For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സിവയാണ് എല്ലാം! അവളെ ആദ്യമായി കണ്ടത് മറക്കാനാവില്ല- ഓര്‍മ പങ്കുവെച്ച് ധോണി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലും സിഎസ്‌കെ ഫൈനല്‍ സീറ്റ് നേടിയിരിക്കുകയാണ്. 14 സീസണില്‍ നിന്ന് 10 ഫൈനല്‍ കളിക്കുന്ന ടീമെന്ന ചരിത്ര നേട്ടത്തിലേക്കാണ് എംഎസ് ധോണിയും സംഘവും നടന്നുകയറിയത്. ഗുജറാത്തിനെ തോല്‍പ്പിച്ച് സിഎസ്‌കെ ഫൈനലില്‍ കയറിയപ്പോഴും സിഎസ്‌കെയ്ക്കായി ആര്‍പ്പുവിളിക്കാന്‍ ഗ്യാലറിയില്‍ മകള്‍ സിവയുണ്ടായിരുന്നു.

ധോണി വിജയത്തിന്റെ പടികള്‍ നടന്നുകയറുമ്പോള്‍ സാക്ഷിയോടൊപ്പം മകള്‍ സിവയും കൈയടിച്ച് ആഘോഷിക്കുകയാണ്. ധോണിക്ക് മറ്റെന്തിനെക്കാളും വലുത് തന്റെ മകളാണെന്ന് ഇതിന് മുമ്പ് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ധോണിയുടെ മകളായതിനാല്‍ത്തന്നെ സിവക്കും വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിവയെ ആദ്യമായി കണ്ട അനുഭവം ധോണി പങ്കുവെച്ചത് വീണ്ടും വൈറലായിരിക്കുകയാണ്.

ms dhoni, ziva

2010 ജൂലൈ നാലിനാണ് സാക്ഷിയെ ധോണി വിവാഹം ചെയ്യുന്നത്. 2015 ഫെബ്രുവരിയിലാണ് സിവയുടെ ജനനം. സിവ ജനിക്കുമ്പോള്‍ ധോണി
സാക്ഷിക്കൊപ്പമില്ലായിരുന്നു. ആ സമയത്ത് 2015ലെ ഏകദിന ലോകകപ്പ് കളിക്കാന്‍ ഓസ്‌ട്രേലിയയിലായിരുന്നു ധോണി. അതുകൊണ്ട് തന്നെ സിവ ജനിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ധോണി തന്റെ മകളെ കണ്ടത്.

'ഞാന്‍ ആദ്യമായി സിവയെ നേരിട്ട് കാണുകയും എടുക്കുകയും ചെയ്യുമ്പോള്‍ അവള്‍ക്ക് രണ്ടര മാസത്തോളം പ്രായമുണ്ടായിരുന്നു. ഞാനെടുത്തപ്പോള്‍ അവള്‍ എന്തൊക്കെയോ ശബ്ദങ്ങള്‍ ഉണ്ടാക്കി. എന്നെ അവള്‍ ആദ്യമായി കാണുകയാണ്. രണ്ട് മാസമുള്ള കുഞ്ഞിന് ആളുകളെ തിരിച്ചറിയാന്‍ സാധിക്കുമോയെന്നത് എനിക്കറിയില്ല. എന്നാല്‍ എന്റെ കൈയില്‍ വന്ന് അഞ്ച് മിനുട്ടിനുള്ളില്‍ സിവ ചിരിക്കാനും ശബ്ദമുണ്ടാക്കാനും തുടങ്ങി.

ഇതിന് മുമ്പ് അവള്‍ ഇങ്ങനെ ചെയ്തിട്ടില്ലെന്ന് സാക്ഷി പറഞ്ഞു. എന്തുകൊണ്ടാണ് അവള്‍ അങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല' - ധോണി പറഞ്ഞു. സിവയുടെ ലോകം പപ്പയാണ്. ധോണിയോടൊപ്പം യാത്രകള്‍ പോകാനും സമയം ചിലവിടാനുമാണ് സിവക്ക് ഏറ്റവും ഇഷ്ടം. ധോണിക്കൊപ്പം ഹമ്മര്‍ കാര്‍ കഴുകുന്ന സിവയുടെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ സിവയുടെ ചിത്രങ്ങളെല്ലാം വൈറലാണ്.

