Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ധോണി സൂപ്പര്‍ ഫിനിഷറെന്നു ഉറപ്പിക്കാന്‍ വരട്ടെ! ഈ റെക്കോര്‍ഡ് എങ്ങനെ വന്നു?

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളെന്നാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി വിശേഷിപ്പിക്കപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞെങ്കിലും ഈ 41ാം വയസ്സിലും ഐപിഎല്ലില്‍ അദ്ദേഹം സജീവമാണ്. നിലവില്‍ ഐപിഎല്ലില്‍ മാത്രമേ കളിക്കുന്നുള്ളൂവെങ്കിലും തന്റെ ബാറ്റിങ് ടച്ച് നഷ്ടമായിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു രാജസ്ഥാന്‍ റോയല്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തിലെ പ്രകടനം.

അസാധാരണമായ ഫിനിഷിങിലൂടെ ധോണി ഒരിക്കല്‍ക്കൂടി ടീമിനെ അവിസ്മരണീയ വിജയത്തിനു തൊട്ടരികിലെത്തിക്കുകയും ചെയ്തു. പക്ഷെ കൈയെത്തുംദൂരത്ത് ടീം വിജയം കൈവിടുകയായിരുന്നു. മൂന്നു റണ്‍സിന്റെ പരാജയമായിരുന്നു ചെന്നൈയ്ക്കു നേരിട്ടത്.

MS DHONI

രാജസ്ഥാന്‍ റോയല്‍സുമായുള്ള മാച്ചില്‍ ധോണി പുറത്താവാതെ 32 റണ്‍സാണ് നേടിയത്. 17 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു സിക്‌സറും ഒരു ഫോറുമടിച്ചു. ഈ മല്‍സരത്തില്‍ സിഎസ്‌കെ തോല്‍ക്കുകയും ധോണി പുറത്താവാതെ നില്‍ക്കുകയും ചെയ്തതോടെ ഒരു മോശം റെക്കോര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്.

ഐപിഎല്ലില്‍ ടീം തോറ്റ മല്‍സരങ്ങളില്‍ ഏറ്റവുമധികം തവണ നോട്ടൗട്ടായി നിന്ന താരങ്ങളിലൊരാളായി ധോണി മാറിയിരിക്കുകയാണ്. ടീം പരാജയപ്പെട്ട മാച്ചില്‍ ഇതു 30ാം തവണയാണ് അദ്ദേഹം നോട്ടൗട്ടായി ക്രീസില്‍ തുടര്‍ന്നത്. ടീമംഗവും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയുടെ റെക്കോര്‍ഡിനൊപ്പമാണ് ധോണിയെത്തിയത്. നേരത്തേ ജഡ്ഡുവും 30 മാച്ചുകളിലാണ് നോട്ടൗട്ടാവാതെ തുടര്‍ന്നത്.

എംഎസ് ധോണിയെയും രവീന്ദ്ര ജഡേജയെയും മാറ്റിനിര്‍ത്തിയാല്‍ ഈ ലിസ്റ്റിലെ മറ്റു മൂന്നു പേരും വാലറ്റക്കാരായ ബൗളര്‍മാരാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. മാത്രമല്ല ഇവരെല്ലാം ഇന്ത്യക്കാരുമാണ്. 25 തവണ നോട്ടൗട്ടായി തുടര്‍ന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ് മൂന്നാംസ്ഥാനത്തുള്ളത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഇരുവരും 20 തവണ വീതമാണ് നോട്ടൗട്ടായി നിന്നത്.

അതേസമയം, റോയല്‍സിനെതിരേ ചെപ്പോക്കില്‍ നടന്ന മല്‍സരത്തില്‍ ഒരു ഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു നേരിയ വിജയപ്രതീക്ഷ പോലുമില്ലായിരുന്നു. 176 റണ്‍സിന്റെ വിജലക്ഷ്യമായിരുന്നു ചെന്നൈയ്ക്കു സഞ്ജു സാംസണും സംഘവും നല്‍കിയത്. 18ാം ഓവര്‍ വരെ ചെന്നൈയ്ക്കു ആരും നേരിയ സാധ്യത പോലും കല്‍പ്പിച്ചില്ല.

കാരണം രണ്ടോവറില്‍ 40 റണ്‍സ് അവര്‍ക്കു ജയിക്കാന്‍ ആവശ്യമായിരുന്നു. എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് കളി അടിമുടി മാറ്റുന്നതാണ് പിന്നീട് കണ്ടത്. 19ാം ഓവറില്‍ 19 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. അപ്പോഴും ചെന്നൈക്കു ലക്ഷ്യം അകലെയായിരുന്നു.

MS DHONI SIX

21 റണ്‍സാണ് സന്ദീപ് ശര്‍മയെറിഞ്ഞ അവസാനത്തെ ഓവറില്‍ ചെന്നൈയ്ക്കു ആവശ്യമായിരുന്നത്. ആദ്യ മൂന്നു ബോളില്‍ രണ്ടു വീതം സിക്‌സറും വൈഡുമടക്കം 14 റണ്‍സ് ചെന്നൈ അടിച്ചെടുത്തു. ഇതോടെ ചെന്നൈ വിജയം സ്വപ്‌നം കാണാന്‍ തുടങ്ങി. കാരണം അടുത്ത മൂന്നു ബോളില്‍ ജയിക്കാന്‍ വെറും ഏഴു റണ്‍സ് മതിയായിരുന്നു.

ഒരു സിക്‌സര്‍ കൂടി നേടിയാല്‍ കളി ടൈ. പക്ഷെ നാലാമത്തെ ബോളില്‍ ജഡേജയ്ക്കും അഞ്ചാമത്തെ ബോളില്‍ ജഡേജയ്ക്കും സിംഗിള്‍ മാത്രമേ ലഭിച്ചുള്ളൂ. ഇതോടെ അവസാന ബോളില്‍ ജയിക്കാന്‍ വേണ്ടത് അഞ്ചു റണ്‍സ്. പക്ഷെ ധോണിക്കു സിംഗിള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു.

Story first published: Thursday, April 13, 2023, 14:31 [IST]
Other articles published on Apr 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+