Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: വേഗതയില്ല, സിംഗിളെടുക്കാനുമറിയില്ല, രഹാനെ വേണ്ടെന്ന് ധോണി! ഇപ്പോള്‍ എന്തുപറ്റി?

ഐപിഎല്ലില്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി കന്നി മല്‍സരത്തില്‍ തന്നെ ബാറ്റിങില്‍ കസറിയ അജിങ്ക്യ രഹാനെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ അവരുടെ മൈതാനത്തു അദ്ദേഹം തീപ്പൊരി പ്രകടനവുമായി കത്തിക്കയറുകയായിരുന്നു.

മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ രഹാനെ വെറും 19 ബോളുകളില്‍ ഫിഫ്റ്റിയടിച്ച് ഈ സീസണിലെ ഏറ്റവും വേഗമറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് സ്വന്തം പേരലാക്കിയിരുന്നു. മല്‍സരത്തില്‍ 27 ബോളില്‍ 61 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു. ഏഴു ഫോറും മൂന്നു സിക്‌സറുകളുമടക്കമായിരുന്നു ഇത്. ഈ മല്‍സരത്തില്‍ രഹാനെയുടെ ഇന്നിങ്‌സിനെ ആരാധകരും മുന്‍ താരങ്ങളുമെല്ലാംം വാഴത്തിയിരുന്നു.

AJINKYA RAHANE

അതിനിടെ സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിക്കെതിരേ രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഒരു കാലത്തു ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ നിന്നും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രഹാനെയെ ഒഴിവാക്കിയത് ധോണിയായിരുന്നുവെന്നാണ് വീരു വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ അതേ ധോണി തന്നെ സിഎസ്‌കെയില്‍ രഹാനെയെ കളിപ്പിച്ചിരിക്കുകയാണെന്നും വീരു ചൂണ്ടിക്കാട്ടി.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ എന്തു കണ്ടിട്ടാണ് അജിങ്ക്യ രഹാനെയെ എംഎസ് ധോണി എടുത്തിരിക്കുന്നത്? നേരത്തേ ഇന്ത്യന്‍ ടീമില്‍ രഹാനെയെ കളിപ്പിക്കാന്‍ അദ്ദേഹത്തിനു താല്‍പ്പര്യമില്ലായിരുന്നു. കളിക്കാര്‍ക്കു ആവശ്യം ആത്മവിശ്വാസമാണ്. പക്ഷെ എന്റെ ചോദ്യം ക്യാപ്റ്റന്‍ ധോണിയോടാണ്. അദ്ദേഹം നേരത്തേ ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ രഹാനെയെ ഏകദിനത്തില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

രഹാനെ വളരെ സ്ലോയാണെന്നും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ അറിയില്ലെന്നുമൊക്കെയായിരുന്നു ധോണി അന്നു പറഞ്ഞ കാരണങ്ങള്‍. പക്ഷെ ഇപ്പോള്‍ പെട്ടെന്നു ധോണിക്കു അനുഭവസമ്പത്ത് ആവശ്യമായി വന്നിരിക്കുകയാണ്. ഈ കാരണത്താല്‍ സിഎസ്‌കെയിലേക്കു രഹാനെയെ കൊണ്ടു വരികയും ചെയ്തുവെന്നും ക്രിക്ക്ബസിന്റെ ഷോയില്‍ വീരേന്ദര്‍ സെവാഗ് നിരീക്ഷിച്ചു.

AJINKYA RAHANE

2015ലെ ഇന്ത്യന്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തെക്കുറിച്ചാണ് വീരേന്ദര്‍ സെവാഗ് പരാമര്‍ശിച്ചിരിക്കുന്നത്. അന്നു അജിങ്ക്യ രഹാനെയെ ഒഴിവാക്കി അമ്പാട്ടി റായുഡുവിനെ ഇന്ത്യയുടെ ഏകദിന ടീമിലക്കു എംഎസ് ധോണി കൊണ്ടു വരികയായിരുന്നു. രഹാനെയെ ടീമില്‍ നിന്നും തഴയാനുള്ള കാരണങ്ങള്‍ വേഗതക്കുറവും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിനുള്ള പോരായ്മയുമാണെന്നും ധോണി അന്നു തുറന്നു പറഞ്ഞിരുന്നു. പക്ഷെ അതേ രഹാനെയെ തന്നെ സിഎസ്‌കെ ടീമിലെത്തിച്ച അദ്ദേഹത്തിന്റെ ഇരട്ടത്താപ്പിനെയാണ് വീരു ചോദ്യം ചെയ്തിരിക്കുന്നത്.

അതേസമയം, എംഎസ് ധോണി നല്‍കിയ ആത്മവിശ്വാസമാണ് മുംബൈ ഇന്ത്യന്‍സിനെതിരേ സിഎസ്‌കെയ്ക്കു വേണ്ടി മാച്ച് വിന്നിങ് പ്രകടനമാണ് തനിക്കു പ്രചോദനമാതെന്നു അജിങ്ക്യ രഹാനെ തുറന്നു പറഞ്ഞിരുന്നു. കൂടാതെ ധോണിയും രഹാനെയെ ഇന്നിങ്‌സില്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഈ സീസണിനു മുമ്പ് ഞാന്‍ രഹാനെയുമായി സംസാരിച്ചിരുന്നു. തന്റെ കഴിവിന് അനുസരിച്ച് കളിക്കാന്‍ ശ്രമിക്കൂയെന്നായിരുന്നു അദ്ദേഹത്തോടു പറഞ്ഞത്. സമ്മര്‍ദ്ദത്തില്‍പ്പെടാതെ ആസ്വദിച്ചു കളിക്കൂ. ആദ്യ ഗെയിമില്‍ ചിലപ്പോള്‍ അവസരം കിട്ടിയേക്കില്ല. എന്നാല്‍ അവസരം വന്നാല്‍ നിങ്ങള പിന്തുണയ്ക്കുമെന്നായിരുന്നു രഹാനെയോടു പറഞ്ഞത് എന്നായിരുന്നു ധോണി വിശദമാക്കിയത്.

Story first published: Monday, April 10, 2023, 15:45 [IST]
Other articles published on Apr 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+