For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സീസണ്‍ പകുതി കഴിഞ്ഞു- ഇതാ ബെസ്റ്റ് 11, ധോണി നയിക്കും, സഞ്ജു പുറത്ത്!

ഐപിഎല്ലിന്റെ 16ാം സീസണ്‍ പാതിദൂരം പിന്നിട്ടിരിക്കുകയാണ്. 10 ഫ്രാഞ്ചൈസികളും തങ്ങളുടെ ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി ഏഴു കളികള്‍ കൂടിയാണ് എല്ലാ ടീമുള്‍ക്കും ബാക്കിയുള്ളത്. അവസാന അഞ്ചു സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകള്‍ക്കും ഈ മല്‍സരങ്ങള്‍ വളരെ നിര്‍ണായകമാണ്.

പ്ലേഓഫിലേക്കു ഇവരില്‍ ആരൊക്കെ യോഗ്യത നേടുമെന്നു തീരുമാനിക്കുന്നത് ഈ മല്‍സരഫലങ്ങളായിരിക്കും. ഇതുവരെ നടന്ന 35 മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ടീമുകള്‍ക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്താല്‍ ആരൊക്കെ ഇടം പിടിക്കുമെന്നു പരിശോധിക്കാം.

MD DHONI- SANJU

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനും സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ബാറ്ററുമായ ഫഫ് ഡുപ്ലെസിയും ഓപ്പണിങ് പങ്കാളി വിരാട് കോലിയുമായിരിക്കും ഇലവന്റെ ഓപ്പണര്‍മാര്‍. ഈ സീസണില്‍ ഉജ്ജ്വല പ്രകടനമാണ് ഇരുവരും നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സുമായി ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് ഡുപ്ലെസി.

ഏഴു മല്‍സരങ്ങളില്‍ നിന്നും 67.50 ശരാശരിയില്‍ 405 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. കോലിയാവട്ടെ ഏഴു മല്‍സരങ്ങളില്‍ നിന്നും 46.50 ശരാശരിയില്‍ 279 റണ്‍സും നേടി. സീസണിലെ ഭൂരിഭാഗം മല്‍സരങ്ങളിലും ടീമിനു തകര്‍പ്പന്‍ തുടക്കം നല്‍കാന്‍ ഡുപ്ലെസി-കോലി ജോടിക്കായിരുന്നു.

ഡുപ്ലെസി- കോലി ജോടിക്കു ശേഷം ഇലവനില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുക ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അജിങ്ക്യ രഹാനെയായിരിക്കും. ഈ സീസണിലെ ഏറ്റവും വലിയ സര്‍പ്രൈസുകളിലൊന്നായി അദ്ദേഹം മാറിയിരിക്കുകയാണ്.

രണ്ടു ഫിഫ്റ്റികളടക്കം 60ന് മുകളില്‍ ശരാശരിയില്‍ 200നടുത്ത് ശരാശരിയില്‍ 200ന് മുകളില്‍ റണ്‍സ് രഹാനെ അടിച്ചെടുത്തു കഴിഞ്ഞു. രഹാനെയ്ക്കു പിറകില്‍ നാലാം നമ്പറിലെത്തുക റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ്. ബാറ്റിങില്‍ ഉജ്ജ്വല ഫോമിലാണ് അദ്ദേഹം. 188 സ്‌ട്രൈക്ക് റേറ്റോടെ 253 റണ്‍സ് താരം നേടിയിട്ടുണ്ട്.

DU PLESSIS- KOHLI

അഞ്ചാംനമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ യുവതാരം തിലക് വര്‍മയാണ്. കഴിഞ്ഞ സീസണിലെ കണ്ടെത്തലായ യുവതാരം ഈ സീസണിലും മിന്നുന്ന ഫോമിലാണ്. മുംബൈയ്ക്കായി ഈ സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്തത് തിലകാണ്. 154.23 സ്‌ട്രൈക്ക് റേറ്റോടെ 219 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ആറാം നമ്പറില്‍ ഫിനിഷറുടെ റോളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ റിങ്കു സിങ് കളിക്കും. ഏഴു മല്‍സരങ്ങളില്‍ നിന്നും 233 റണ്‍സ് താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജ, ക്യാപ്റ്റന്‍ എംഎസ് ധോണി എന്നിവരാണ്. ഇലവനെ നയിക്കുന്നതും ധോണി തന്നെ. സിഎസ്‌കെയ്ക്കു വേണ്ടി ഏഴു മല്‍സരങ്ങളില്‍ നിന്നു 10 വിക്കറ്റുകള്‍ ജഡ്ഡു നേടിക്കഴിഞ്ഞു. ധോണിയാവട്ടെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയിലൂടെ വീണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ധോണിക്കു ശേഷം ഇലവനിലെ ബൗളര്‍മാര്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, രാജസ്ഥാന്‍ റോയല്‍സിന്റെ ട്രെന്റ് ബോള്‍ട്ട്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഹമ്മദ് സിറാജ് എന്നിവരാണ്.

സീസണിന്റെ ആദ്യ പകുതിയിലെ ബെസ്റ്റ് 11

ഫഫ് ഡുപ്ലെസി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), അജിങ്ക്യ രഹാനെ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ഗ്ലെന്‍ മാക്‌സ്വെല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), തിലക് വര്‍മ (മുംബൈ ഇന്ത്യന്‍സ്), റിങ്കു സിങ് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), എംഎസ് ധോണി (ക്യാപ്റ്റന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ്), റാഷിദ് ഖാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്), ട്രെന്റ് ബോള്‍ട്ട് (രാജസ്ഥാന്‍ റോയല്‍സ്), മുഹമ്മദ് സിറാജ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍).

Story first published: Wednesday, April 26, 2023, 19:26 [IST]
Other articles published on Apr 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+