Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ആമിര്‍ സിക്സറടിച്ചു, സ്ലെഡ്ജ് ചെയ്ത് നവീന്‍! അന്നു കളി കഴിഞ്ഞും വിടാതെ അഫ്ഗാന്‍ താരം

ഐപിഎല്‍ വിരാട് കോലിയുമായുള്ള കൊമ്പുകോര്‍ക്കലിന്റെ പേരില്‍ ഇന്ത്യന്‍ ആരാധകരുടെ ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് അഫ്ഗാനിസ്താന്‍ പേസര്‍ നവീനുല്‍ ഹഖ്. റോയല്‍ ചാലഞ്ചേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മല്‍സരശേഷമായിരുന്നു ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍.

ഒരുഭാഗത്ത് കോലി ആയിരുന്നെങ്കില്‍ മറുവശത്ത് നവീനും ലഖ്‌നൗ ടീം ഉപദേശകന്‍ ഗൗതം ഗംഭീറുമായിരുന്നു. മൂന്നു പേര്‍ക്കും പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ബിസിസിഐ പിഴയും ചുമത്തിയിരുന്നു. ഈ മല്‍സരത്തിനു ശേഷമാണ് നവീന്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

AMIR-NAVEEN

പക്ഷെ കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ നേരത്തേ തന്നെ കുപ്രസിദ്ധനാണ് അഫ്ഗാന്‍ ഫാസ്റ്റ് ബൗളര്‍. നേരത്തേ പല മല്‍സരങ്ങളിലും എതിര്‍ ടീമിലെ താരങ്ങളുമായി നവീന്‍ കൊമ്പുകോര്‍ക്കുകയും കൈയാങ്കളിയുടെ വക്കിലെത്തുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ലങ്ക പ്രീമിയര്‍ ലീഗ് (LPL) ടി20 ടൂര്‍ണമെന്റിനിടെ പാകിസ്താന്റെ മുന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ആമിറുമായുള്ള നവീന്റെ കൊമ്പുകോര്‍ക്കല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 2020ലെ ടൂര്‍ണമെന്റിലായിരുന്നു ഇത്. കാന്‍ഡി ടസ്‌കേഴ്‌സും ഗല്ലെ ഗ്ലാഡിയേറ്റേഴ്‌സും തമ്മിലുള്ള മല്‍സരത്തിനിടെയായിരുന്നു സംഭവം. ഗ്ലാഡിയേറ്റേഴ്‌സിനായി ആമിര്‍ ബാറ്റ് ചെയ്യവെ 20ാംഓവര്‍ ബൗള്‍ ചെയ്തത് നവീനായിരുന്നു.

ആദ്യ ബോളില്‍ സിക്‌സറടിച്ചാണ് ആമിര്‍ അദ്ദേഹത്തെ വരവേറ്റത്. ഇതോടെ കുപിതനായ നവീന്‍ ഓരോ ബോളിനു ശേഷവും ആമിറിനെ തുറിച്ചു നോക്കുകയും പ്രകോപനപരമായ രീതിയില്‍ സംസാരിക്കുകും ഷോട്ട് മിസ്സായപ്പോള്‍ പരിഹസിക്കുകയും ചെയ്തു. ഓവര്‍ തീരുന്നതു വരെ ഇതു തുടര്‍ന്നു. പക്ഷെ ആമിര്‍ ഇവയ്‌ക്കൊന്നും മറുപടി നല്‍കിയില്ല.

കളിയില്‍ നവീനുള്‍പ്പെട്ട കാന്‍ഡി ടസ്‌കേഴ്‌സ് ടീം വിജയിച്ചിട്ടും താരം ആമിറിനെതിരായ പ്രകോപനം അവസാനിപ്പിച്ചില്ല. തുടര്‍ന്നു ആമിറും പ്രതികരിച്ചിരുന്നു. ഒടുവില്‍ ടീമംഗങ്ങള്‍ നവീനെ അനുനയിപ്പിക്കുകയും പിടിച്ച് മാറ്റുകയുമായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഒരു പാക് മാധ്യമത്തോടു പിന്നീട് ആമിര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. നവീന്‍ യുവതാരമാണ്, കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കവെ പഠിക്കും.

ഇവയെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണ്. ആ നിമിഷത്തിലെ ചൂട്കാരണമാണ് ഇവയെല്ലാം സംഭവിക്കുന്നത്. വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും തന്നെയ്യില്ലെന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു. ഞാന്‍ ബാറ്റര്‍മാരോടു സൗഹാര്‍ദപരമായിട്ടാണ് പെരുമാറാറുള്ളത്. സ്ലെഡ്ജിങ് ഒഴിവാക്കാറുമുണ്ട്. നിങ്ങള്‍ ബൗളിങിലായിരിക്കണം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. വിക്കറ്റെടുത്ത ശേഷം ആക്രമണോത്സുകത പ്രകടിപ്പിക്കാവുന്നതാണെന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു.

AMIR-NAVEEN

Screen shot

ഒരു കാരണവുമില്ലാതെ അഗ്രഷന്‍ കാണിക്കുന്നതില്‍ കാര്യമില്ല. അതു ബൗളറുടെ എനര്‍ജി കുറയ്ക്കുക മാത്രമേ ചെയ്യുകയുള്ളൂ. ബാറ്ററെ പുറത്താക്കാന്‍ വേണ്ടിയായിരിക്കണം ബൗളര്‍ തന്റെ എനര്‍ജി ഉപയോഗിക്കേണ്ടതെന്നും നവീനുല്‍ ഹഖിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ ആമിര്‍ വിമര്‍ശിച്ചിരുന്നു. ഞാന്‍ സിക്‌സറടിച്ച ശേഷം എന്റെ വിക്കറ്റെടുക്കാനായിരുന്നു നവീന്‍ അന്നു ശ്രമിക്കേണ്ടിയിരുന്നത്. അതായിരുന്നു നല്ല കാര്യമെന്നും പാക് പേസര്‍ അഭിപ്രായപ്പെട്ടിരുന്നു.

അന്നു മല്‍സരശേഷം ഞാനും നവീനുമായുള്ള ഏറ്റുമുട്ടല്‍ ആ സന്ദര്‍ഭത്തിലെ മനോവികാരം കൊണ്ടു സംഭവിച്ചതാണ്. ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായ മല്‍സരമായിരുന്നു അത്. ഞങ്ങള്‍ കളിയില്‍ പരാജയപ്പെട്ടതിനാല്‍ ഞാനും മാനസികമായി അസ്വസ്ഥനായിരുന്നു. പക്ഷെ നവീന്‍ തര്‍ക്കിച്ചു കൊണ്ടേയിരുന്നു.

ആമിറും നവീനും ഏറ്റുമുട്ടുന്നതിന്റെ വീഡിയോ

ക്രിക്കറ്റിലെ നിയമങ്ങള്‍ നമ്മളെ ചില കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല. അതുകൊണ്ടു തന്നെ നമ്മള്‍ അതു ചെയ്യാനും പാടില്ല. കാരണം കാണികള്‍ക്കു അതു നല്ല സന്ദേശമല്ല നല്‍കുന്നത്. പക്ഷെ മനുഷ്യന്‍മാരുടെ ഭാഗത്തു നിന്നും തെറ്റുകള്‍ ചിലപ്പോള്‍ സംഭവിക്കും. എങ്കിലും വികാരങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്. നവീന്‍ ചെറുപ്പമാണ്. കൂടുതല്‍ അനുഭവസമ്പത്ത് നേടിയെടുക്കുന്നതിലൂടെ അവന്‍ എല്ലാം പഠിക്കുമെന്നും ആമിര്‍ പറഞ്ഞിരുന്നു.

Story first published: Tuesday, May 2, 2023, 16:00 [IST]
Other articles published on May 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+