For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സിഎസ്‌കെ x ഗുജറാത്ത്, ലഖ്‌നൗവിന്റെ എതിരാളി ആരാവും? സഞ്ജുവിനും പ്രതീക്ഷ

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ പ്ലേ ഓഫ് ചിത്രം ഏറെക്കുറെ വ്യക്തമാവുന്നു. ഒന്നാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് സിഎസ്‌കെയെ നേരിടും. കൊല്‍ക്കത്തയ്‌ക്കെതിരേ വമ്പന്‍ ജയം നേടാന്‍ ലഖ്‌നൗവിന് സാധിക്കാതെ പോയതോടെ നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ സിഎസ്‌കെ രണ്ടാം സ്ഥാനവും ഒന്നാം ക്വാളിഫയറില്‍ സീറ്റും ഉറപ്പിക്കുകയായിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 79 റണ്‍സ് മറികടന്നതോടെ ജയിച്ചാലും നെറ്റ് റണ്‍റേറ്റില്‍ സിഎസ്‌കെയെ മറികടക്കാന്‍ ലഖ്‌നൗവിന് സാധിക്കാതെ വന്നു. ഇതോടെയാണ് ഒന്നാം ക്വാളിഫയറില്‍ സിഎസ്‌കെയും ഗുജറാത്തും നേര്‍ക്കുനേര്‍ പോരിന് കളമൊരുങ്ങുന്നത്. ഗുജറാത്ത് ഒന്നാം സ്ഥാനക്കാരായി ഒന്നാം ക്വാളിഫയര്‍ കളിക്കുമ്പോള്‍ രണ്ടാം സ്ഥാനം സിഎസ്‌കെ ഊട്ടിയുറപ്പിച്ചു.

rohit sharma. faf du plessis

ഒന്നാം ക്വാളിഫയറില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനല്‍ കളിക്കുമ്പോള്‍ തോല്‍ക്കുന്ന ടീമിന് എലിമിനേറ്ററില്‍ ജയിച്ചെത്തുന്ന ടീമിനെ തോല്‍പ്പിച്ച് പ്ലേ ഓഫിലെത്താനുള്ള അവസരം വീണ്ടും ലഭിക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിന് സിഎസ്‌കെയെ വീഴ്ത്താനാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സീസണില്‍ ഒരു തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ സിഎസ്‌കെയെ ഗുജറാത്ത് തോല്‍പ്പിച്ചിരുന്നു.

12ാം പ്ലേ ഓഫ് കളിക്കുന്ന സിഎസ്‌കെ ഇത്തവണ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം. 2020ല്‍ 7ാം സ്ഥാനക്കാരായപ്പോള്‍ 2021ല്‍ കപ്പടിച്ചു. 2022ല്‍ 9ാം സ്ഥാനക്കാരായപ്പോള്‍ 2023ല്‍ കപ്പടിക്കാനാണ് സാധ്യത കൂടുതല്‍. മറ്റൊരു കൗതുകകരമായ കണക്കുകൂടിയുണ്ട്. 2011 മുതല്‍ രണ്ടാം സ്ഥാനക്കാരായി ഒന്നാം ക്വാളിഫയര്‍ കളിച്ച ടീമുകളെല്ലാം ഫൈനല്‍ കളിച്ചിട്ടുണ്ട്.

2018, 2019, 2021 ഇപ്പോള്‍ 2022ലും സിഎസ്‌കെ രണ്ടാം സ്ഥാനക്കാരായാണ് ഒന്നാം ക്വാളിഫയര്‍ കളിക്കുന്നത്. ഈ നാല് സീസണില്‍ രണ്ട് തവണയും കപ്പ് അലമാരയിലെത്തിക്കാനും ധോണിക്കും സംഘത്തിനുമായി. എന്നാല്‍ ധോണിയുടെ കുതന്ത്രങ്ങളോട് കിടപിടിക്കാന്‍ കെല്‍പ്പുള്ള നായകനാണ് ഹര്‍ദിക്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം തന്നെ ഒന്നാം ക്വാളിഫയറില്‍ പ്രതീക്ഷിക്കാം.

