Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കറെനെ മുംബൈ കൈവിടരുത്, എന്തു വില കൊടുത്തും വാങ്ങണം! ഇതാ കാരണങ്ങള്‍

CURRAN

ഐപിഎല്ലില്‍ അഞ്ചു തവണ ചാംപ്യന്മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സ് മറക്കാനാഗ്രഹിക്കുന്ന സീസണായിരിക്കും കഴിഞ്ഞ തവണത്തേത്. കാരണം ടൂര്‍ണമെന്റില്‍ അത്രയും മോശം സീസണ്‍ നേരത്തേ മുംബൈയ്ക്കു ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്ത മുംബൈ വലിയ നാണക്കേടുമായിട്ടാണ് സീസണ്‍ അവസാനിപ്പിച്ചത്.

സീസണിലെ ഫ്‌ളോപ്പ് ഷോയ്ക്കു പിന്നാലെ ടീമിലെ പകുതിയോളം പേരെ ടീമില്‍ നിന്നും മുംബൈ പുറത്താക്കുകയും ചെയ്തു. അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇതിനായി നടക്കാനിരിക്കുന്ന ലേലത്തില്‍ ചില മികച്ച സൈനിങുകള്‍ മുംബൈ നടത്തിയേ തീരൂ. അക്കൂട്ടത്തില്‍ മുംബൈ തീര്‍ച്ചയായും കൈവിടാന്‍ പാടില്ലാത്ത താരമാണ് ഇംഗ്ലണ്ടിന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍. മുംബൈയ്ക്കു ഏറ്റവും അനുയോജ്യനായ താരമാണ് അദ്ദേഹം. കാരണങ്ങള്‍ നോക്കാം.

പൊള്ളാര്‍ഡിന്റെ പകരക്കാരന്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ കരെണ്‍ പൊള്ളാര്‍ഡ് അടുത്തിടെ വിരമിച്ചത് മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് വലിയ ക്ഷീണം തന്നെയാണ്. അദ്ദേഹത്തിനു പകരക്കാരനെ കണ്ടെത്തുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യവുമാണ്. കാരണം കഴിഞ്ഞ 10 വര്‍ഷത്തോളമായി മുംബൈ ടീമിന്റെ നട്ടെല്ലായിരുന്നു പൊള്ളാര്‍ഡ്.

curran 1

ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മാജിക്കല്‍ പ്രകടനങ്ങളിലൂടെ മല്‍സരഗതി മാറ്റാന്‍ കെല്‍പ്പുളള താരമായിരുന്നു അദ്ദേഹം. നിലവില്‍ പൊള്ളാര്‍ഡിന്റെ അഭാവം കുറച്ചെങ്കിലും നികത്താന്‍ ശേഷിയുള്ള ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് സാം കറെന്‍. വാലറ്റത്ത് വമ്പനടികള്‍ നടത്താന്‍ കഴിവുള്ള താരം ഡെത്ത് ഓവറുകളില്‍ ഉജ്ജ്വലമായി പന്തെറിയുകയും ചെയ്യും.

ദീര്‍ഘകാലത്തേക്കു മുതല്‍ക്കൂട്ട്

സാം കറെന്‍ മുംബൈ ഇന്ത്യന്‍സിനു ദീര്‍ഘ കാലത്തേക്കു ആശ്രയിക്കാവുന്ന കളിക്കാരനാണ്. കാരണം അദ്ദേഹത്തിനു നിലവില്‍ 24 വയസ്സ് മാത്രമേയുള്ളൂ. ഫോമും ഫിറ്റ്‌നസും കാത്തുസൂക്ഷിച്ചാല്‍ അടുത്ത 10 വര്‍ഷത്തേക്കെങ്കിലും കറെനു മുംബൈയ്ക്കായി കളിക്കാന്‍ സാധിക്കും.

യുവതാരങ്ങളെ ടീമിലെത്തിച്ച് അവരുമായി ദീര്‍ഘകാലത്തെ ബന്ധം ഉണ്ടാക്കാന്‍ ശ്രമിക്കാറുള്ള ഫ്രാഞ്ചൈസിയാണ് മുംബൈ. കറെന്‍ തീര്‍ച്ചയായും അവരുടെ ഈ രീതിക്കു അനുയോജ്യനായ ക്രിക്കറ്റര്‍ കൂടിയാണ്. ഭാവി സൂപ്പര്‍ താരമെന്നറിയപ്പെടുന്ന സൗത്താഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിനെ കഴിഞ്ഞ സീസണില്‍ മുംബൈ സ്വന്തമാക്കിയിരുന്നു.

അടുത്ത സീസണിലും മുംബൈ നിലനിര്‍ത്തിയ അദ്ദേഹം മുംബൈയുടെ അടുത്ത തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇക്കൂടത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന താരമാണ് കറെന്‍.

curran 2

വാംഖഡെയിലെ റെക്കോര്‍ഡ്

ഐപിഎല്ലില്‍ മുംബൈയിലെ ഹോംഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ തകര്‍പ്പന്‍ റെക്കോര്‍ഡാണ് സാം കറെന്റേത്. ഇതാണ് ലേലത്തില്‍ അദ്ദേഹം മുംബൈ തീര്‍ച്ചയായും വാങ്ങിക്കാനുള്ള മൂന്നാമത്തെ കാരണം.
വാംഖഡെയില്‍ പഞ്ചാബ് കിങ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ക്കൊപ്പം ഐപിഎല്ലില്‍ ഇതുവരെ ആറു മല്‍സരങ്ങളില്‍ കറെന്‍ കളിച്ചിട്ടുണ്ട്.

ഇവയില്‍ നിന്നും ആറു വിക്കറ്റുകളെടുക്കുകയും ചെയ്തു. കൂടാതെ നാലു മല്‍സരങ്ങളിലാണ് ഇവിടെ ബാറ്റ് ചെയ്യാന്‍ താരത്തിനു അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 214.29 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 60 റണ്‍സെടുക്കുകയും ചെയ്തു.

Story first published: Thursday, December 22, 2022, 22:58 [IST]
Other articles published on Dec 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+