Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കോലിയോടുള്ള കലിപ്പ് തീര്‍ന്നിട്ടില്ല! പരിഹാസ ട്വീറ്റുമായി നവീന്‍- അടി ഇരന്നു വാങ്ങും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ മത്സരമാണ് ആര്‍സിബിയും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും തമ്മില്‍ നടന്നത്. ഈ മത്സരത്തിനിടെ ആര്‍സിബിയുടെ വിരാട് കോലിയും ലഖ്‌നൗവിന്റെ അഫ്ഗാന്‍ താരം നവീന്‍ ഉല്‍ ഹഖും തമ്മില്‍ നേര്‍ക്കുനേര്‍ പോരടിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തതാണ്. കോലിക്ക് ഹസ്തദാനം ചെയ്യാന്‍ നവീന്‍ വിസമ്മതിക്കുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷം ലഖ്‌നൗ നവീനെ പ്ലേയിങ് 11 നിന്ന് മാറ്റിനിര്‍ത്തുന്ന സാഹചര്യവുമുണ്ടായിരുന്നു. ഈ സംഭവത്തോടെ കോലിയോട് കടുത്ത ശത്രുത പുലര്‍ത്തുന്ന നിലയിലേക്ക് നവീന്‍ എത്തിയിരിക്കുകയാണ്. കോലിയെ വിടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രകോപന വീഡിയോകളും പോസ്റ്റുകളും ട്രോളുകളും പങ്കുവെക്കുകയാണ് നവീന്‍. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ആര്‍സിബി തോറ്റിരുന്നു.

kohli, naveen ul haq

ഇതോടെ വീണ്ടും കോലിയേയും ആര്‍സിബിയേയും ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നവീന്‍. മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് ചിത്രങ്ങള്‍ പങ്കുവെച്ച് ഒപ്പം മാങ്ങയുടെ ചിത്രവും ഉള്‍പ്പെടുത്തിയാണ് നവീന്റെ പരിഹാസം. 'ഈ മാങ്ങയോടൊപ്പം രണ്ടാം റൗണ്ടാണെന്നും എനിക്ക് ലഭിച്ച ഏറ്റവും നല്ല മാങ്ങകളിതെന്നുമാണ് നവീന്‍ ട്വീറ്റില്‍ കുറിച്ചത്. ഇത് ആര്‍സിബിയേയും കോലിയേയും ട്രോളിയതാണെന്ന് വ്യക്തം.

കോലിയെ അപമാനിക്കാനായും ആര്‍സിബിയുടെ തോല്‍വി ആഘോഷിക്കുന്നതിനുമായാണ് ഇത്തരമൊരു പോസ്റ്റ് നവീന്‍ ഇട്ടത്. ഇതോടെ താരം ഇതുവരെ കോലിയോടുള്ള ശത്രുത മറന്നിട്ടില്ലെന്ന് വ്യക്തം. കോലിയെ വീണ്ടും വീണ്ടും പ്രകോപിക്കുന്നത് നവീന് നല്ലതിനായിരിക്കില്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരാധകര്‍. അടുത്ത കെസ്‌റിക്ക് വില്യംസാവാനാണ് നവീന്‍ ശ്രമിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

വെസ്റ്റ് ഇന്‍ഡീസിന്റെ കെസ് റിക്ക് വില്യംസ് ഒരു തവണ കോലിയെ പ്രകോപിപ്പിച്ചതിന് കിട്ടിയ മറുപടി എല്ലാവരും കണ്ടതാണ്. നവീനും അതോര്‍ക്കുന്നത് നന്നായിരിക്കുമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും നവീന്‍ അഫ്ഗാന്‍ ടീമിനൊപ്പമുണ്ടാവാന്‍ സാധ്യതയുണ്ട്. ഇന്ത്യക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ നവീനെ തിരഞ്ഞുപിടിച്ച് തല്ലുമെന്നും കോലിയോട് വെല്ലുവിളി നടത്തിയിട്ടാണ് പ്ലേയിങ് 11 സ്ഥാനം നഷ്ടമായതെന്നും ആരാധകര്‍ പറയുന്നു.

ആ മത്സരത്തിനിടെ സംഭവിച്ചത് അവിടെ കഴിയണമെന്നും ആ പക ഇപ്പോഴും പിന്തുടര്‍ന്ന് വൃത്തിക്കെട്ട പോസ്റ്റുകളുമായി വീണ്ടും പ്രകോപിപ്പിക്കുന്നത് മാന്യതയല്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. വിരാട് കോലി നിലവിലെ ഏറ്റവും മികച്ച താരമാണ്. അതുകൊണ്ട് തന്നെ നവീന്‍ തടിയൂരാന്‍ നോക്കാതെ പ്രകോപനം തുടരുന്നത് താരത്തിന്റെ കരിയറിന് തിരിച്ചടിയാവുമെന്നുറപ്പാണെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു.

naveen ul haq

മുംബൈ ആര്‍സിബിയെ തോല്‍പ്പിച്ചതില്‍ മുംബൈ ആരാധകരെക്കാള്‍ സന്തോഷവാന്‍ നവീനാണെന്നും ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളെ അപമാനിച്ചിട്ട് നവീന് ഐപിഎല്ലില്‍ കളിക്കുക പ്രയാസമായിരിക്കുമെന്നുറപ്പ്. അടുത്ത സീസണില്‍ ഒരു ടീമിനും വേണ്ടാത്തവനായി നവീന്‍ മാറുമെന്നും പിഎസ്എല്ലിലും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലുമെല്ലാം കളിക്കാനുള്ള നിലവാരമേ നവീനുള്ളുവെന്നും ആരാധകര്‍ പറയുന്നു.

നവീന്‍ ഉല്‍ ഹഖിന്റെ പോസ്റ്റിനോട് കോലിയോ ആര്‍സിബിയോ പ്രതികരിച്ചിട്ടില്ല. നവീന്റെ പരിഹാസ ട്വീറ്റിനെതിരേ രൂക്ഷ വിമര്‍ശനം തന്നെയാണ് ഉയരുന്നത്. ഇൗ സീസണില്‍ ആര്‍സിബിയും ലഖ്‌നൗവും തമ്മിലുള്ള മറ്റൊരു നേര്‍ക്കുനേര്‍ പോരാട്ടം കാണാന്‍ സാധ്യത വളരെ കുറവാണ്. ഗൗതം ഗംഭീറും വിരാട് കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയും നിലനില്‍ക്കുന്നതിനാല്‍ വീണ്ടും നേര്‍ക്കുനേര്‍ പോരാട്ടം നടന്നാല്‍ മത്സരത്തിന് വാശിയേറും.

എന്തായാലും നവീന്റെ ട്വീറ്റ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. കോലി നവീന് മറുപടിയുമായി രംഗത്തെത്താന്‍ സാധ്യത കൂടുതലാണ്. പരസ്യമായി പ്രതികരിക്കില്ലെന്നും കാത്തിരുന്ന് കോലി മറുപടി നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് ആരാധക പക്ഷം. എന്തായാലും നവീന്റെ പരിഹാസം അതിരുകടക്കുന്നതാണെന്ന് തന്നെ വിലയിരുത്താം.

Story first published: Wednesday, May 10, 2023, 9:39 [IST]
Other articles published on May 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+