For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: അര്‍ജുനെ തിരിച്ചുവിളിക്കൂ, ആര്‍സിബിയെ വീഴ്ത്താന്‍ മുംബൈ ടീമില്‍ 3 മാറ്റം വേണം

ഐപിഎല്ലില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് രണ്ടു തുടര്‍ വിജയങ്ങള്‍ക്കു ശേഷം പരാജയത്തിലേക്കു വീണിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന എവേ മാച്ചില്‍ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു ആറു വിക്കറ്റിന്റെ കനത്ത തോല്‍വിയായിരുന്നു മുംബൈയ്ക്കു നേരിട്ടത്. ഇതോടെ അവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കും തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ശേഷിച്ച നാലു മല്‍സരങ്ങളിലും ജയിക്കാനായാല്‍ മാത്രമേ മുംബൈയ്ക്കു പ്ലേഓഫില്‍ സ്ഥാനമുറപ്പുള്ളൂ. നിലവില്‍ 10 മല്‍സരങ്ങളില്‍ നിന്നും അഞ്ചു വീതം ജയവും തോല്‍വിയുമടക്കം 10 പോയിന്റാണ് മുംബൈയുടെ അക്കൗണ്ടിലുള്ളത്. പോയിന്റ് പട്ടികയില്‍ ആറാമതാണ് മുംബൈ.

MUMBAI INDIANS

സിഎസ്‌കെയ്‌ക്കെതിരെ ചെപ്പോക്കില്‍ നടന്ന മാച്ചില്‍ ബാറ്റിങ് ഓര്‍ഡറില്‍ മുംബൈ ചില പരീക്ഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും അതു ക്ലിക്കായിരുന്നില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണിങ് വിട്ട് മൂന്നാം നമ്പറിലേക്കു ഇറങ്ങിയതായിരുന്നു ഏറ്റവും വലിയ സര്‍പ്രൈസ്. തൊട്ടുമുമ്പത്തെ മാച്ചില്‍ അദ്ദേഹം ഡെക്കായിരുന്നു. പക്ഷെ സിഎസ്‌കെയ്‌ക്കെതിരേ വണ്‍ഡൗണായി ഇറങ്ങിയിട്ടും രോഹിത്തിന്റെ കഷ്ടകാലം തീര്‍ന്നില്ല. ഈ കളിയിലും അദ്ദേഹത്തിനു പൂജ്യത്തിനു ക്രീസ് വിടേണ്ടി വന്നു.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായിട്ടാണ് ചൊവ്വാഴ്ച മുംബൈയുടെ അടുത്ത മല്‍സരം. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ വച്ചാണിത്. നേരത്തേ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മാച്ചില്‍ മുംബൈയ ആര്‍സിബി കശാപ്പ് ചെയ്തിരുന്നു. എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമായിരുന്നു ആര്‍സിബി സ്വന്തമാക്കിയത്. അന്നത്തെ പരാജയത്തിനു കണക്കുതീര്‍ക്കാന്‍ മുംബൈയ്ക്കു ലഭിച്ച അവസരം കൂടിയാണ് അടുത്ത മല്‍സരം. ഒപ്പം പ്ലേഓഫ് പ്രതീക്ഷ കാക്കുവാനും മുംബൈയ്ക്കു ജയിക്കേണ്ടതുണ്ട്.

പക്ഷെ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കഴിഞ്ഞ മാച്ചിലെ അതേ ടീമിനെ തന്നെ ഇറക്കുകയാണെങ്കില്‍ മുംബൈയ്ക്കു ജയിക്കുക കടുപ്പമായിരിക്കും. അന്നത്തെ ഇലവനില്‍ മുംബൈ തീര്‍ച്ചയായും മൂന്നു മാറ്റങ്ങള്‍ വരുത്തിയേ തീരൂ. ആദ്യത്തെ മാറ്റം ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ പ്ലെയിങ് ഇലവനിലേക്കു തിരികെ വിളിക്കുകയെന്നതാണ്.

ARJUN TENDULKAR

അര്‍ഷദ് ഖാനെ ഒഴിവാക്കി പകരം അര്‍ജുനെ അടുത്ത മാച്ചില്‍ മുംബൈ കളിപ്പിക്കേണ്ടതാണ്. ഈ സീസണില്‍ ആറു മല്‍സരങ്ങളിലാണ് അര്‍ഷാദിനെ മുംബൈ ഇറക്കിയത്. ഇവയില്‍ നിന്നും 13.41 എന്ന മോശം ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകളാണ് പേസര്‍ നേടിയത്.

എന്നാല്‍ അര്‍ജുനാവട്ടെ നാലു മല്‍സരങ്ങളില്‍ നിന്നും നേടിയത് മൂന്നു വിക്കറ്റുകളാണ്. 9.35 എന്ന ഇക്കോണമി റേറ്റിലായിരുന്നു ഇത്. ഡെത്ത് ഓവറുകളില്‍ തല്ലു കിട്ടിയെങ്കിലും പവര്‍പ്ലേയില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്യാന്‍ അര്‍ജുനായിരുന്നു. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ പവര്‍പ്ലേയില്‍ തന്നെ രണ്ടോ, മൂന്നോ ഓവറുകള്‍ താരത്തെക്കൊണ്ട് ബൗള്‍ ചെയ്യിക്കാവുന്നതാണ്.

മുംബൈ ടീമില്‍ വരുത്തേണ്ട രണ്ടാമത്തെ മാറ്റം സ്പിന്നര്‍ കുമാര്‍ കാര്‍ത്തികേയയെ തിരിച്ചുവിളിക്കുകയെന്നതാണ്. ഈ സീസണില്‍ കാര്‍ത്തികേയക്കു മുംബൈ വേണ്ടത്ര പിന്തുണ നല്‍കിയിട്ടില്ലെന്നു കാണാം. സിഎസ്‌കെയ്‌ക്കെതിരേ അദ്ദേഹത്തെ പുറത്തിരുത്തി പുതുമുഖ സ്പിന്നര്‍ രാഘവ് ഗോയലിനെ കളിപ്പിക്കാനുള്ള മുംബൈയുടെ നീക്കം അബദ്ധമായിരുന്നു. നാലോവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത താരത്തിനു വിക്കറ്റൊന്നും ലഭിച്ചതുമില്ല.

മധ്യനിരയില് യുവതാരം തിലക് വര്‍മയെ തിരിച്ചുവിളിക്കുകയെന്നതാണ് മുംബൈ ടീമില്‍ അനിവാര്യമായ മൂന്നാമത്തെ മാറ്റം. പരിക്കു കാരണം സിഎസ്‌കെയുമായുള്ള കളിയില്‍ തിലകിനു മുംബൈ വിശ്രമം നല്‍കിയിരുന്നു. പകരം സൗത്താഫ്രിക്കന്‍ യുവതാരം ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ കളിപ്പിക്കുകയായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം താരത്തിനു പുറത്തെടുക്കാന്‍ സാധിച്ചില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണെങ്കില്‍ തിലകിനെ അടുത്ത കളിയില്‍ മുംബൈ തിരിച്ചുവിളിച്ചേ തീരൂ. സ്റ്റബ്‌സിനെ ഒഴിവാക്കുകയും ചെയ്യാം.

Story first published: Sunday, May 7, 2023, 13:48 [IST]
Other articles published on May 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+