ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് വന്‍ പ്രതീക്ഷയോടെ തങ്ങളുടെ ടീമിലെത്തിച്ച താരമാണ് ഓസ്‌ട്രേലിയയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ മല്‍സര പരിചയമില്ലാതിരുന്നിട്ടു കൂടി കഴിഞ്ഞ ലേലത്തില്‍ 17.5 കോടി രൂപയാണ് താരത്തിനായി മുംബൈ വാരിയെറിഞ്ഞത്. ഐപിഎല്ലില്‍ ഗ്രീനിന്റെ കന്നി സീസണ്‍ കൂടിയായിരുന്നു ഇത്. പക്ഷെ സീസണിലെ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ ഗ്രീനിനു പ്രതീക്ഷിച്ചതു പോലെയൊര ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നു കാണാം.
മൂല്യത്തിനു അനുസരിച്ചുള്ള പ്രകടനമല്ല ഓസീസ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. മുംബൈയ്ക്കു ഒരു ഒരു മല്‍സരമാണ് ലീഗ് ഘട്ടത്തില്‍ ബാക്കിയുള്ളത്. 21നു ഞായറാഴ്ച ഹോംഗ്രൗണ്ടായ വാംഖഡെയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണിത്. മുംബൈയെ സംബന്ധിച്ച് തീര്‍ച്ചയായും ജയിക്കേണ്ട മല്‍സരമാണിത്. എങ്കില്‍ മാത്രമേ അവര്‍ക്കു പ്ലേഓഫ് സാധ്യതയുളളൂ.

ഗ്രീനിനു പകരം സീസണില്‍ ഇനിയും ഒരു മല്‍സരം പോലും കളിച്ചിട്ടില്ലാത്ത സൗത്താഫ്രിക്കന്‍ സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രെവിസിനെ മുംബൈ ഈ കളിയില്‍ ഇറക്കണം. തീര്‍ച്ചയായും ഗ്രീനിനേക്കാള്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരം തന്നെയാണ് ജൂനിയര്‍ എബിഡിയെന്നറിയപ്പെടുന്ന ബ്രെവിസ്. നിലവില്‍ മുംബൈ ടീമില്‍ ഗ്രീന്‍ വ്യത്യസ്ത പൊസിഷനുകളിലാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഓപ്പണിങ് മുതല്‍ ഫിനിഷറുടെ റോളില്‍ വരെ താരം കളിച്ചുകഴിഞ്ഞു. ഓസീസ് ടീമില്‍ ടോപ് ഓര്‍ഡര്‍ ബാറ്ററാണ് അദ്ദേഹം.
അതുകൊണ്ടു തന്നെ മുംബൈയില്‍ മധ്യനിരയിലും ഫിനിഷിങിലുമൊന്നും ഗ്രീനിനു തിളങ്ങാന്‍ സാധിക്കുന്നില്ല. മാത്രമല്ല ബൗളിങിലും അദ്ദേഹത്തെ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വേണ്ടത്ര ഉപയോഗിക്കുന്നില്ല. പലപ്പോഴും നാലോവര്‍ ക്വാട്ട അദ്ദേഹത്തെക്കൊണ്ട് പൂര്‍ത്തിയാക്കാറുമില്ല.
ഈ കാരണങ്ങളാല്‍ തന്നെ ഗ്രീനിനു പകരം ബ്രെവിസ് വരുന്നത് മുംെൈബയെ സംബന്ധിച്ച് എന്തു കൊണ്ടും മികച്ച നീക്കമായിരിക്കും. മധ്യനിര ബാറ്ററായ അദ്ദേഹത്തിനു സൂര്യകുമാര്‍ യാദവിനു ശേഷം നാലാം നമ്പറില്‍ കളിക്കാന്‍ സാധിക്കും. മാത്രമല്ല സൂര്യയെപ്പോലെ 360 ബാറ്റര്‍ കൂടിയാണ് ബ്രെവിസ്. ഇരുവരും മുംബൈയ്ക്കായി ബാറ്റ് ചെയ്യുന്നത് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് വിരുന്ന് തന്നെയായിരിക്കും. ഫിനിഷറുടെ റോളിലും ബ്രെവിസിനു മികച്ച പ്രകടനം നടത്താന്‍ സാധിക്കും.

മികച്ച ബാറ്റര്‍ മാത്രല്ല ഒന്നോ, രണ്ടോ ഓവറുകള്‍ സ്പിന്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന ബൗളറും കൂടിയാണ് ബ്രെവിസ്. അതുകൊണ്ടു തന്നെ സ്പിന്നിനെ തുണയ്ക്കുന്ന സ്ലോ പിച്ചുകളില്‍ ഗ്രീനിനേക്കാള്‍ നല്ലത് ബ്രെവിസായിരിക്കും. ഇതു മാത്രമല്ല മുംബൈ ഇനി പ്ലേഓഫിലേക്കു യോഗ്യത നേടുകയാണെങ്കില്‍ ചെന്നൈയിലാണ് പ്ലേഓഫ് മാച്ചുകള്‍. ഇവിടുത്തെ സ്ലോ പിച്ച് ബ്രെവിസിന്റെ ബൗളിങിനു യോജിച്ചതുമാണ്.
മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഈ സീസണില്‍ 13 ഇന്നിങ്‌സുകളിലാണ് കാമറൂണ്‍ ഗ്രീന്‍ ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 40.14 ശരാശരിയില്‍ 146.35 സ്‌ട്രൈക്ക് റേറ്റോടെ നേടിയത് 281 റണ്‍സാണ്. 192 ബോളുകളില്‍ നിന്നാണിത്. രണ്ടു ഫിഫ്റ്റികളടിച്ച ഗ്രീന്‍ 24 ഫോറുകളും 11 സിക്‌സറും പായിക്കുകയും ചെയ്തു. ബൗളിങിലാവട്ടെ 13 മല്‍സരങ്ങളിലായി 31 ഓവറുകളാണ് താരമെറഞ്ഞത്. ഇവയില്‍ നിന്നും 9.96 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് ആറു വിക്കറ്റുകളാണ്.
അതേസമയം, കഴിഞ്ഞ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തിലായിരുന്നു ഡെവാള്‍ഡ് ബ്രെവിസ് മുംബൈ ടീമിന്റെ ഭാഗമായത്. താരത്തിന്റെ കന്നി സീസണ്‍ കൂടിയായിരുന്നു ഇത്. ഏഴ മല്‍സരങ്ങളിലാണ ബ്രെവിസിനു കളിക്കാന്‍ അവസരം കിട്ടിയത്. ഇവയില്‍ നിന്നും 142.48 സ്‌ട്രൈക്ക് റേറ്റോടെ 161 റണ്‍സെടുക്കുകയും ചെയ്തു. 49 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ബൗൡങില്‍ ഒരു വിക്കറ്റിനും ബ്രെവിസ് വീഴ്ത്തിയിരുന്നു.