Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: അടുത്ത എതിരാളി റോയല്‍സ്, ഒരു മാറ്റം വരുത്തിയാല്‍ മുംബൈയ്ക്കു ജയിക്കാം!

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു ഐപിഎല്ലില്‍ ഇനിയുള്ളത് ജീവന്‍മരണ പോരാട്ടങ്ങളാണ്. പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും സീസണില്‍ ബാക്കിയുള്ള ഏഴു മല്‍സരങ്ങളില്‍ ചുരുങ്ങിയത് അഞ്ചെണ്ണമെങ്കിലും ജയിച്ചേ തീരൂ. നിലവില്‍ ലീഗില്‍ എട്ടാംസ്ഥാനത്താണ് മുംബൈ.

ഏഴു മല്‍സരങ്ങളില്‍ നിന്നും നാലു പോയിന്റാണ് അവരുടെ അക്കൗണ്ടിലുള്ളത്. മൂന്നു മല്‍സരങ്ങളില്‍ ജയിച്ച മുംബൈ ശേഷിച്ച നാലു കളികളില്‍ പരാജയമറിഞ്ഞു. ആദ്യ രണ്ടു മല്‍സരങ്ങളും തോറ്റു കൊണ്ടു തുടങ്ങിയ മുംബൈ അടുത്ത മൂന്നു മല്‍സരവും ജയിച്ച് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എന്നാല്‍ പിന്നീടുള്ള രണ്ടു കളികളിലും മുംബൈ തോല്‍വിയിലേക്കു വീണു.

MUMBAI INDIANS

സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമായിട്ടാണ് മുംബൈയുടെ അടുത്ത പോരാട്ടം. ഞായറാഴ്ച മുംബൈയിലെ വാംഖഡെയിലാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മല്‍സരം നടക്കുന്നത്. കരുത്തരായ റോയല്‍സിനെ മറികടക്കുക ഹിറ്റ്മാനും സംഘത്തിനും എളുപ്പമാവില്ല.

ബാറ്റിങിലും ബൗളിങിലും ഒരുപോലെ സന്തുലിതമായ ടീമാണ് റോയല്‍സിന്റേത്. മാത്രമല്ല കാര്യമായ വീക്ക്‌നെസുകളും അവര്‍ക്കില്ല. അതിനാല്‍ തന്നെ തങ്ങളുടെ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പുറത്തെടുത്താല്‍ മാത്രമേ മുംബൈയ്ക്കു ഈ പോരാട്ടത്തില്‍ വിജയം കൊയ്യാന്‍ സാധിക്കുകയുള്ളൂ.

സീസണില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളിലെ അതേ ടീമിനെ തന്നെ ഇറക്കിയാല്‍ മുംബൈയ്ക്കു ജയിക്കാനായേക്കില്ല. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍ രോഹിത് വളരെ ബോള്‍ഡായ ഒരു തീരുമാനം അടുത്ത മല്‍സരത്തില്‍ എടുത്തേ തീരൂ. കഴിഞ്ഞ ഏഴു മല്‍സരങ്ങളിലും രോഹിത്തും ഇഷാന്‍ കിഷനും ചേര്‍ന്നാണ് മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ റോയല്‍സിനെതിരേ ഈ ഓപ്പണിങ് കോമ്പിനേഷനില്‍ മുംബൈ മാറ്റം വരുത്തണം.

മോശം ഫോമിലുള്ള ഇഷാനെ ഓപ്പണിങ് സ്ഥാനത്തു നിന്നും രോഹിത് താഴേക്കു ഇറക്കണം. പകരം ഓസ്‌ട്രേലിയയുടെ വമ്പനടിക്കാരനായ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യണം. ഇഷാനെ നാലാം നമ്പറില്‍ കളിപ്പിക്കുന്നതായിരിക്കും ഉചിതം.

CAMERON GREEN

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ബോള്‍ നന്നായി സ്വിങ് ചെയ്യുന്ന സമയത്ത് ഇഷാന്‍ കിഷന്‍ ബാറ്റിങില്‍ ശരിക്കും വിയര്‍ക്കുന്നതായി നമുക്കു കാണാന്‍ സാധിക്കും. അതുകൊണ്ടു തന്നെ താരത്തെ മധ്യനിരയിലേക്കു മാറ്റുന്നത് തീര്‍ച്ചയായും നല്ല തീരുമാനമായിരിക്കും. മധ്യനിരയില്‍ ആദ്യ ബോള്‍ മുതല്‍ ആക്രമിച്ച് കളിച്ച് റണ്‍സ് നേടാന്‍ ഇഷാന് ശ്രമിക്കുകയും ചെയ്യാം. നേരത്തേ മുംബൈയ്ക്കു വേണ്ടി മധ്യനിരയില്‍ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഈ റോള്‍ ഇഷാന് പുത്തരിയല്ല.

കാമറൂണ്‍ ഗ്രീന്‍ അവസാനത്തെ മൂന്നു മല്‍സരങ്ങളിലും വണ്‍ഡൗണായിട്ടാണ് ബാറ്റിങിന് ഇറങ്ങിയത്. അതിനു മുമ്പ് മധ്യനിരയില്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ ബാറ്റിങില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ മൂന്നാം നമ്പറിലേക്കു മാറിയതിനുശേഷം ഗ്രീന്‍ തകര്‍പ്പന്‍ ഫോമിലാണ്. 64*, 67, 33 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

ഗ്രീനിന് ഏറ്റവും യോജിച്ച റോള്‍ ഓപ്പണറുടേതാണ്. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കു വേണ്ടി ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. മുംബൈയ്ക്കു വേണ്ടി ഓപ്പണറായി പവര്‍പ്ലേയുടെ ആനുകൂല്യം നന്നായി മുതലെടുക്കാന്‍ കഴിയുന്ന ബാറ്ററാണ് ഗ്രീന്‍.

റോയല്‍സിനെതിരേ മുംബൈയുടെ ബെസ്റ്റ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ടിം ഡേവിഡ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, പിയൂഷ് ചൗള, ജേസണ്‍ ബെറന്‍ഡോര്‍ഫ്, റിലേ മെറെഡിത്ത്, കുമാര്‍ കാര്‍ത്തികേയ (ഇംപാക്ട് പ്ലെയര്‍- നെഹാല്‍ വദേര).

Story first published: Thursday, April 27, 2023, 16:51 [IST]
Other articles published on Apr 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+