ഇനി അറിയേണ്ടത് എലിമിനേറ്ററില്‍ ലഖ്‌നൗവിന്റെ എതിരാളിയാരെന്നതാണ്. മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി എന്നീ രണ്ട് ടീമുകളിലൊന്നിനാണ് കൂടുതല്‍ സാധ്യത. മുംബൈക്കും ആര്‍സിബിക്കും അവസാന മത്സരം ഹോം ഗ്രൗണ്ടിലാണ്. ഈ മത്സര ഫലങ്ങളാവും എലിമിനേറ്ററിലെ ലഖ്‌നൗവിന്റെ എതിരാളിയെ തീരുമാനിക്കുക. ആര്‍സിബിയുടെ എതിരാളി നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സാണ്.

മുംബൈയുടെ എതിരാളി താരതമ്യേനെ ദുര്‍ബലരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും. ഹൈദരാബാദ് മുംബൈയെ തോല്‍പ്പിക്കുകയോ മുംബൈ 80 റണ്‍സില്‍ കുറവ് റണ്‍സിന് ജയിക്കുകയോ ചെയ്താല്‍ ആര്‍സിബിക്ക് എലിമിനേറ്ററില്‍ ലഖ്‌നൗവിന്റെ എതിരാളികളാവാം. ഇനി മുംബൈ ഹൈദരാബാദിനെ തോല്‍പ്പിച്ചാലും ആര്‍സിബിക്ക് പ്രതീക്ഷയുണ്ട്. ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ആര്‍സിബിക്ക് മുന്‍തൂക്കം ലഭിക്കും.

sanju samson

മുംബൈയും ആര്‍സിബിയും അവസാന മത്സരം ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണ്ണായകമാവും. അഞ്ച് റണ്‍സില്‍ കുറവില്‍ ഗുജറാത്തിനോട് തോറ്റാലും ആര്‍സിബിക്ക് പ്രതീക്ഷവെക്കാം. ഞായറാഴ്ചത്തെ സൂപ്പര്‍ പോരാട്ടമാവും നാലാം സ്ഥാനക്കാരനെ തീരുമാനിക്കുക. ആര്‍സിബി കന്നി കപ്പ് പ്രതീക്ഷിച്ച് പ്ലേ ഓഫ് സ്വപ്‌നം കാണുമ്പോള്‍ മുംബൈ ആറാം കിരീടമെന്ന ലക്ഷ്യത്തിലേക്കെത്താന്‍ പ്ലേ ഓഫിലിടം പ്രതീക്ഷിക്കുന്നു.

ആര്‍സിബി അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയാണ് ഗുജറാത്തിനെ നേരിടുന്നത്. അതും സ്വന്തം തട്ടകത്തില്‍. വിരാട് കോലി സെഞ്ച്വറിയടക്കം നേടി മിന്നും ഫോമിലാണ്. മറുവശത്ത് ഗുജറാത്തിന് ഒന്നാം ക്വാളിഫയറിന് മുമ്പ് കരുത്തുകാട്ടാനുള്ള അവസരമാണിത്. മുംബൈ സ്വന്തം മണ്ണില്‍ ഹൈദരാബാദിനെ നാണംകെടുത്താന്‍ സാധ്യത കൂടുതലാണ്. ബൗളിങ് അല്‍പ്പം ദൗര്‍ബല്യമുള്ള മുംബൈ ടോസ് നേടിയാലും ആദ്യം പന്തെറിയാനാവും ശ്രമിക്കുകയെന്നുറപ്പ്.

രാജസ്ഥാന്‍ റോയല്‍സ് 14 മത്സരത്തില്‍ നിന്ന് 14 പോയിന്റോടെയുണ്ട്. മുംബൈയും ആര്‍സിബിയും അപ്രതീക്ഷിതമായി വമ്പന്‍ തോല്‍വി വഴങ്ങിയാല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള രാജസ്ഥാന്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Story first published: Sunday, May 21, 2023, 0:02 [IST]
Other articles published on May 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+