For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: മുംബൈയ്ക്കു കൈയടിക്കാം, പക്ഷെ റോയല്‍സടക്കം മൂന്ന് ടീം പെട്ടു! പ്ലേഓഫ് വെള്ളത്തിലാവും?

ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ വിജയക്കുതിപ്പ് കാരണം പണി കിട്ടിയിരിക്കുന്നത് മൂന്നു ടീമുകള്‍ക്കാണ്. നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കഴിഞ്ഞ പോരാട്ടത്തില്‍ മുംബൈയുടെ തോല്‍വിക്കു വേണ്ടിയാവും ഈ ടീമുകളെല്ലാം പ്രാര്‍ഥിച്ചത്. പക്ഷെ തങ്ങളെ ഇനിയും എഴുതിത്തള്ളാനായിട്ടില്ലെന്നും ആറാം കിരീടമെന്ന സ്വപ്‌നം ഇനിയും യാഥാര്‍ഥ്യമാക്കാന്‍ തങ്ങള്‍ക്കാവുമെന്നും രോഹിത് ശര്‍മയും സംഘവും തെളിയിച്ചിരിക്കുകയാണ്. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ 27 റണ്‍സിനായിന്നു മുംബൈ ജിടിയുട കഥ കഴിച്ചത്.

ഈ വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനെ പിന്തള്ള മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കും കയറിയിരിക്കുയാണ്. രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ മുംബൈയ്ക്കു ഇപ്പോള്‍ 14 പോയിന്റുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് (16), ചെന്നൈ സൂപ്പര്‍ കിങ്‌സ് (15) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ശേഷിച്ച രണ്ടു മല്‍സരങ്ങളിലും ജയിക്കാനായാല്‍ മുംബൈയ്ക്കു പ്ലേഓഫില്‍ സ്ഥാനമുറപ്പാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരേയാണ് മുംബൈയുടെ ശേഷിച്ച മല്‍സരങ്ങള്‍.

MUMBAI INDIANS

കഴിഞ്ഞ മല്‍സരത്തില്‍ മുംബൈയെ തോല്‍പ്പിച്ചിരുന്നെങ്കില്‍ രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ തന്നെ ഗുജറാത്തിനു പ്ലേഓഫിലേക്കു ടിക്കറ്റെടുക്കാമായിരുന്നു. അതു പോയിന്റ് പട്ടികയില്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ള രാജസ്ഥാന്‍ റോയല്‍സ് (12), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (11), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (10) ടീമുകളുടെ പ്ലേഓഫ് സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമായിരുന്നു.

എന്നാല്‍ മുംബൈയുടെ തകര്‍പ്പന്‍ ജയം ഇവരുടെയെല്ലാം കണക്കുകൂട്ടലുകള്‍ തകിടം മറിച്ചിരിക്കുകയാണ്. മുംബൈ കാരണം തങ്ങളുടെ പ്ലേഓഫ് ബെര്‍ത്ത് വെള്ളത്തിലാവുമോയെന്ന ആശങ്കയിലാണ് ഈ ടീമുകള്‍.

നിലവില്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ടെങ്കിലും ജിടിക്കും സിഎസ്‌കെയ്ക്കും ഇപ്പോഴും പ്ലേഓഫ് ബെര്‍ത്ത് ഉറപ്പില്ല. അടുത്ത രണ്ടു മല്‍സരവും ജയിക്കാനായില്ലെങ്കില്‍ ജിടിയുടെ കാര്യം അവതാളത്തിലാവും. സിഎസ്‌കെയ്ക്കും ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും ജയിച്ചേ തീരൂ. മുംബൈയ്ക്കാവട്ടെ ശേഷിച്ച രണ്ടു മല്‍സരങ്ങളും ജയിച്ചാല്‍ പ്ലേഓഫ് ഉറപ്പാണ്.

RAJASTHAN ROYALS

പക്ഷെ ഒന്നില്‍ തോറ്റാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും. റോയല്‍സാവട്ടെ 12 പോയിന്റോടെയാണ് നാലാമതുള്ളത്. ശേഷിച്ച രണ്ടു മല്‍സരങ്ങളും ജയിച്ചാലും റോയല്‍സിന് 16 പോയിന്റ് മാത്രമേയുണ്ടാവൂ. ഇതു കൊണ്ടു പ്ലേഓഫ് ഉറപ്പില്ല. ഇതേ പോയിന്റ് മറ്റു ചില ടീമുകളും നേടിയേക്കും. അങ്ങനെ വന്നാല്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമായി മാറും. ആര്‍സിബി, പഞ്ചാബ് കിങ്‌സ് എന്നിവരുമായിട്ടാണ് റോയല്‍സിന്റെ ഇനിയുള്ള മല്‍സരങ്ങള്‍.

എല്‍എസ്ജി, ആര്‍സിബി ടീമുകളും പ്ലേഓഫ് ബെര്‍ത്തിനെക്കുറിച്ച് ആശങ്കയിലാണ്. മൂന്നു വീതം മല്‍സരങ്ങളാണ് ഇരുടീമുകള്‍ക്കും ഇനി ശേഷിക്കുന്നത്. എല്ലാ മല്‍സരങ്ങളും ജയിച്ചാല്‍ ലഖ്‌നൗവിനു 17ഉം ആര്‍സിബിക്കു 16ഉം പോയിന്റ് ലഭിക്കുക. ലഖ്‌നൗവിനു 17ഉം ആദ്യ മൂന്നു സ്ഥാനക്കാര്‍ 18, 17, 18 എന്നിങ്ങനെ പോയിന്റുകളും നേടിയാല്‍ റോയല്‍സിന്റെ ചീട്ട് കീറും. ലഖ്‌നൗ ഇനിയുളള മല്‍സരങ്ങളില്‍ ഹൈദരാബാദ്, മുംബൈ, കെകെആര്‍ എന്നിവരെയാണ് നേരിടുക.

ഇവയിലൊന്നിലെങ്കിലും ലഖ്‌നൗ തോല്‍ക്കേണ്ടത് റോയല്‍സിനെ സംബന്ധിച്ച് നിര്‍ണായകമാണ്. ആര്‍സിബിയുടെ ശേഷിച്ച കളികള്‍ റോയല്‍സ്, ഹൈദരാബാദ്, ജിടി എന്നിവര്‍ക്കെതിരേയാണ്. ഇതില്‍ ആര്‍സിബി- റോയല്‍സ് മല്‍സരം കഴിയുന്നതോട രണ്ടിലൊരു ടീമിന്റെ പ്ലേഓഫ് സാധ്യത അവസാനിക്കുകയും ചെയ്യും. പോയിന്റ് പട്ടികയില്‍ ഏഴ്, എട്ട് സ്ഥാനങ്ങളിലുള്ള കെകെആര്‍, പഞ്ചാബ് എന്നിവര്‍ക്കു പ്ലേഓഫിലെത്തുക ഇനി ദുഷ്‌കരമാണ്.

ഇരുടീമിനും 10 പോയിന്റ് വീതമാണുള്ളത്. ശേഷിച്ച രണ്ടു മല്‍സരവും ജയിച്ചാലും കെകെആറിന് 14 പോയിന്റേയുണ്ടാവൂ. പഞ്ചാബിനാവട്ടെ ശേഷിച്ച മൂന്നു കളിയും ജയിച്ചാല്‍ 16 പോയിന്റ് ലഭിക്കും. പക്ഷെ നെറ്റ് റണ്‍റേറ്റ് വളര മോശമാണന്നത് അവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നുണ്ട്.

Story first published: Saturday, May 13, 2023, 11:05 [IST]
Other articles published on May 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+