ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മാത്രമല്ല ലോക ക്രിക്കറ്റില്‍ത്തന്നെ വലിയ ആരാധക പിന്തുണയുള്ള താരമാണ് എംഎസ് ധോണി. ഇന്ത്യയെ മൂന്ന് ഐസിസി കിരീടം ചൂടിച്ച ധോണി സിഎസ്‌കെയെ നാല് തവണയും കിരീടത്തിലേക്കെത്തിച്ചു. കളത്തിലെ ശാന്തനായ ക്യാപ്റ്റന്‍ കൂള്‍ നായകനെന്ന നിലയില്‍ എല്ലാവരും ധോണിയെ വാഴ്ത്തുന്നു.
ധോണിയെപ്പോലെ തന്നെ ധോണിയുടെ മകള്‍ക്കും വലിയ ആരാധക പിന്തുണയുണ്ട്. സിവയെന്നാണ് ധോണിയുടെ മകളുടെ പേര്. സിവ സിഎസ്‌കെയുടെ മത്സരങ്ങള്‍ കാണാന്‍ ഗ്യാലറയിലെത്താറുണ്ട്. സിവയുടെ വീഡിയോകള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരവും ലഭിക്കുന്നുണ്ട്. ഈ സീസണിലെ സിഎസ്‌കെയുടെ മത്സരങ്ങള്‍ കാണാനും സിവയെത്തിയിരുന്നു. കഴിഞ്ഞ ദിവസം സിഎസ്‌കെ ടീമിന്റെ പരിശീലനത്തിനൊപ്പമുള്ള സിവയുടെ വീഡിയോ വൈറലായിരുന്നു.

മത്സരശേഷം ധോണിയുടെ അടുത്തേക്ക് ഓടിയെത്തുന്ന സിവയുടെ വീഡിയോയും വൈറലായിരുന്നു. ധോണിയോടുള്ള സ്‌നേഹം മകളോടും ആരാധകര്‍ കാട്ടുന്നു. എന്നാല്‍ ധോണിയുടെ മകളുടെ പേരിന് പിന്നില്‍ കൗതുകരകരമായ ചില കാര്യമുണ്ട്. സിവയെന്ന പേര് ലളിതമാണെന്ന് പലര്‍ക്കും തോന്നുമെങ്കിലും ആ പേരിന്റെ ശരിയായ അര്‍ത്ഥം പലര്‍ക്കുമറിയില്ല. ഒരിക്കല്‍ ധോണി തന്നെ തന്റെ മകളുടെ പേരിന് പിന്നിലെ കൗതുകം വെളിപ്പെടുത്തിയിരുന്നു.
2019ലെ മാസ്റ്റര്‍കാര്‍ഡ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് ധോണി തന്റെ മകളെക്കുറിച്ച് സംസാരിച്ചത്. എന്തുകൊണ്ടാണ് മകള്‍ക്ക് സിവയെന്ന് പേര് നല്‍കിയതെന്നും ധോണി അവിടെവെച്ച് തുറന്ന് പറഞ്ഞിരുന്നു. 'സിവയെന്നത് ഹീബ്രു നാമമാണ്. പ്രകാശം എന്നാണ് ഇതിന്റെ അര്‍ത്ഥം. ഒരു സീരിയലില്‍ നിന്നാണ് ഞങ്ങള്‍ ഈ പേര് കണ്ടെത്തിയത്.
നിങ്ങളില്‍ പലരും കണ്ടിട്ടുള്ള എന്‍സി ഐഎസിലെ കഥാപാത്രത്തിന്റെ പേരാണ് സിവ. എനിക്ക് ചെറിയ പേരുകളോടായിരുന്നു ഇഷ്ടം. സിവ വളരെ ലളിതമായ പേരായി തോന്നി'- ധോണി പറഞ്ഞു. 2015 ഫെബ്രുവരി 6നാണ് സിവയുടെ ജനനം. 2014ലായിരുന്നു ധോണിയും സാക്ഷിയും തമ്മിലുള്ള വിവാഹം. അഞ്ച് വര്‍ഷത്തിന് ശേഷമുണ്ടായ കണ്‍മണിയാണ് സിവ. വളരെ ചെറുപ്പത്തില്‍ത്തന്നെ ആരാധകര്‍ക്കിടയില്‍ സിവക്ക് വലിയ സ്വീകാര്യത ലഭിച്ചു.
മലയാളത്തില്‍ സംസാരിച്ചും പാട്ടുപാടിയും മലയാളി ആരാധകരെയും സിവ കൈയിലെടുത്തു. ധോണിയോടൊപ്പം ഹമ്മര്‍ വാഹനം കഴുകുന്നതിന്റെ സിവയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മാത്രമല്ല സിവയുടെ സ്വന്തം പേരിലുള്ള ഇന്‍സ്റ്റഗ്രാമിലൂടെയും നിരവധി ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്. സിവയുടെ അക്കൗണ്ടിനും നിരവധി ഫോളോവേഴ്‌സാണുള്ളത്.
മിക്ക ക്രിക്കറ്റ് താരങ്ങളുടെ മക്കളെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് ശ്രമിക്കുന്നത്. വിരാട് കോലിയുടെ മകളുടെ ചിത്രം ഇതുവരെ ഇവര്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ധോണി ചെറുപ്പം മുതല്‍ തന്നെ മകളെ പൊതുപരിപാടിയില്‍ ഒപ്പം കൂട്ടുകയും സാമൂഹ്യ മാധ്യമങ്ങളില്‍ ഫോട്ടോ പങ്കുവെക്കുകയും ചെയ്തിരുന്നു. ധോണിയോടൊപ്പമുള്ള സിവയുടെ ക്യൂട്ട് വീഡിയോകള്‍ക്കെല്ലാം വലിയ ആരാധക പിന്തുണയാണുള്ളത്.

കഴിഞ്ഞിടെ സിവയും ധോണിയും ചേര്‍ന്ന് പരസ്യ ചിത്രത്തിലും അഭിനയിച്ചിരുന്നു. ഓറിയോ ബിസ്‌ക്കറ്റിന്റെ പരസ്യത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഭാവിയില്‍ ക്രിക്കറ്റ് താരമാവാന്‍ സാധ്യത കുറവാണെങ്കിലും അഭിനയത്തിലോ മോഡലിങ്ങിലോ അവതാരികയെന്ന നിലയിലോയടക്കം വലിയ പേരെടുക്കാന്‍ സാധ്യതയുള്ളയാളാണ് സിവയെന്ന് പറയാം. ധോണിയുടെ മകളെന്ന നിലയില്‍ ഇതിനോടകം സൂപ്പര്‍ താരപരിവേഷം സിവക്കുണ്ട്.
ഇത്തവണത്തേത് ധോണിയുടെ അവസാന ഐപിഎല്‍ സീസണാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിന്റെ സൂചനയാണ് പല മത്സരങ്ങളിലും സിഎസ്‌കെ നല്‍കുന്നത്. അതുകൊണ്ട് തന്നെ സിവയും സാക്ഷിയും മിക്ക മത്സരങ്ങളിലും ധോണിയെ പ്രോത്സാഹിപ്പിച്ച് ഗ്യാലറിയിലുണ്ട്. ഈ സീസണില്‍ കപ്പടിച്ച് സിഎസ്‌കെ ധോണിക്ക് യാത്രയയപ്പ് നല്‍കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.