ധോണി സാമൂഹ്യ മാധ്യമങ്ങളില്‍ അത്ര സജീവമല്ല. എന്നാല്‍ ധോണിയുടെ ഭാര്യ സാക്ഷിയാണ് മകള്‍ സിവയുടെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നത്. സിവ മലയാളത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇതിനോടകം വലിയ ആരാധകരെ സൃഷ്ടിക്കാന്‍ സിവക്ക് സാധിച്ചിട്ടുണ്ട്.

'ആദ്യമായി സിവയെ കണ്ടപ്പോഴുള്ള അനുഭവം വാക്കുകള്‍ക്കൊണ്ട് വര്‍ണ്ണിക്കുക പ്രയാസമാണ്. അവള്‍ സംസാരിക്കാന്‍ തുടങ്ങിയത് മുതല്‍ ഇപ്പോള്‍ അവരെ എപ്പോള്‍ വന്നാലും അവളുടെ കൈയില്‍ ഒരു ചോദ്യവും അതിനുള്ള ഉത്തരവും ഉണ്ടായിരിക്കും. എന്തുകൊണ്ടാണ് നീ പപ്പയെ സ്‌നേഹിക്കുന്നതെന്ന് ചോദിച്ചാല്‍ പപ്പ പണമാണെന്ന് അവള്‍ പറയും. ഇതാരാണ് അവളോട് പറഞ്ഞതെന്ന് അറിയില്ല. പക്ഷെ അവന്‍ നേരെ വാ നേരേ പോ രീതിക്കാരിയാണ്- ധോണി പറഞ്ഞു.

ഐപിഎല്ലില്‍ സിഎസ്‌കെയുടെ മിക്ക മത്സരങ്ങളിലും ധോണിയെ പ്രോത്സാഹിപ്പിക്കാന്‍ സിവ ഗ്യാലറിയിലെത്താറുണ്ട്. മത്സരശേഷം ധോണിയുടെ കൈയില്‍ പിടിച്ച് മൈതാനത്തുകൂടി നടക്കുന്ന സിവയുടെ ചിത്രങ്ങളെല്ലാം വൈറലാണ്. സിഎസ്‌കെയുടെ പരിശീലന സെക്ഷനിലും സിവ മൈതാനത്തിറങ്ങാറുണ്ട്. ധോണിയുടെ മകളെന്ന നിലയില്‍ പ്രത്യേക പരിഗണന സിവക്ക് ലഭിക്കാറുമുണ്ട്.

sakshi, ziva

മകള്‍ക്ക് സിവയെന്ന് പേരിടാനുള്ള കാരണത്തെക്കുറിച്ചും ധോണി വെളിപ്പെടുത്തിയിരുന്നു. 'സിവയെന്ന പേരിന്റെ അര്‍ത്ഥം പ്രകാശമെന്നാണ്. ഒരു സീരിയലില്‍ നിന്നാണ് ഈ പേര് തിരഞ്ഞെടുത്തത്. എന്‍സി ഐഎസ് എന്നാണ് ആ സീരിയലിന്റെ പേര്. നിങ്ങളില്‍ എത്രപേര്‍ ഇത് കണ്ടിട്ടുണ്ടെന്ന് അറിയില്ല. അതിലൊരു ക്യാരക്ടറാണ് സിവ. എനിക്ക് എപ്പോഴും ചെറിയ പേരുകളോടാണ് ഇഷ്ടം. സിവ വളരെ സിംപിള്‍ പേരാണ്'- ധോണി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, May 24, 2023, 11:45 [IST]
Other articles published on May 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+