Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 'ചെണ്ടയായി' മുംബൈ ബൗളര്‍മാര്‍, വാരിക്കോരി സിക്‌സ്, നാണക്കേടിന്റെ റെക്കോര്‍ഡ്!

ഐപിഎല്ലില്‍ ഇത്തവണ പ്ലേഓഫിലേക്കു ടിക്കറ്റെടുത്തെങ്കിലും രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ബൗളിങില്‍ വലിയ നാണക്കേടാണ് കുറിച്ചിരിക്കുന്നത്. മുമ്പൊരു സീസണിലും ഇത്രയും മോശമായി മുംബൈ ബൗളര്‍മാര്‍ പന്തെറിഞ്ഞിട്ടില്ല. ഈ കാരത്താല്‍ തന്നെയാണ് ലീഗ് ഘട്ട് കഴിഞ്ഞപ്പോള്‍ തന്നെ സകല റെക്കോര്‍ഡുകളും മുംബൈ തിരുത്തിയിരിക്കുന്നത്. ഏറ്റവുമധികം സിക്‌സറുകള്‍ മുംബൈ ബൗളര്‍മാര്‍ വഴങ്ങിയ സീസണായി ഇതു മാറിയിരിക്കുകയാണ്. 14 മല്‍സരങ്ങളില്‍ മുംബൈ വാരിക്കോരി നല്‍കിയത് 127 സിക്‌സറുകളാണ്.

ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ ഇത്രയുമധികം സിക്‌സറുകള്‍ മറ്റൊരു സീസണിലും മുംബൈ വഴങ്ങിയിട്ടില്ലെന്നു കാണാം. 2019ലായിരുന്ന നേരത്തേ ഏറ്റവുമധികം സിക്‌സുകള്‍ മുംബൈ വിട്ടുകൊടുത്തത്. 114 സിക്‌സറുകള്‍ ദാനം ചെയ്തായിരുന്നു മുംബൈ എക്കാലത്തെയും മോശം റെക്കോര്‍ഡിട്ടത്. കഴിഞ്ഞ സീസണില്‍ അവര്‍ ഇതു തകര്‍ക്കുന്നതിനു തൊട്ടരികില്‍ വരെയെത്തി. പക്ഷെ പ്ലേഓഫിലെത്താതെ ടീം പുറത്തായതിനാല്‍ 111 സിക്‌സറുകളിലൊതുങ്ങി. ഇത്തവണ അതിന്റെ ക്ഷീണം പ്രാഥമിക റൗണ്ടില്‍ തന്നെ മുംബൈ ബൗളിങ് നിര തീര്‍ത്തിയിരിക്കുകയാണ്.

mumbai indians

2019, 22, 23 എന്നീ മൂന്നു സീസണുകളില്‍ മാത്രമേ മുംബൈ ബൗളര്‍മാര്‍ 100ന് മുകളില്‍ സിക്‌സറുകള്‍ വിട്ടുകൊടുത്തിട്ടുള്ളൂ. ഏറ്റവും കുറവ് സിക്‌സറുകള്‍ മുംബൈ വഴങ്ങിയത് 2009ലായിരുന്നു (51 സിക്‌സര്‍). 2011ല്‍ 59ഉം 2010ല്‍ 60ഉം 2008ല്‍ 66ഉം സിക്‌സറുകളാണ് മുംബൈ ബൗളങ് നിര വിട്ടുകൊടുത്തത്. അതിനു ശേഷം എല്ലാ സീസണിലും 70 പ്ലസ് സിക്‌സറുകള്‍ എതിരാളികള്‍ക്കു വഴങ്ങിയിട്ടുണ്ട്.

2012 (87 സിക്‌സര്‍), 2013 (81 സിക്‌സര്‍), 2014 (86 സിക്‌സര്‍), 2015 (93 സിക്‌സര്‍), 2016 (75 സിക്‌സര്‍), 2017 (90 സിക്‌സര്‍), 2018 (92 സിക്‌സര്‍), 2020 (80 സിക്‌സര്‍), 2021 (80 സിക്‌സര്‍) എന്നിങ്ങനെയാണ് മറ്റു സീസണുകളില്‍ മുംബൈ ബൗളര്‍മാരുടെ പ്രകടനം. ഈ സീസണില്‍ അനുഭവസമ്പത്ത് തീരെ കുറഞ്ഞ ബൗളിങ് നിരയെയാണ് മുംബൈ ഇന്ത്യന്‍സ് പരീക്ഷിച്ചത്.

mumbai indians

പരിക്കു കാരണം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ സീസണിനു മുമ്പ് തന്നെ പിന്‍മാറിയതോടെ ബൗളിങിനു ചുക്കാന്‍ പിടിക്കാന്‍ ആളില്ലാതെയായി. ബുംറയുടെ അഭാവത്തില്‍ ഇംഗ്ലണ്ട് സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചര്‍ ബൗളിങിനു നേതൃത്വം നല്‍കുമെന്ന കണക്കുകൂട്ടലിലായിരുന്നു മുംബൈ. എന്നാല്‍ പൂര്‍ണ ഫിറ്റല്ലാതെ കളിച്ച ആര്‍ച്ചര്‍ക്കു യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.

അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ ജോഫ്ര ആര്‍ച്ചര്‍ ഇത്തവണ കളിച്ചുള്ളൂ. ഒടുവില്‍ അവസാന റൗണ്ട് മല്‍സരങ്ങള്‍ക്കു മുമ്പ് തന്നെ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയ അദ്ദേഹം നാട്ടിലേക്കു മടങ്ങുകയും ചെയ്തു. വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗളയും കന്നി ഐപിഎല്‍ കളിക്കാനെത്തിയ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും മാത്രമേ സീസണിലെ 14 മല്‍സരങ്ങളിലും പന്തെറിഞ്ഞുള്ളൂ. 20 വിക്കറ്റുകളുമായി ടീമിന്റെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി ചൗള മാറുകയും ചെയ്തു.

14 വിക്കറ്റുകളെടുത്ത ഓസ്‌ട്രേലിയന്‍ പേസര്‍ ജേസണ്‍ ബെറന്‍ഡോര്‍ഫാണ് രണ്ടാംസ്ഥാനത്ത് എത്തിയത്. ആകാശ് മധ്‌വാള്‍ ആറു മല്‍സരങ്ങളില്‍ നിന്നും എട്ടും റിലേ മെറെഡിത്ത് അഞ്ചു കളിയില്‍ നിന്നും ഏഴും ഗ്രീന്‍ ആറും കുമാര്‍ കാര്‍ത്തികേയ ഏഴു കളിയില്‍ നിന്നും അഞ്ചും വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Monday, May 22, 2023, 18:50 [IST]
Other articles published on May 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+