For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: രോഹിത്തിന് ഇത്രയും ആസ്തിയോ? ഐപിഎല്‍ ശമ്പളം, കാറുകള്‍ എല്ലാമറിയാം

ഐപിഎല്ലില്‍ തുടക്കം പാളിയെങ്കിലും മുംബൈ ഇന്ത്യന്‍സിനെ ആറാം കിരീടമന്നെ സ്വപ്‌നത്തിന്റെ ട്രാക്കിലേക്കു കയറ്റിയിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള അവസാന മാച്ചില്‍ വമ്പന്‍ ജയം ആഘോഷിച്ചതോടെ പോയിന്റ് പട്ടികയില്‍ വന്‍ കുതിപ്പ് നടത്തി മുംബൈ മൂന്നാംസ്ഥാനത്തേക്കുയര്‍ന്നിരുന്നു.

ഇതോട പ്ലേഓഫിനു ഒരുപടി കൂടി അടുത്തിരിക്കുകയാണ് അവര്‍. സീസണിന്റെ തുടക്കത്തില്‍ മുംബൈയ്ക്കു തിരിച്ചടികളുണ്ടായപ്പോള്‍ കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും പ്ലേഓഫിലെത്താതെ പുറത്താവുമോയെന്നു ആരാധകര്‍ സംശയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് രോഹിത്തും സംഘവും നടത്തിയിരിക്കുകയാണ്.

ROHIT SHARMA

ബാറ്ററെന്ന നിലയില്‍ രോഹിത്തിന് തന്റെ യഥാര്‍ഥ ഫോമിലേക്കു ഉയരാനായിട്ടില്ലെങ്കിലും മികച്ച ക്യാപ്റ്റന്‍സിയിലൂടെ ഈ കുറവ് നികത്തിയിരിക്കുകയാണ്. അതേസമയം, ക്രിക്കറ്റ് കരിയറില്‍ നിന്നും മാറി ഹിറ്റ്മാന്റെ വരുമാനത്തെയും മറ്റു ആസ്തികളെക്കുറിച്ചുമെല്ലാം നമുക്കു പരിശോധിക്കാം.

നിലവില്‍ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവുമധികം വരുമാനമുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. കളിക്കളത്തിനു പുറത്ത് പരസ്യ കരാറുകളിലൂടെയും കോടികളാണ് രോഹിത്തിന്റെ പോക്കറ്റിലേക്കു വരുന്നത്.

രോഹിത് ശര്‍മയുടെ ആകെ ആസ്തിയെടുക്കുകയാണെങ്കില്‍ അതു 214 കോടിയാളം രൂപ വരുമെന്നാണ് ഈ വര്‍ഷം വരെയുള്ള കണക്കുകള്‍. അദ്ദേഹത്തിന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ക്രിക്കറ്റില്‍ നിന്നു തന്നെയാണ്. കൂടാതെ രോഹിത്തിനെന്ന ബ്രാന്‍ഡിന്റെ മൂല്യവും വളരെ വലുതാണ്.

ഇന്ത്യയില്‍ മാത്രല്ല ലോകമെമ്പാടും ഏറെ ആരാധകരുള്ള ക്രിക്കറ്ററാണ് അദ്ദേഹം. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും കളിക്കുന്നതിലൂടെയാണ് രോഹിത്തിന് പ്രധാനമായും വരുമാനം ലഭിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു മാസത്തെ വരുമാനം മാത്രം 1.2 കോടി രൂപയ്ക്കു മുകളില്‍ വരു. പ്രതിവര്‍ഷ വരുമാനമാവട്ടെ 16 കോടിക്കും മുകളിലാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ രോഹിത് ശര്‍മയുടെ ആസ്തിയെടുക്കുകയാണെങ്കില്‍ 2017ല്‍ ഇതു 120 കോടിയോളം രൂപയായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങൡ ഇതു 136 കോടി, 142 കോടി, 155 കോടി, 170 കോടി, 195 കോടി എന്നിങ്ങനെ വര്‍ധിച്ച് 2023ല്‍ 214 കോടിയില്‍ എത്തി നില്‍ക്കുന്നു.

ROHIT SHRMA

അതേസമയം, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് രോഹിത്തിന് പ്രതിവര്‍ഷം നല്‍കുന്ന ശമ്പളം 16 കോടി രൂപയാണ്. 2022ലാണ് ഈ തുകയ്ക്കു അദ്ദേഹത്തെ മുംബൈ നിലനിര്‍ത്തിയത്. 2018 മുതല്‍ 21 വരെ പ്രതിവര്‍ഷ ശമ്പളം 15 കോടിയായിരുന്നു. 2008ലെ പ്രഥമ ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഭാഗമാവുമ്പോള്‍ രോഹിത്തിന്റെ ശമ്പളം മൂന്നു കോടി രൂപയായിരുന്നു. 2011ലെ ലേസത്തില്‍ 9.2 കോടിക്കാണ് അദ്ദേഹത്തെ മുംബൈ തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടുവന്നത്.

രോഹിത്തിന്റെ ആസ്തികളിലേക്കു വന്നാല്‍ മുംബൈയില്‍ അദ്ദേഹത്തിനൊരു ആഡംബര ഡിസൈനര്‍ വീടുണ്ട്. 2015ലായിരുന്നു 30 കോടി രൂപയ്ക്കു അദ്ദേഹം ഇതു സ്വന്തമാക്കിയത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളും രോഹിത്തിനുണ്ട്. എന്നാല്‍ മറ്റു പല ക്രിക്കറ്റര്‍മാരെയും പോലെ ആഡംബര കാറുകളുടെ വലിയൊരു നിരയൊന്നും അദ്ദേഹത്തിനു ഇല്ല. വളരെ കുറച്ച് ആഡംബര കാറുകള്‍ മാേ്രത ഹിറ്റ്മാന്റെ പക്കലുള്ളൂ. ബിംഡബ്ല്യു, ഔഡി, പോര്‍ഷെ, മെഴ്‌സിഡസ് ബെന്‍സ് എന്നിവ ഇക്കൂട്ടത്തിലുള്‍പ്പെടും.

ഇന്ത്യന്‍ ടീമില്‍ ബിസിസിഐയുടെ എ പ്ലസ് ഗ്രേഡ് കരാറിലുള്‍പ്പെട്ടിരിക്കുന്ന താരം കൂടിയാണ് രോഹിത് ശര്‍മ. ഈ കരാര്‍ പ്രകാരം ഏഴു കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളം. ഓരോ മല്‍സരങ്ങളില്‍ നിന്നും ലഭിക്കുന്ന മാച്ച് ഫീ, ക്യാഷ് പ്രൈസുകള്‍ എന്നിവയ്ക്കു പുറമെയാണിത്. അതേസമയം, പരസ്യ കരാറുകളില്‍ നിന്നും 2-3 കോടി രൂപയാണ് അദ്ദേഹത്തിനു ലഭിക്കുന്നത്.

Story first published: Thursday, May 11, 2023, 11:07 [IST]
Other articles published on May 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+