For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ധോണിക്ക് വികാരം നിയന്ത്രിക്കാനായില്ല! അന്ന് കരഞ്ഞു- സംഭവം വെളിപ്പെടുത്തി ഹര്‍ഭജന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചിരിക്കുകയാണ് സിഎസ്‌കെ. ഇത്തവണ എംഎസ് ധോണിയുടെ അവസാന സീസണെന്ന നിലയില്‍ കപ്പടിച്ച് സിഎസ്‌കെ ധോണിക്ക് യാത്രയയപ്പ് നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളാണ് ധോണി. നാല് കിരീടങ്ങള്‍ നേടിയ ധോണിയെപ്പോലെ തന്ത്രശാലിയായ മറ്റൊരു നായകനില്ലെന്ന് പറയാം.

ഏത് സാഹചര്യത്തിലും പതറാത്ത ശാന്തനായ താരമാണ് ധോണി. അതുകൊണ്ട് തന്നെയാണ് ധോണിയെ ക്യാപ്റ്റന്‍ കൂളെന്ന് വിശേഷിപ്പിക്കുന്നതും. ഇപ്പോഴിതാ ധോണി തന്റെ എല്ലാ നിയന്ത്രണങ്ങളും വിട്ട് കരഞ്ഞ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറും സിഎസ്‌കെ താരവുമായിരുന്ന ഹര്‍ഭജന്‍ സിങ്. അധികമാര്‍ക്കും അറിയാത്ത സംഭവമായാണ് ഹര്‍ഭജന്‍ ഇത് വെളിപ്പെടുത്തിയത്.

ms dhoni, harbhajan singh

'ഞാന്‍ നിങ്ങളോട് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന ഒരു കഥയുണ്ട്. 2018ലാണ് സംഭവം. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം സിഎസ്‌കെ ഐപിഎല്ലിലേക്ക് തിരിച്ചെത്തുകയാണ്. ആണുങ്ങള്‍ കരയാറില്ലെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ധോണി അന്ന് നിയന്ത്രണം വിട്ട് കരഞ്ഞു. വളരെ വികാരാധീതനായാണ് ധോണിയെ കാണപ്പെട്ടത്. ഇമ്രാന്‍ താഹിറൊഴികെ മറ്റാര്‍ക്കും ഇതറിയില്ല. ധോണിയുടെ അന്നത്തെ മുഖം കണ്ടാല്‍ ആരായാലും കരഞ്ഞുപോകും.

ഈ ടീം ധോണിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് അന്ന് മനസിലാക്കി. കുടുംബത്തെപ്പോലെയാണ് ധോണി സിഎസ്‌കെയെ കാണുന്നത്. താരങ്ങള്‍ക്കെല്ലാം സിഎസ്‌കെ വികാരമാണ്'- ഹര്‍ഭജന്‍ പറഞ്ഞു. സിഎസ്‌കെയെ പ്രഥമ സീസണ്‍ മുതല്‍ ധോണിയാണ് നയിക്കുന്നത്. നാല് തവണ കപ്പിലേക്കുമെത്തിച്ചു. ധോണിയാണ് സിഎസ്‌കെയുടെ ഹൃദയവും ആത്മാവും. ധോണിയുടെ തീരുമാനങ്ങള്‍ക്കാണ് സിഎസ്‌കെയില്‍ മുന്‍ഗണന.

മറ്റൊരു താരത്തിനും ഒരു ഫ്രാഞ്ചൈസിയിലും ലഭിക്കാത്ത മുന്‍ഗണന സിഎസ്‌കെയില്‍ ധോണിക്ക് ലഭിക്കുന്നുണ്ട്. ഐപിഎല്ലില്‍ സിഎസ്‌കെയെ ആരാധകരുടെ ഹൃദയത്തിലേക്കെത്തിച്ചത് ധോണിയാണെന്ന് പറയാം. സിഎസ്‌കെയ്ക്ക് അപ്രതീക്ഷിതമായാണ് രണ്ട് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നത്. ഇതോടെ ധോണി റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം രണ്ട് വര്‍ഷം കളിച്ചു. ഒരു വര്‍ഷം ക്യാപ്റ്റനായപ്പോള്‍ രണ്ടാം സീസണില്‍ സ്റ്റീവ് സ്മിത്തിന് കീഴില്‍ കളിച്ചു.

ms dhoni

സിഎസ്‌കെയുടെ തിരിച്ചുവരവ് എല്ലാ ആരാധകര്‍ക്കും വളരെ വൈകാരികമായ നിമിഷമായിരുന്നു. മടങ്ങിവരവ് സീസണില്‍ സിഎസ്‌കെ കപ്പടിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇതിന് ശേഷം 2021ലും സിഎസ്‌കെ കിരീടത്തിലേക്കെത്തി. ഇത്തവണത്തേത് ക്യാപ്റ്റനെന്ന നിലയിലെ ധോണിയുടെ അവസാന സീസണായിരിക്കും. ഇതോടെ ധോണി വിരമിക്കാനാണ് സാധ്യത. കളിക്കാരനായി വിരമിച്ചാലും ടീമിന്റെ ഭാഗമായി ധോണി തുടര്‍ന്നേക്കും.

'രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തി കിരീടം നേടുകയാണ്. ആളുകള്‍ ഞങ്ങള്‍ക്ക് വയസന്‍മാരുടെ പടയെന്ന് പേര് നല്‍കിയ സമയമായിരുന്നു അത്. ആ സമയത്ത് ഞാനും ടീമിന്റെ ഭാഗമായിരുന്നു. എല്ലാവരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ച് ഞങ്ങള്‍ കപ്പ് നേടി. ആ കിരീടത്തില്‍ എനിക്ക് വളരെ അഭിമാനമുണ്ട്'-ഇമ്രാന്‍ താഹിര്‍ പറഞ്ഞു. ആരും പ്രതീക്ഷിക്കാത്ത താരങ്ങളെ ഒപ്പം കൂട്ടി അവരുടെ പ്രകടനനിലവാരം മെച്ചപ്പെടുത്തി കപ്പടിക്കുന്നതാണ് സിഎസ്‌കെയുടെ രീതി.

ഈ സീസണിലും സിഎസ്‌കെ ചെയ്യുന്നത് അതാണ്. അജിന്‍ക്യ രഹാനെ അത്ഭുത സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്നതും ആര്‍ക്കും വേണ്ടാതിരുന്ന ശിവം ദുബെ നിര്‍ണ്ണായക റണ്‍സുകളുമായി ടീമിന്റെ നട്ടെല്ലാവുന്നതുമെല്ലാം ഈ സീസണില്‍ കണ്ടു. ഇതിനെല്ലാം പിന്നില്‍ ധോണിയെന്ന സൂപ്പര്‍ താരത്തിന്റെ നായകമികവ് തന്നെയാണ് കാരണം. മതീഷ പതിരണയെന്ന ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റിനെ സിഎസ്‌കെയിലേക്കെത്തിച്ചതും ധോണിയുടെ ബുദ്ധിയാണ്.

ഇതിഹാസങ്ങളിലെ ഇതിഹാസമായ ധോണി ഈ സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പം കിരീടം നേടി വിടപറയുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. 41ാം വയസിലും ധോണി ക്രിക്കറ്റിനോടും സിഎസ്‌കെയോടുമുള്ള സ്‌നേഹത്തിന് ഒട്ടും കുറവുവരുത്തിയിട്ടില്ലെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.

Story first published: Tuesday, May 23, 2023, 17:29 [IST]
Other articles published on May 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+