗണിക്കാം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 15 ഇന്നിങ്‌സില്‍ നിന്ന് 358 റണ്‍സ് നേടാന്‍ പുരാനായി. 29ന് മുകളില്‍ ശരാശരിയിലും 172ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലുമാണ് പുരാന്റെ പ്രകടനം. രണ്ട് അര്‍ധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 26 ഫോറും സിക്‌സും അദ്ദേഹം സ്വന്തമാക്കി.

മൂന്നാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനാണ് അവസരം. ഇടം കൈയന്‍ ഓപ്പണറും മികവ് കാട്ടിയ സീസണാണിത്. 15 ഇന്നിങ്‌സില്‍ നിന്ന് 454 റണ്‍സാണ് അദ്ദേഹം നേടിയത്. 30ന് മുകളില്‍ ശരാശരിയും 142ന് മുകളില്‍ സ്‌ട്രൈക്കറേറ്റും ഇഷാനുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ 54 ബൗണ്ടറിയും 18 സിക്‌സുകളും പറത്തി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ പല മത്സരത്തിലും ഇഷാന് സാധിച്ചു.

അടുത്ത സീസണിലും മുംബൈയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഇഷാനുണ്ടാവും. നാലാം സ്ഥാനത്ത് സഞ്ജു സാംസണെ പരിഗണിക്കാം. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ ഭേദപ്പെട്ട പ്രകടനം തന്നെയാണ് സീസണില്‍ കാഴ്ചവെച്ചത്. 14 ഇന്നിങ്‌സില്‍ നിന്ന് 362 റണ്‍സാണ് സഞ്ജു നേടിയത്. 30ന് മുകളില്‍ ശരാശരിയും 153ന് മുകളില്‍ സ്‌ട്രൈക്കറേറ്റുമുണ്ടായിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട മത്സരങ്ങളില്‍ രാജസ്ഥാനായി തിളങ്ങാന്‍ സഞ്ജുവിനായില്ല.

Heinrich Klaasen

മൂന്ന് അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു 25 ഫോറും 24 സിക്‌സുമാണ് പറത്തിയത്. ഇത്തവണ രാജസ്ഥാന് പ്ലേ ഓഫില്‍ കടക്കാനും സാധിച്ചിരുന്നില്ല. അടുത്ത സീസണില്‍ സഞ്ജുവിന്റെ നായകസ്ഥാനം തെറിക്കാനും സാധ്യതയുണ്ട്. അഞ്ചാം നമ്പറില്‍ പഞ്ചാബ് കിങ്‌സിന്റെ ജിതേഷ് ശര്‍മയാണ്. ഭാവിയില്‍ സൂപ്പര്‍ താരമായി വളരാന്‍ കഴിവുള്ള വിക്കറ്റ് കീപ്പറാണ് ജിതേഷ്. 29കാരനായ താരം 14 ഇന്നിങ്‌സില്‍ നിന്ന് 23ന് മുകളില്‍ ശരാശരിയില്‍ 309 റണ്‍സാണ് നേടിയത്. 156ന് മുകളിലാണ് സ്‌ട്രൈക്കറേറ്റ്.

പഞ്ചാബ് ഇത്തവണ പ്ലേ ഓഫില്‍ കടന്നിരുന്നില്ല. മധ്യനിരയില്‍ വമ്പനടികള്‍ കാഴ്ചവെക്കുന്ന താരമാണ് ജിതേഷ്. നേരിടുന്ന ആദ്യ പന്തുമുതല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ജിതേഷിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ ടി20യിലെ അപകടകാരികളായ താരങ്ങളിലൊരാളാണ് ജിതേഷ്. എംഎസ് ധോണ് കീപ്പിങ്ങില്‍ മിന്നിച്ചെങ്കിലും ബാറ്റിങ്ങില്‍ തിളങ്ങാത്തതിനാല്‍ ഈ പട്ടികയില്‍ ഉള്‍പ്പെടില്ല.

Story first published: Thursday, June 1, 2023, 8:26 [IST]
Other articles published on Jun 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+