Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സഞ്ജു നിങ്ങള്‍ ഉദ്ദേശിച്ചയാളല്ല! ബൗള്‍ ചെയ്ത് ഞെട്ടി, മുരളി കാര്‍ത്തിക് പറയുന്നു

രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനം നടത്തി ഐപിഎല്ലിനു ശേഷം ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്താമെന്ന ശുഭപ്രതീക്ഷയിലാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സംസണ്‍. പക്ഷെ സീസണിന്റെ പകുതി പിന്നിട്ടപ്പോള്‍ ബാറ്റിങില്‍ പ്രതീക്ഷിച്ചതു പോലെയൊരു റണ്‍വേട്ട നടത്താന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ലെന്നു കാണാം. എട്ടു മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 151.15 സ്‌ട്രൈക്ക് റേറ്റോടെ 198 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കാന്‍ ഈ പ്രകടനം പോരെന്നു അദ്ദേഹത്തിനറിയാം. അതുകൊണ്ടു തന്നെ ശേഷിച്ച മല്‍സരങ്ങളില്‍ കൂടുതല്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനാണ് സഞ്ജുവിന്റെ ശ്രമം. അതിനിടെ സഞ്ജുവിനെതിരേ മുമ്പ് ബൗള്‍ ചെയ്തപ്പോഴുള്ള തന്റെ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്നറും ഇപ്പോള്‍ ആങ്കറും കമന്റേറ്ററുമായ മുരളി കാര്‍ത്തിക്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SANJU- MURALI KARTHIK

സഞ്ജു സാംസണിനെതിരേ മുമ്പ് ഞാന്‍ ബൗള്‍ ചെയ്തിട്ടുണ്ട്. കരിയറെടുത്താല്‍ ഞാന്‍ പലര്‍ക്കുമെതിരേ ബൗള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ചിലര്‍ക്കെതിരേ ബൗള്‍ ചെയ്താല്‍ അയാള്‍ വളരെ സ്‌പെഷ്യലാണെന്നു നമുക്കു തോന്നും. സഞ്ജുവിനെതിരേ ബൗള്‍ ചെയ്തപ്പോഴും ഇതു തന്നെയാണ് എനിക്കു അനുഭവപ്പെട്ടത്. ഇത്രയും കാലമായിട്ടും സഞ്ജുവിന് ഈ ടച്ച് നഷ്ടമായിട്ടുമില്ല. ഓരോ തവണയും അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ അതു നമുക്കു കാണാന്‍ സാധിക്കും.

പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിങ്ങള്‍ കളിക്കുമ്പോള്‍ ആദ്യത്തെ രണ്ട്- മൂന്നു മല്‍സരങ്ങളില്‍ വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കേണ്ടതുണ്ട്. കാരണം നിങ്ങള്‍ക്കൊപ്പം മറ്റുള്ളവരും ടീമിലെ സ്ഥാനത്തിനു വേണ്ടി മല്‍സരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ സഞ്ജുവിന് അതിനു സാധിച്ചതുമില്ല. നമ്മള്‍ വൃധിമാന്‍ സാഹയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ താരതമ്യം ചെയ്യപ്പെടുക എംഎസ് ധോണിയുമായിട്ടാണ്. ഇനി ഏതെങ്കിലും ഓഫ് സ്പിന്നറുടെ കാര്യമെടുത്താല്‍ അയാള്‍ താരതമ്യം ചെയ്യപ്പെടുക ആര്‍ അശ്വിനുമായിട്ടായിരിക്കും.

ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ അതു ഏതു താരമായാലും ആദ്യത്തെ രണ്ട്- മൂന്ന് മല്‍സരങ്ങള്‍ ഒരിക്കലും മോശമാവാന്‍ പാടില്ല. തന്റെ പ്രതിഭ ഈ മല്‍സരങ്ങളിലൂടെ പ്രകടിപ്പിക്കാന്‍ അയാള്‍ക്കു സാധിച്ചേ തീരൂ. സഞ്ജു സാംസണിനും സംഭവിച്ചത് ഇതു തന്നെയാണ്. ആദ്യത്തെ കുറച്ചു മല്‍സരങ്ങളില്‍ തന്റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചില്ല.

