Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: അര്‍ഹിച്ചതേ കിട്ടൂ! കോലിയെ 'കുത്തി' നവീന്‍, വൈറലായി പോസ്റ്റ്

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള കഴിഞ്ഞ മല്‍സരത്തിനിടെയുണ്ടായ സംഭവങ്ങള്‍ ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആര്‍സിബിയുടെ വിരാട് കോലിയും ലഖ്‌നൗ പേസര്‍ നവീനുല്‍ ഹഖും ടീമിന്റെ ഉപദേശകനായ ഗൗതം ഗംഭീറും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ ടൂര്‍ണമെന്റിന്റെ തന്നെ ഇമേജിനു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ അഫ്ഗാനിസ്താന്‍ പേസര്‍ കൂടിയായ നവീന്‍ സോഷ്യല്‍ മീഡിയയിലൂടെയും കോലിക്കെതിരേ പേര് പരാമര്‍ശിക്കാതെ ആഞ്ഞടിച്ചിരിക്കുകയാണ്. മല്‍സരത്തിനിടെ നവീനെതിരേ കോലിയുടെ ഭാഗത്തു നിന്നു മോശം പെരുമാറ്റമുണ്ടായിരുന്നു.

NAVEEN UL HAQ

പിന്നീട് മല്‍സരശേഷം ഹസ്തദാനം ചെയ്യവെ കോലിയുടെ കൈ തള്ളി മാറ്റിയ നവീന്‍ രോഷത്തോടെ സംസാരിക്കുകയും തുടര്‍ന്നു കോലിയും തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് വിരാട് കോലിയുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് നവീന്‍ പ്രതികരിച്ചിരിക്കുന്നത്. നിങ്ങള്‍ അര്‍ഹിക്കുന്നതാണ് നിങ്ങള്‍ക്കു ലഭിക്കുക. അത് അങ്ങനെയായിരിക്കണം, അങ്ങനെ തന്നെയാണ് സംഭവിക്കാറുമുള്ളത്.

എല്ലായ്‌പ്പോഴും ഉപദേശം സ്വീകരിക്കാനും ബഹുമാനം നല്‍കാനും തയ്യാറാണ്. ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണ്. പക്ഷെ നിങ്ങള്‍ ഞങ്ങളുടെ കാലിനു കീഴിലാണെന്നും, അവിടെ തുടരുമെന്നും പറയുകയാണെങ്കില്‍ അയാള്‍ എന്നെക്കുറിച്ച് മാത്രമല്ല ഞങ്ങളുടെ ജനതയെക്കുറിച്ച് കൂടിയാണ് സംസാരിക്കുന്നത്. ബഹുമാനം നല്‍കൂ, ബഹുമാനം നേടിയെടുക്കൂയെന്നാണ് നവീന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്.

വിരാട് കോലിയെക്കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചിരിക്കുന്നതെന്നു വളരെ വ്യക്തമാണ്. കളിക്കിടെ കാല്‍ മടക്കി ഷൂസിന്റെ അടിയില്‍ നിന്നും പൊടി തട്ടിക്കൊണ്ട് നവീനു നേരെ കോലി പരിഹസിച്ചിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് പേസര്‍ നല്‍കിയിരിക്കുന്നത്. അതിനിടെ കോലിയും സംഭവവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് ഇട്ടിരുന്നു. നമ്മള്‍ കേള്‍ക്കുന്നതെല്ലാം അഭിപ്രായങ്ങളാണ്, വസ്തുതയല്ല. നമ്മള്‍ കാണുന്നതെല്ലാം കാഴ്ചപ്പാടുകളാണ്, സത്യമല്ല എന്നായിരുന്നു കോലി കുറിച്ചത്. അതിനു ശേഷമാണ് നവീനും രംഗത്തു വന്നത്.

മല്‍സരശേഷം കോലിയും ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുലും സംസാരിക്കവെ സമീപത്തു കൂടി പോയ നവീന്‍ ഇരുവരുടെയും അടുത്തേക്കു വരാന്‍ തയ്യാറാവാതെ കടന്നുപോവുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇതു കൂടാതെയാണ് കോലിയും ഗംഭീറും തമ്മിലുള്ള ഏറ്റുമുട്ടലും മല്‍സരശേഷം സംഭവിച്ചത്. പരസ്പരം ക്ഷുഭിതരായി ഇരുവരും സംസാരിക്കുകയും കോലി ഇതിനിടെ ഗംഭീറിനു അരികിലേക്കു വരികയും ചെയ്തിരുന്നു.

KOHLI- NAVEEN

എന്നാല്‍ ലഖ്‌നൗ സ്പിന്നര്‍ അമിത് മിശ്ര കോലിക്കിടയില്‍ വരികയും അദ്ദേഹത്തെ അനുനയിപ്പിക്കുകയുമായിരുന്നു. മല്‍സരശേഷം കോലിയുമായി ലഖ്‌നൗ താരം കൈല്‍ മയേഴ്‌സ് സംസാരിക്കവെ അടുത്തേക്കു വന്ന ഗംഭീര്‍ മയേഴ്‌സിനെ പിടിച്ചുമാറ്റുകയായിരുന്നു. ഇതാണ് കോലിയെ ചൊടിപ്പിക്കുകയും ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിയൊരുക്കുകയും ചെയ്തത്.

ആര്‍സിബിയും ലഖ്‌നൗവും തമ്മിലുള്ള ആദ്യപാദ മല്‍സരത്തിനു ശേഷമുള്ള ഗൗതം ഗംഭീറിന്റെ പെരുമാറ്റമാണ് വിരാട് കോലിയെ അരിശം കൊള്ളിച്ചതെന്നാണ് സൂചനകള്‍. അന്നു അവസാന ബോളില്‍ ആര്‍സിബിക്കെതിരേ ലഖ്‌നൗ ഒരു വിക്കറ്റിന്റെ നാടകീയ വിജയം സ്വന്തമാക്കിയിരുന്നു.

പിന്നാലെയായിരുന്നു ഗ്രൗണ്ടിലെത്തിയ ഗംഭീര്‍ ചിന്നസ്വാമിയിലെ ആര്‍സിബി ആരാധകരോടു മിണ്ടാതിരിക്കാന്‍ ആംഗ്യം കാണിച്ചത്. ഇതിനു ഇത്തവണ ലഖ്‌നൗവില്‍ വച്ച് കോലി കണക്കുതീര്‍ക്കുകയായിരുന്നു. ഗംഭീറിന്റെ അതേ രീതിയിലാണ് അദ്ദേഹവും എല്‍എസ്ജി ആരാധകരോടു പെരുമാറിയത്.

ലഖ്‌നൗവിന്റെ ഓരോ വിക്കറ്റ് വീഴ്ചയിലും ആക്രോശിക്കുകയും അമിതമായി ആഹ്ലാദിക്കുകയും ചെയ്ത കോലി ഇടയ്ക്കു കാണികള്‍ക്കു നേരെ മിണ്ടാതിരിക്കാന്‍ ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെയാണ് നവീനുല്‍ ഹഖുള്‍പ്പെടെയുള്ള ചില താരങ്ങളോടു പ്രകോപനപരമായി പെരുമാറുകയും ചെയ്തത്. പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ കോലി, ഗംഭീര്‍, നവീന്‍ എന്നിവര്‍ക്കു ബിസിസിഐ പിഴയും ചുമത്തിട്ടുണ്ട്.

Story first published: Tuesday, May 2, 2023, 13:10 [IST]
Other articles published on May 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+