For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഈ സീസണിലെ ധോണിയുടെ പ്രതിഫലമെത്ര? ആസ്തി, കാര്‍ കളക്ഷന്‍ എല്ലാം അറിയാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. ഇത്തവണ വലിയ പ്രതീക്ഷയിലാണ് എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെ. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് ധോണി. നാല് തവണ സിഎസ്‌കെയെ ചാമ്പ്യന്മാരാക്കിയ ധോണി ഇത്തവണ തന്റെ അവസാനത്തെ ഐപിഎല്ലാണ് കളിക്കുന്നത്.

അതുകൊണ്ട് തന്നെ ഇത്തവണ കിരീടത്തോടെ ധോണിക്കും സംഘത്തിനും വിടപറയാന്‍ സാധിക്കുമെന്ന് കരുതുന്നവര്‍ ഏറെയാണ്. ഇത്തവണത്തെയോടെ കളിക്കാരനായി ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ പോകുന്ന ധോണി ഈ സീസണില്‍ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?. ധോണിയുടെ ആസ്തി, കാര്‍ ശേഖരം, ബിസിനസുകള്‍ തുടങ്ങിയവയെക്കുറിച്ച് എല്ലാമറിയാം.

ms dhoni

ധോണിയുടെ ആദ്യ മൂന്ന് ഐപിഎല്‍ സീസണുകളില്‍ താരത്തിന്റെ പ്രതിഫലം ആറ് കോടിയായിരുന്നു. ഈ സീസണില്‍ 15 കോടിയാണ് ധോണിയുടെ പ്രതിഫലം. പ്രഥമ സീസണ്‍മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന ധോണിയുടെ 16 സീസണിലെ ഐപിഎല്‍ പ്രതിഫലം 176 കോടിയാണ്. ഐപിഎല്ലില്‍ നിന്ന് കൂടുതല്‍ പ്രതിഫലം നേടിയവരിലൊരാള്‍ ധോണിയാണ്.

2023ലെ റിപ്പോര്‍ട്ട് പ്രകാരം ധോണിയുടെ ആകെ ആസ്തി 1030 കോടിയാണ്. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള കായിക താരങ്ങളിലൊരാളാണ് ധോണി. അവസാന വര്‍ഷങ്ങളിലേക്കാള്‍ 32 ശതമാനം വര്‍ധന ധോണിയുടെ ആസ്തിയിലുണ്ടായിട്ടുണ്ട്. ബിസിസി ഐയില്‍ നിന്നും ഐപിഎല്‍ ടീമില്‍ നിന്നുമാണ് ധോണി കൂടുതല്‍ ആസ്തിയുണ്ടാക്കിയത്. സ്വന്തമായി ബിസിനസും ധോണിക്കുണ്ട്. ധോണിയുടെ പേരില്‍ മദ്യ ബ്രാന്റുണ്ട്.

ബിയറാണ് പ്രധാനമായും ധോണിയുടെ ബ്രാന്റിലുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം റാഞ്ചിയില്‍ കൃഷി ചെയ്യുകയാണ് ധോണി. പച്ചക്കറികളാണ് കൂടുതലും ഉത്പാദിപ്പിക്കുന്നത്. ഇത് വിദേശത്തേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. ധോണിയുടെ ബ്രാന്റി സ്വന്തമായി കയറ്റിമതി കമ്പിനിയുമുണ്ട്. ഇതിലൂടെയും വലിയൊരു വരുമാനം ധോണിക്ക് ഇപ്പോഴുണ്ട്. കൃഷിയിലാണ് ധോണി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.

ms dhoni

നിരവധി പരസ്യങ്ങളിലും ധോണി അഭിനയിക്കുന്നു. ബൂസ്റ്റ്, സ്‌കിപ്പര്‍ പൈപ്പ്‌സ്, ജിയോ സിനിമ, അണ്‍ അക്കാഡമി, വിന്‍സോ, ഗരുഡ ഏറോസ്‌പേസ്, എനിഗ് മാറ്റിക് സ്‌മൈല്‍, നവി, ഫയര്‍ ബോള്‍ട്ട്, ഓറിയോ, കൗവറി ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ്, ഓപ്പോ, കാര്‍സ് 23, ഇന്ത്യന്‍ ടെറെയ്ന്‍, റെഡ്ബസ്, കോള്‍ഗേറ്റ്, ഇന്‍ഡിഗോ പെയ്ന്റ്‌സ്, ലിവ്ഫാസ്റ്റ്, ഗോ ഡാഡി, മാസ്റ്റര്‍കാര്‍ഡ് ഇന്ത്യ, സമുദ്ര ഗ്രൂപ്പ്

സ്‌നിക്കര്‍ ഇന്ത്യ, ഓറിയന്റ്, നെറ്റ്‌മെഡ്‌സ്. കോം, എസ്ആര്‍എംബി സ്റ്റീല്‍, ലാവ, ഡ്രീം 11, റീബോക്ക്, പെപ്‌സിക്കോ, ടിവിഎസ്, വീഡിയോകോണ്‍, സെല്ലോ, സൊനാറ്റ, ഇന്ത്യ സിമന്റ്‌സ് എന്നിവയെല്ലാം ധോണി ബ്രാന്റ് അംബാസഡറായ കമ്പനികളാണ്. ഇവയില്‍ മിക്കവയുടെയും പരസ്യത്തില്‍ ധോണി അഭിനയിച്ചിട്ടുമുണ്ട്. ഇതില്‍ നിന്നെല്ലാം കോടികളുടെ വരുമാനമാണ് ഇപ്പോള്‍ ധോണിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ms dhoni, hardik pandya

സാമൂഹ്യ മാധ്യമങ്ങളില്‍ അധികം സജീവമല്ലാത്ത ധോണിയുടെ പ്രധാന ഹോബി ഡ്രവിങ്ങാണ്. വലിയ കാര്‍ശേഖരവും ബൈക്ക് ശേഖരവും ധോണിക്കുണ്ട്. ധോണിയുടെ വാഹനങ്ങളോടുള്ള പ്രേമം എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. ഹമ്മര്‍ എച്ച്ടു, ഔഡി ക്യു7, പജീറോ, ലാന്‍ഡ്‌റോവര്‍, സ്‌കോര്‍പ്പിയോ, ഫെരാരി 599 ജിടിഒ, നിസാന്‍ ജോങ്ക, ബെന്‍സ് ജിഎല്‍ഇ, റോള്‍സ് റോയ്‌സ് സില്‍വര്‍ ഷാഡോ എന്നിവയാണ് പ്രധാന വാഹനങ്ങള്‍.

എല്ലാ വാഹനങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതും ധോണിയാണ്. രാജദൂദ്, ആര്‍എക്‌സ് 135, ബുള്ളറ്റിന്റെ വിവിദ മോഡലുകളെല്ലാം ധോണിയുടെ ഗ്യാരേജിലുണ്ട്. ബൈക്കുകളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ധോണിയുടെ കൈയില്‍ പഴയ വാഹനങ്ങളുടെ വലിയ ശേഖരമുണ്ട്. വിന്റേജ് വാഹനങ്ങളോട് പ്രത്യേക താല്‍പര്യം ധോണിക്കുണ്ട്. തന്റെ വാഹന പ്രേമം പല തവണ ധോണി തുറന്ന് പറഞ്ഞിട്ടുമുണ്ട്.

Story first published: Saturday, April 8, 2023, 10:37 [IST]
Other articles published on Apr 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+