പക്ഷെ സഞ്ജുവിനെ പൂര്‍ണമായും ടീമിന്റെ പ്ലാനുകളില്‍ നിന്നും ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണെന്നു പറയാന്‍ സാധിക്കില്ല. തന്റെ കഴിവ് പൂര്‍ണമായി പ്രദര്‍ശിപ്പിക്കാന്‍ മതിയായ അവസരങ്ങള്‍ സഞ്ജുവിന് ലഭിച്ചിട്ടില്ലെന്നത് സത്യമാണ്. ഐപിഎല്ലില്‍ മാത്രമല്ല കളിക്കുന്ന എല്ലാ മല്‍സരങ്ങളിലും റണ്‍സ് നേടാനായിരിക്കണം സഞ്ജു ശ്രമിക്കേണ്ടത്. എങ്കില്‍ മാത്രമേ ഇന്ത്യന്‍ ടീമിന്റെ വാതിലില്‍ അദ്ദേഹത്തിനു മുട്ടാന്‍ സാധിക്കുകയുള്ളൂ. അതു വളരെ പ്രധാനമാണ്. ഐപിഎല്ലിലെ, അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും മാത്രമേ ഞാന്‍ റണ്ണെടുക്കുകയുള്ളൂവെന്നു ആര്‍ക്കും പറയാന്‍ സാധിക്കില്ലെന്നും മുരളി കാര്‍ത്തിക് വിശദമാക്കി.

SANJU SAMSON

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവരുടെ കൂടി പിന്തുണയുണ്ടെങ്കില്‍ മാത്രമേ സഞ്ജു സാംസണിനു ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താന്‍ കഴിയുകയുള്ളൂ. ഇന്ത്യന്‍ ടീമിന്റെ കാര്യം മാത്രമല്ല, എല്ലാ ടീമുകളുടെയും കാര്യവും ഒരുപോലെയാണ്. ക്യാപ്റ്റന്‍, കോച്ച്, സെലക്ടര്‍മാര്‍ എന്നിവരെല്ലാം സമാനമായ രീതിയില്‍ ചിന്തിച്ചെങ്കില്‍ മാത്രമേ ഒരു താരത്തിനു സെലക്ഷന്‍ ലഭിക്കുകയുള്ളൂ.

എല്ലാവരും യാഥാര്‍ഥ്യം മാത്രം പറയേണ്ടതും പ്രധാനമാണ്. നിങ്ങളില്‍ ഈ കഴിവുകളുണ്ടെന്നും, എന്തൊക്കെ ചെയ്യണമെന്നും തിരിച്ചുവരണമെന്നും ആ താരത്തോടു പറയണം. സഞ്ജുവിന്റെ കാര്യമെടുത്താല്‍ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ഇപ്പോള്‍ റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാല്‍ തന്നെ ഇന്ത്യന്‍ ടീമിന്റെ വാതിലില്‍ ഒരു വിള്ളല്‍ കാണാന്‍ സാധിക്കും. സഞ്ജു എത്ര മാത്രം മിടുക്കനാണെന്നു എല്ലാവര്‍ക്കുമറിയാം. വിക്കറ്റ് കീപ്പിങും നന്നായി ചെയ്യുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം സൗത്താഫ്രിക്കയ്‌ക്കെതിരേ ലഖ്‌നൗവില്‍ നടന്ന ഏകദിനതത്തില്‍ ഗംഭീര ബാറ്റിങായിരുന്നു സഞ്ജു കാഴ്ചവച്ചത്. ഞങ്ങള്‍ അന്നു നേരില്‍ കണ്ടതാണ്. എന്തൊരു പ്ലെയറാണിതെന്നു ഞങ്ങള്‍ക്കു അന്നു തോന്നുകയും ചെയ്തിട്ടുണ്ട്. രോഹിത് ശര്‍മയെപ്പോലെ പൂജ്യത്തിനു പുറത്തായാലും അതു വളരെ മനോഹരമായിരിക്കും. സഞ്ജുവും അങ്ങനെ തന്നെയാണ്. എന്തൊരു ക്ലാസ് പ്ലെയറാണ് അദ്ദേഹം. ക്രിക്കറ്റ് എത്ര എളുപ്പമുള്ള ഗെയിമാണെന്നു ചിന്തിക്കുന്നയാളായിരിക്കും സഞ്ജുവെന്നും മുരളി കാര്‍ത്തിക് വിശദമാക്കി.

Story first published: Sunday, April 30, 2023, 14:42 [IST]
Other articles published on Apr 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+