For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ക്യാപ്റ്റന്‍ ധോണി 'മണ്ടത്തരം' കാട്ടുന്നു! മൂന്ന് വമ്പന്‍ പിഴവ്- അറിയാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ 12 റണ്‍സിനാണ് എംഎസ് ധോണിയും സംഘവും തോല്‍പ്പിച്ചത്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ സിഎസ്‌കെ രണ്ടാം മത്സരത്തില്‍ ആവേശ ജയമാണ് നേടിയത്. റണ്ണൊഴുകിയ പിച്ചില്‍ സിഎസ്‌കെയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ലഖ്‌നൗവിനായി.

ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗവിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനാണ് സാധിച്ചത്. റുതുരാജ് ഗെയ്ക് വാദിന്റെയും (57), ഡെവോണ്‍ കോണ്‍വേയുടെയും (47) ബാറ്റിങ്ങും മോയിന്‍ അലിയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് സിഎസ്‌കെയുടെ ജയത്തില്‍ കരുത്തായത്.

ms dhoni

നായകനെന്ന നിലയില്‍ എംഎസ് ധോണി നടത്തിയ ബാറ്റിങ് പ്രകടനം നിര്‍ണ്ണായകമായി. നേരിട്ട ആദ്യ രണ്ട് പന്തും സിക്‌സര്‍ പറത്തിയ ധോണി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ധോണി നേടിയ 12 റണ്‍സിനാണ് സിഎസ്‌കെ ജയിച്ചതെന്നതാണ് കൗതുകം. എന്നാല്‍ നായകനെന്ന നിലയില്‍ ധോണി ചില അബദ്ധങ്ങള്‍ ആദ്യ രണ്ട് മത്സരത്തിലും കാട്ടുന്നു. ടീമിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണ്ണായകമാവുന്ന ധോണി വരുത്തുന്ന ചില പിഴവുകളെക്കുറിച്ചറിയാം.

ഒന്നാമത്തെ പിഴവ് ബെന്‍ സ്‌റ്റോക്‌സിനെ ഉപയോഗിക്കുന്നതിലാണ്. വമ്പന്‍ പ്രതീക്ഷയോടെ സിഎസ്‌കെ ടീമിലെത്തിച്ച താരമാണ് ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. എന്നാല്‍ ആദ്യത്തെ രണ്ട് മത്സരത്തിലും താരം ഫ്‌ളോപ്പായിരിക്കുകയാണ്. ലഖ്‌നൗവിനെതിരേ അഞ്ചാമനായി ഇറങ്ങി എട്ട് പന്തില്‍ എട്ട് റണ്‍സാണ് സ്റ്റോക്‌സ് നേടിയത്. ഒരോവര്‍ പന്തെറിഞ്ഞ് 18 റണ്‍സും വഴങ്ങി. സ്റ്റോക്‌സിനെ ഉപയോഗിക്കുന്നതില്‍ സിഎസ്‌കെ നായകന് തെറ്റുപറ്റുന്നു.

ms dhoni

സിഎസ്‌കെ മധ്യനിരയില്‍ കളിപ്പിക്കാതെ ഓപ്പണിങ്ങില്‍ പരീക്ഷിക്കേണ്ട താരമാണ് സ്റ്റോക്‌സ്. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഓപ്പണിങ്ങില്‍ മിന്നല്‍ പ്രകടം നടത്തിയ സ്റ്റോക്‌സിന് ഇതേ മികവ് സിഎസ്‌കെയ്ക്കായി ആവര്‍ത്തിക്കാനാവും. കൂടാതെ സ്റ്റോക്‌സിനെ ന്യൂബോളില്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനായേക്കും. ഡെത്ത് ഓവറുകളിലേക്കും പരീക്ഷിക്കാം. നാല് ഓവര്‍ സ്‌റ്റോക്‌സ് എറിയാത്തതിനാല്‍ ന്യൂബോളില്‍ പരീക്ഷിക്കുന്നതാണ് നല്ലത്.

മറ്റൊരു പ്രശ്‌നം എംഎസ് ധോണിയുടെ ബാറ്റിങ് ഓഡര്‍ തന്നെയാണ്. ധോണി നിലവില്‍ എട്ടാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും ധോണി ഇപ്പോഴും മികച്ച ഫോമിലാണ്. അതുകൊണ്ട് തന്നെ ധോണി ആറാം നമ്പറിലെങ്കിലും ബാറ്റിങ്ങിനിറങ്ങേണ്ടതാണ്. രവീന്ദ്ര ജഡേജ ബാറ്റിങ്ങില്‍ വലിയ ഫോം കാട്ടുന്നില്ല. ഈ സാഹചര്യത്തില്‍ ജഡേജക്ക് മുമ്പെങ്കിലും ധോണി ബാറ്റിങ്ങിനിറങ്ങേണ്ടതാണ്.

രവീന്ദ്ര ജഡേജയെ ഉപയോഗിക്കുന്നതിലും ധോണിക്ക് തെറ്റുപറ്റുന്നു. ജഡേജയുടെ ബാറ്റിങ് ഓഡര്‍ സാഹചര്യത്തിനനുസരിച്ച് മാറും. എന്നാല്‍ ബൗളിങ്ങില്‍ ജഡേജയെ ഫലപ്രദമായി ഉപയോഗിക്കാന്‍ ധോണിക്ക് സാധിക്കുന്നില്ല. ലഖ്‌നൗവിനെതിരേ ഒരോവര്‍ മാത്രമാണ് ജഡേജക്ക് പന്തെറിയാന്‍ അവസരം ലഭിച്ചത്. 14 റണ്‍സ് വിട്ടുകൊടുത്ത താരം ഒരു വിക്കറ്റ് പോലും നേടിയുമില്ല. സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ പിന്തുണയുണ്ടായിട്ടും ധോണി ജഡേജയെ വൈകിയാണ് പരീക്ഷിച്ചത്.

ms dhoni

സിഎസ്‌കെയുടെ നിര്‍ണ്ണായക താരമെന്ന നിലയില്‍ ജഡേജയെ കൂടുതല്‍ പിന്തുണച്ച് വളര്‍ത്തേണ്ടതായുണ്ട്. എന്നാല്‍ ഇത്തവണ ധോണി ജഡേജയുടെ കാര്യത്തില്‍ വലിയ താല്‍പര്യം കാട്ടുന്നില്ല. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലെ എടുത്തു പറയേണ്ട കാര്യങ്ങളിലൊന്ന് യുവതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ്. ഇംപാക്ട് പ്ലയറായി തുഷാര്‍ ദെശപാണ്ഡെയെ പിന്തുണച്ച ധോണിയുടെ തീരുമാനം അഭിനന്ദനം അര്‍ഹിക്കുന്നതാണ്.

റണ്‍സ് വഴങ്ങുന്നുണ്ടെങ്കിലും നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി മാച്ച് വിന്നറാവാന്‍ ദെശപാണ്ഡെക്ക് സാധിക്കുന്നു. റുതുരാജ് ഗെയ്ക് വാദ് ആദ്യ സീസണുകളില്‍ ഫ്‌ളോപ്പായിരുന്നു. എന്നാല്‍ മികച്ച പിന്തുണ ലഭിച്ചതോടെ സൂപ്പര്‍ താരമായി. ഇതേ നിലയിലേക്ക് വളരാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ദെശപാണ്ഡെയെന്ന് പറയാം.

Story first published: Tuesday, April 4, 2023, 13:05 [IST]
Other articles published on Apr 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+